തിരിഞ്ഞു കിടപ്പാണ് പാവം വല്ലാത്ത സങ്കടത്തിലാണ്. ഞാൻ അവളുടെ കൈവെള്ളയിൽ പിടിച്ചു.. എന്തിനാണ് വന്നത് ജോലി സ്ഥലത്തു തന്നെ നിന്നാൽ പോരായിരുന്നോ… ഞാൻ പറഞ്ഞത് അല്ലേ സായി ഇവിടുത്തെ അവസ്ഥ… ഇവിടെ ഇത്രയും മോശമാണെന്ന് ഞാൻ വിചാരിച്ചില്ല സമിയുടെ നാട്ടിലെ ആക്കോട് അല്ല ഇവിടെ.. ഇവിടെ എന്റെ അടുത്ത് നിൽക്കാൻ പോലും സമിക്ക് സമയം ഇല്ല… ഇങ്ങനെയെങ്കിൽ എന്തിനാണ് എന്നെ വരുത്തിയത്..
നാട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞ് അവൾ വിതുമ്പി.. അരികിൽ ചെന്ന് കെട്ടിപ്പിടിക്കാൻ നേരം അവൾ എന്നെ തടഞ്ഞു.. ഈ ഒരു കാര്യത്തിനാണ് മാത്രം എന്നെ കൊണ്ടുവന്നത്.. അവളിൽ നിന്ന് വന്ന ആ സംസാരം എന്നിലും വല്ലാതെ സങ്കടം ഉണ്ടാക്കി.. എന്താ സായി ഇങ്ങനെയൊക്കെ പറയുന്നത്… ഞാൻ ജോലിക്ക് പോകുന്നത് കൊണ്ടല്ലേ നിന്റെ അടുത്ത് നിൽക്കാൻ സമയമില്ലാത്തത്.. ഇവിടെ വന്നിട്ട് രണ്ട് ദിവസം തികച്ച് എന്റെ അടുത്ത് നിന്നിട്ടുണ്ടോ? ഇക്കാ ജീവിതം ഇല്ലെഗിൽ പിന്നെ എന്തിനാണ് ജോലി…
എന്റെ ശരീരം മോഹിച്ചിട്ടാണെങ്കിൽ കിട്ടേണ്ടത് കിട്ടിയില്ലേ? ഇനി ഞാൻ പൊയ്ക്കോളാം… ഇങ്ങനെ ഒന്നും പറയല്ലേ സായി എനിക്ക് വിഷമം ആകുന്നു… സമിക് മാത്രം അല്ല അതൊക്കെ ഉള്ളത്.. മൂന്ന് ദിവസമായി ഞാൻ ഭക്ഷണവും ഉണ്ടാക്കിവെച്ച് കാത്തിരിക്കുന്നു ഏതെങ്കിലും ദിവസം കൃത്യസമയത്ത് എത്തിയോ… നാളെയും രാവിലെ എണീറ്റ് പോകില്ലേ..
തിരിച്ചു വരുന്നതോ ഏതെങ്കിലും സമയത്ത് അതും നട്ടപ്പാതിരക്ക്.. ലോകത്ത് ഈ ഓഫീസ് മാത്രമാണ് ഉള്ളൂ വേറെ ജോലി നോക്കിക്കൂടെ സമി… അതേ സായി ഞാൻ പുതിയ ആളല്ലേ എക്സ്പീരിയൻസ് ഒക്കെ വേണ്ടേ വേറെ ജോലി കിട്ടാൻ? അങ്ങനെയങ്ങോട്ടും പലതും പറഞ്ഞ് ഒടുവിൽ ഉറങ്ങിപ്പോയി.. ഞാൻ വെളുപ്പിനെ എണീറ്റു ഫ്രഷായി കഴിഞ്ഞിട്ടും സായി എണീക്കുന്ന ലക്ഷണമില്ല.. ഞാൻ ഡ്രസ്സ് ചെയ്ത് ഡ്യൂട്ടിക്ക് ഇറങ്ങി അവൾ എന്നെ നോക്കുന്ന പോലുമില്ല ആകെ മടുത്ത അവസ്ഥയാണ്.. അവളെ ഗൾഫിലേക്ക് വരുത്തണ്ടയിരുന്നു എന്നു വരെ എന്റെ മനസ്സിൽ ഞാൻ ഓർത്തുപോയി.. നാളെ ഫ്രൈഡേ അവധി ആയതു കൊണ്ട് ഇന്നും നേരം വൈകാൻ ചാൻസ് ഉണ്ട്..
ഇതിനെതിരെ പലതവണ ഞാൻ സായിയെ വിളിച്ചെങ്കിലും അവൾ ഫോണെടുത്തതും ഇല്ല വാട്സാപ്പിൽ റിപ്ലൈയുമില്ല…ഇന്ന് ആറുമണിക്ക് തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി 7 മണിയാവുമ്പോഴേക്കും റൂമിലെത്തി അവൾ മുഖത്തേക്കു നോക്കുനെ ഇല്ല കുളിച്ച് ഫ്രഷായി അവിടെ അടുത്ത് വന്ന് ഞാൻ ഇരുന്നു… സായി വേഗം റെഡിയാകും നമുക്ക് പുറത്തു പോകാം ഭക്ഷണംവും അവിടെ വച്ചു കഴിക്കാം.. ഞാൻ എങ്ങും ഇല്ല.. ഇന്ന് ഉച്ചക്കും ഞാൻ പലതും ഉണ്ടാക്കി നിങ്ങൾ വന്നില്ലാലോ… ഞാൻ ഒരുപാട് വിളിച്ചു ഫോൺ എടുതില്ലല്ലോ? എന്തിനാ എടുക്കുന്നത് വരാൻ വൈകുമെന്ന് പറയാൻ വേണ്ടിയല്ലേ വിളിക്കുന്നത്… ഭക്ഷണമൊക്കെ മേശപ്പുറത്ത് ഉണ്ട് ..