എനിക്ക് സമിയെ കാണാതെ പറ്റില്ല…7 മാസത്തിനു ശേഷം ഇപ്പോൾ ഏതാനും മണിക്കൂറുകൾ മാത്രമേ എന്റെ കൂടെ ഉണ്ടായിട്ടുള്ളൂ… കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ എന്റെ മാറിലേക്ക് വീണു… സായി ഇതു നമ്മുടെ നാട് അല്ല ജോലി സ്ഥലവും വേറെയാണ് അവർ പറയുന്നതുപോലെ നമ്മൾ വർക്ക് ചെയ്യണം…
അതൊക്കെ എനിക്കറിയാം ഇക്കാ എങ്കിലും ഒരാഴ്ച എങ്കിലും അവരോട് ലീവ് തരാൻ പറ … ഇക്ക കുളിച്ചു വന്നു ഉറങ്ങാൻ നോക്ക് നാളെ രാവിലെ തന്നെ പോകേണ്ടതല്ലേ.. അതെ സായി നാളെ രാവിലെ പോയിട്ട് ഉച്ചയ്ക്ക് ഞാൻ വരാൻ നോക്കാം മാക്സിമം എന്നോട് പിണങ്ങല്ലേ… പിന്നെ സമി.. സാറ വിളിച്ചിരുന്നു.. എന്ത് പറഞ്ഞു… സ്വാമിയേയും കൂട്ടി ഖത്തറിലേക്ക് ചെല്ലാൻ പറഞ്ഞു രണ്ടാഴ്ച അവിടെ നിൽക്കാം എന്നൊക്കെ പറഞ്ഞു.. അവർ പോലും പൂർണമായും നമ്മളെ ഉൾക്കൊണ്ട് കഴിഞ്ഞു…
സമിയുടെ പാസ്പോർട്ട് കോപ്പി അയക്കാൻ പറഞ്ഞു…സായി എന്ത് പറഞ്ഞു… സമിയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു… അവളുടെ കോൾ വന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.. നിങ്ങളെ എന്റെ ഭർത്താവായിട്ട് അവർ പോലും അംഗീകരിച്ചു കഴിഞ്ഞു… നമുക്ക് ഇനി ലോകത്ത് ഒരു തടസവും ഇല്ലല്ലോ… സായി ഇപ്പോൾ ഏതായാലും പാസ്പോർട്ട് കൊടുക്കേണ്ട ഞാൻ പിന്നെ പറയാം… അവിടെ റൂമും എല്ലാം സൗകര്യവും അവർ ചെയ്യാം എന്ന് പറഞ്ഞു…
അതുകൊണ്ട് അല്ല സായി ഇവിടെ നിന്നും ലീവ് കിട്ടില്ല… എന്തുപറഞ്ഞാലും ഒരു ജോലിയുടെ കാര്യം… എന്നോട് ഒന്നും പറയണ്ട എന്നും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു ആദ്യമായിട്ടാണ് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്റെ മനസ്സും ആകെ അസ്വസ്ഥമായി…. പിറ്റേന്ന് രാവിലെ തന്നെ ഞാൻ വീണ്ടും ജോലിക്ക് പുറപ്പെട്ടു.. ഒന്ന് സന്തോഷത്തോടെ ചിരിക്ക് പെണ്ണേ.. ഇന്നലെ രാത്രി എന്തായിരുന്നു ഗമ…
ഇന്നലെ പകൽ എന്നെ പറ്റിച്ചില്ലേ.? ഇന്ന് നേരത്തെ വരണം കേട്ടോ ഞാൻ ബിരിയാണി ഒക്കെ ഉണ്ടാക്കി വെക്കും… ചുംബനം കൈമാറി ഞാൻ യാത്രയായി… ഇന്ന് അല്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്ങനെയെങ്കിലും ഉച്ചയ്ക്ക് റൂമിൽ എത്തുക എന്നായിരുന്നു എന്റെ ഉദ്ദേശം അവിടെയും പാളി.. സെയിൽസുമായി ബന്ധപ്പെട്ട അജ്മാനിൽ പോകണാം എന്ന് മാനേജർ പറഞ്ഞു… ഉച്ചയാവുമ്പോഴേക്കും സായി വിളിച്ചു.. ഇവിടുത്തെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവൾ ഒന്നും പറയാതെ ഫോൺ വെച്ചു പിന്നെ വിളിച്ചിട്ടാണെങ്കിൽ എടുത്തും ഇല്ല…
അജ്മാനിൽ പോയി നേരം ഒരു പാട് ലേറ്റ് ആയി… രാത്രി 10 മണിയായപ്പോൾ ഞാൻ റൂമിൽ എത്തി.. സായി ആകെ മൂഡ് ഓഫ് ആണെന്ന് എനിക്ക് തോന്നി.. ഭക്ഷണമൊക്കെ മേശപ്പുറത്ത് ഉണ്ട്… ഇവിടെ ഒരാൾക്ക് ജോലി മാത്രം മതിയല്ലോ പതിയെ സ്വരത്തിൽ അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു… നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ അവളെ വിശദീകരിച്ചു… ഞാൻ വരാൻ ലേറ്റ് ആയാലും സായി ഭക്ഷണം കഴിച്ചോ കുഴപ്പമില്ല എന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്… നിങ്ങൾ എന്റെ ഭർത്താവാണ് ഒരുമിച്ച് ജീവിക്കാൻ അല്ല ഇവിടേക്ക് കൊണ്ടുവന്നത്…