ആ സമയത്ത് എല്ലാവർക്കും ദേഷ്യം വരും.. പിന്നെ ഇക്കാ ഞാനൊരു കാര്യം ചോദിച്ചാൽ സങ്കടം വരുമോ? ഈ ജോലി ഒഴിവാക്കിയിട്ട് നമുക്ക് നാട്ടിൽ പോയിക്കൂടെ.. ഇപ്പോൾ എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത് സായി… എനിക്ക് ഇക്കായുടെ കൂടെ കഴിയണം മുമ്പൊക്കെ എന്റെ മനസ്സിൽ അല്പം പേടിയുണ്ടായിരുന്നു മക്കളുടെ കാര്യം ഓർത്തു ഇപ്പോൾ അവരും പരിപൂർണ്ണ സമ്മതം ആയ സ്ഥിതിക്ക് എന്റെ ഭർത്താവായിട്ട് തന്നെ എനിക്ക് കൊണ്ട് നടക്കണം..
ഒരു തടസവും ഇപ്പോൾ നമ്മളിൽ ഇല്ലല്ലോ? പിന്നെ എന്താണ് നിർത്തിയിട്ട് നാട്ടിൽ പോയാൽ എന്റെ അടുത്തുള്ളതുകൊണ്ടുതന്നെ നമുക്ക് സന്തോഷമായി ജീവിക്കാം.. അത് സായി ഞാൻ പറയുന്നതുകൊണ്ട് വിഷമിക്കുകയൊന്നും വേണ്ട എനിക്ക് ഇപ്പോൾ ഇവിടെ അല്പം ബാധ്യതയുണ്ട്… എന്ത് ബാധ്യത പറ സമി… കമ്പനിയുടെ പേരിലാണ് എന്റെ ക്രെഡിറ്റ് കാർഡ് അതിൽ നിന്ന് ഞാൻ കുറച്ചു പൈസ ലോണെടുത്തു കാറും പിന്നെ നമുക്ക് താമസിക്കാൻ റൂമിന്റെ 6 മാസത്തെ വാടകയ്യും മറ്റും കൊടുത്തു.. പൈസ മൊത്തം തിരിച്ചടക്കാതെ പോകാൻ പറ്റില്ല..
ഏകദേശം ഒരു വർഷത്തോളം ജോലി ചെയ്താൽ വിടാൻ പറ്റുന്ന കടമേയുള്ളൂ പേടിക്കാൻ ഒന്നുമില്ല.. എങ്ങനെയെങ്കിലും എന്റെ സായി എവിടെ എത്തിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം അതിനുവേണ്ടി ഞാൻ ചെയ്തതാണ്.. ഞാൻ പറയുന്നത് കേട്ട് സായിയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് എനിക്കും ഞാൻ കണ്ടു… എന്തേ ഇക്കാ ഇത് മുന്നേ പറയാതിരുന്നത് ഞാൻ എന്തുമാത്രം വിഷമിപ്പിച്ചു എല്ലാം എന്നോട് തുറന്നുപറയേണ്ട ഞാൻ നിങ്ങളുടെ ഭാര്യയല്ലേ? ഇത് മുമ്പേ പറഞ്ഞാൽ സായി സമ്മതിക്കില്ല എന്ന് എനിക്കറിയാം.
അപ്പോഴൊക്കെ മക്കൾ ഉടയ്ക്കൽ ആയിരുന്നല്ലോ ഈ ഒരു കാര്യത്തിൽ അല്ലെങ്കിൽ സായിയെ കൊണ്ട് ഞാൻ നാട്ടിൽ നിന്ന് പണം അറേഞ്ച് ചെയ്യിപ്പിക്കും ആയിരുന്നു.. പേടിക്കാൻ ഒന്നുമില്ല സായി കൃത്യമായി ജോലി ചെയ്യണം അത്രയേ ഉള്ളൂ ഞാൻ ചെയ്യുന്നുണ്ടല്ലോ.. ഞാൻ വെറുതെ ഇക്കയുടെ സമാധാനം കളഞ്ഞില്ലേ കഴിഞ്ഞ അഞ്ചാറു ദിവസങ്ങൾ.. എനിക്കു മാപ്പു തരണം മോനെ… എല്ലാത്തിനും ഞാൻ കൂടെ ഉണ്ടാകും.. എന്റെ കയ്യിൽ അവൾ മുറുക്കെ പിടിച്ചു..
ഏകദേശം 10 മിനിറ്റ് കൊണ്ട് ഞങ്ങൾ ബീച്ചിൽ എത്തി.. ബീച്ചിലേക്ക് കാഴ്ചകളും മറ്റും കണ്ട് സായി വീണ്ടും അമ്പരന്നു.. എങ്ങനെയുണ്ട് സായി ബീച്ച്.. ഇത് ഒരു ലോകം അല്ലേ.. തൊട്ടടുത്ത കൂടി പോകുന്ന സായിപ്പിനെയും മദാമ്മയെയും നോക്കി ഞാൻ അവളോട് ചോദിച്ചു അങ്ങനെയൊക്കെ നടക്കാൻ സായിക് കൊതിയാവുന്നുണ്ടോ? കൊതിയാവുന്ന ഒക്കെ ഉണ്ട് എല്ലാം എന്റെ ചെക്കന് മുന്നിൽ മാത്രം.. എന്റെ ഈ മുത്തിനെ എനിക്ക് തന്ന ദൈവത്തിനു സ്തുതി..