ഞാന്‍ ചെറുപ്പം തൊട്ട് കന്യാസ്ര്തീകള്‍ നടത്തിയിരുന്ന കോണ്‍ വെന്റ് സ്‌കൂളിലാണു പഠിച്ച് വന്നത് . അവിടത്തെ ചിട്ടകളും പഠന രീതികളുമെല്ലാം എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതിനാല്‍ എന്റെ കരിയറില്‍ ഒരു സ്‌കൂള്‍ ടീച്ചര്‍ ആകണമെന്നായിഉന്നു എന്റെ ആഗ്രഹം.
പ്ലസ് ടൂ പാസ് ആകുന്നത് വരെ ഞാന്‍ ലേഡീസ് ഓണ്‍ലി സ്‌കൂളുകളില്‍ ആണു പഠിച്ച് വന്നത്. ഒരു മാത്ത്‌സ് ടീച്ചറായി എന്റെ കരിയര്‍ തുടങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം . അതിനാല്‍ എന്നെ തൃശ്ശൂരിലുള്ള ഒരു ലേഡീശ് ഓണ്‍ലി കോളേജില്‍ ബി എസ് സി മാത്ത്‌സിനു ചേര്‍ത്തു. വീട്ടില്‍ നിന്ന് ദിവസവും പോയി വരാനുള്ളതിനേക്കാള്‍ ദൂരെ ആയതിനാല്‍ എന്നെ ഹോസ്റ്റലില്‍ ചേര്‍ക്കുകയും ചെയ്തു.
ജീവിതത്തിലാദ്യമായിട്ടായിരുന്നു ഞാന്‍ അച്ഛനമ്മമാരില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. ഈ മാറ്റം എനിക്ക് മറ്റുള്ളവരുമായി നന്നായി പെരുമാറാനും സംസാരിക്കാനുമെല്ലാം സാധ്യമാകുമെന്ന് ഞങ്ങളുടെ ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. ആ സമയത്ത് പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയിരുന്ന ഞാന്‍ എന്റെ കുട്ടിത്തമെല്ലാം വിട്ട് ആരും കണ്ടാല്‍ ഒരിക്കല്‍ കൂടി നോക്കി പോകുന്ന ഒരു കൗമാരക്കാരിയായി മാറിയിരുന്നു.
ഹോസ്റ്റലില്‍ എനിക്ക് റൂം മേറ്റ് ആയി കിട്ടിയത് ആഗ്നസ് എന്ന് പേരുള്ള എന്റെ സമ പ്രായക്കാരിയായ ഒരു കുട്ടിയെ ആയിരുന്നു. നാട്ടില്‍ തിരുവല്ലയിലാണു അവളുടെ കുടുംബ വീടുള്ളത് ബി എസ് സിസുവോളജിക്കാണു അവള്‍ ചേര്‍ന്നിരുന്നത്. അവളുടെ മമ്മിയും ഡാഡിയുംആഗ്നസ് ജനിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ബന്ധം വേര്‍പെടുത്തിയവരായിരുന്നു. ഗ്ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായവരാണെങ്കിലും വ്യത്യത സമുദായത്തില്‍ പെട്ടവരായതിനാല്‍ അവര്‍ക്ക് പൊരുത്തപ്പെട്ട് പോകാനായില്ല എന്നതാണു വാസ്തവം .
ആഗ്നസ്സിന്റെ മമ്മി ക്രിസ്തീയ സമുദായത്തില്‍പ്പെട്ടതായിരുന്നതിനാലാണു അവള്‍ക്ക് ആ പേരിട്ടത്. അവിടെ നിന്ന് തൊട്ട് തുടങ്ങിയതായിരുന്നു അവരുടെ സ്വരചേര്‍ച്ചയീല്ലായ്മ. ഒടുവില്‍ ഡൈവോഴ്‌സിനു ശേഷം ആഗ്നസ്സിനെ അവളുടെ മമ്മിക്ക് വിട്ടു കിട്ടി. ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുന്ന മമ്മിയാണു ഇപ്പോളവള്‍ക്കെല്ലം.
ബന്ധുക്കളുടെ സഹകരണമില്ലാത്തതിനാല്‍ പ്ലസ് ടൂ വരെ മമ്മിയുടെ കൂടെ താമസിച്ച് പഠിച്ച് ഉപരി പഠനത്തിനായി കേരളത്തിലെത്തിയതാണു. ഡൈവോഴ്‌സിനു ശേഷം അവളുടെ മമ്മി വേറെ വിവാഹം കഴിച്ചതും ഇല്ല.. ബി എസ് സി കഴിഞ്ഞ് മെഡിസിനു അല്ലെങ്കില്‍ നഴ്‌സിംഗിനു ചേരണം എന്നായിരുന്നു അവളുടെ ഉദ്ദേശം.