നീലക്കൊടുവേലി 6 [Fire blade]

Posted by

അവളുടെ മാറിലായി ഒരു ബുക്ക്‌ ഉണ്ടായിരുന്നു, കുറച്ചു മങ്ങിയ ആ ഡ്രെസ്സിലും അവളുടെ ചേല് അവൻ ശ്രദ്ധിച്ചു.. മുട്ടിനു താഴെ മാത്രം ഇറക്കമുള്ള പാവാടക്കു കീഴെ കടഞ്ഞെടുത്ത ചെറു രോമങ്ങളോട് കൂടിയ കാൽ, വൃത്തിയുള്ള കാൽ പാദങ്ങൾ, അവന് അതിനെ ഒന്ന് തലോടാൻ തോന്നിപ്പോയി..

ശ്വാസഗതിക്കനുസരിച്ചു ഉയർന്നു താഴുന്ന മാറിടങ്ങൾ, അവൾ പോലും അറിയാതെ ഇടയ്ക്കിടെ നനച്ചുവിടുന്ന അധരങ്ങൾ… നോക്കി നിൽക്കുന്തോറും സിതാരയോട് തോന്നിയതുപോലെ വികാരം ഉള്ളിൽ ഉറഞ്ഞു കൂടുന്നത് അവനറിഞ്ഞു..

ശബ്ദമുണ്ടാക്കാതെ തന്നെ ആ വലയുടെ സൈഡ് ഭാഗം രണ്ടും കൂട്ടിപ്പിടിച്ചു അവളെ മീനിനെപോലെ കുടുക്കിയ ശേഷം അവൻ വിളിച്ചു..

” ഹേയ്…. ”

അവന്റെ വിളി കേട്ടു ധന്യ ഞെട്ടി ഉണർന്നു..വല കൂട്ടിപ്പിടിച്ചതിനാൽ അതിൽ നിന്നും പുറത്ത് വരാനോ എണീക്കാനോ അവൾക്ക് സാധിച്ചില്ല …

” ഉടമസ്ഥന്റെ അനുവാദമില്ലാതെ അവരുടെ സാധനങ്ങൾ ഉപയോഗിച്ചാൽ ശിക്ഷ ഉണ്ടെന്നു അറിയുമോ..? ”

കൃത്രിമമായ ദേഷ്യത്തോടെ സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി… ദയനീയമായൊരു ഭാവവുമായി ധന്യ ആ കുരുക്കിൽ അകപ്പെട്ടു കിടന്നു..

” എന്നോട് ക്ഷമിക്കണം… കൊതി തോന്നിയപ്പോ ഒന്ന് കിടന്നു നോക്കിയതാ… ദേഷ്യൊന്നും തോന്നരുത്.. ”

അവൾ ആ കിടപ്പിൽ തൊഴുതുകൊണ്ട് പറഞ്ഞു…

സിദ്ധു ഇല്ലെന്ന അർത്ഥത്തിൽ തല ആട്ടി..

” ഒരു ചെറിയ ശിക്ഷയെങ്കിലും തരാതെ വിടാൻ പറ്റില്ലല്ലോ..

ഇനിയും ഇതുപോലെ എന്തെങ്കിലും ചെയ്യാൻ തോന്നിയാലോ .???!”

അവന്റെ സംസാരം കേട്ടു ധന്യ കുറച്ചു കൂടി പരിഭ്രാന്തയായി..സിദ്ധുവും ഉറങ്ങിയിരിക്കും എന്നൊരു ചിന്തയിലാണ് ഇങ്ങനൊരു ബുദ്ധി തോന്നിയത്.. അത് അബദ്ധമായോ എന്ന ചിന്തയിലായി അവൾ ..

” എന്താ ഒന്നും പറയാത്തെ..?? ശിക്ഷ തരട്ടെ..?? ”

സിദ്ധു വലയിൽ നിന്നും വിട്ടുകൊണ്ട് ചോദിച്ചു.. അവൾ എണീക്കാൻ നോക്കിയെങ്കിലും അവൻ കയ്യുയർത്തി തടഞ്ഞപ്പോൾ മറ്റു നിർവാഹമില്ലാതെ അവൾ അതുപോലെ കിടന്നുകൊണ്ട് സമ്മതമെന്ന പോൽ തലയാട്ടി….

സിദ്ധു ചുറ്റിനും നോക്കി… ആരെയും കണ്ടില്ല.. അവൻ മടയിറക്കി… ധന്യ ഇനിയെന്ത് എന്നുള്ള മട്ടിൽ അവനെ നോക്കി.. ടെൻഷൻ കൊണ്ട് അവളുടെ വരണ്ട ചുണ്ടുകൾ നനച്ചുകൊണ്ടിരുന്നു..

” നീ കണ്ണടച്ച് ഇതുപോലെ കിടന്നാൽ മതി, ഞാനിതേ ഇവിടൊരു സമ്മാനം തരും.. അതാണ് ശിക്ഷ.. ”

അവളുടെ ചുണ്ടിന് മുകളിൽ തൊട്ടുകൊണ്ട് സിദ്ധു പറഞ്ഞപ്പോൾ ധന്യയുടെ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി മിഴിഞ്ഞു.. ഉമ്മ തന്നെയാണോ അവൻ ഉദ്ദേശിച്ചതെന്നു സംശയിച്ചുകൊണ്ട് അവൾ അവനെ തന്നെ നോക്കി..

” ന്തേ…ഞാൻ തന്നോട്ടെ..? ”

അവളുടെ മുഖത്തിനടുത്തേക്ക് കുനിഞ്ഞു നിന്നു അവളുടെ വിയർപ്പൊഴുകുന്ന നെറ്റിയിലേക്ക് പതിയെ ഊതികൊണ്ട് അവൻ കാതരമായി ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *