എന്ന് പറഞ്ഞു കൊണ്ട് എനിക്ക് ചോറ് വിളമ്പും നേരം മുകളിൽ നിന്നും ബ്ലൂ കളർ മിഡിയും ബ്ലാക്ക് ബനിയനും ഇട്ട് താഴേക്ക് വന്ന സ്മിതയെ നോക്കി
ഞാൻ : ആ ഇതെന്ത് അത്ഭുതം
ടേബിളിനടുത്തു വന്നിരുന്ന്
സ്മിത : എന്തേയ്…?
ഞാൻ : അല്ല ഡ്രെസ്സൊക്കെ മാറ്റി പിടിച്ചല്ലോ
സാവിത്രി : ആ അത് മായ വഴക്ക് പറയുമെന്ന് പേടിച്ചിട്ടാ അജു
സ്മിത : ഏയ് അതൊന്നുമല്ലാട്ടോ, മേടിച്ചു വെച്ചിട്ട് വെറുതെ ഇടാതിരുന്നാൽ മോശമല്ലേ
ഞാൻ : ഓ അങ്ങനെ, അന്ന് പോയപ്പോൾ മേടിച്ചതാണോ ഇത്
സ്മിത : ഏയ് അല്ല, ഇത് കഴിഞ്ഞ ദിവസം മേടിച്ചതാ
സാവിത്രി : ഞാൻ പറഞ്ഞിരുന്നില്ലേ അജു രണ്ടും കൂടി വൈകി വന്ന കാര്യം, അന്നായിരിക്കും
ഞാൻ : മം…
” അപ്പൊ ഉള്ളിലും അന്ന് കവറിൽ കണ്ട ഐറ്റംസ് തന്നെയായിരിക്കും ” എന്ന് മനസ്സിൽ വിചാരിക്കും നേരം തുടവരെയുള്ള യെല്ലോ ട്രൗസറും റോസ്കളറിൽ വാഷർ കാണിച്ചു കൊണ്ടുള്ള കുട്ടി ബനിയനും ഇട്ട് കൊണ്ട് അങ്ങോട്ട് വന്ന മായയെ കണ്ട്, ചിരിച്ചു കൊണ്ട്
ഞാൻ : ആ മായചേച്ചിയെ കണ്ടു പഠിക്ക്
സ്മിത : അയ്യേ…. ഈ ചേച്ചി
ടേബിളിനടുത്തു വന്നിരുന്ന്
മായ : എന്താണ് അജു ഒരു ചിരി
എല്ലാർക്കും ഭക്ഷണം വിളമ്പി കൊണ്ട്
സാവിത്രി : സ്മിതയുടെ പുതിയ വേഷം കണ്ടിട്ട് അജുന് ഭയങ്കര അമ്പരപ്പ്
മായ : അതാണോ കാര്യം, എങ്ങനുണ്ട് അജു അടിപൊളിയല്ലേ, ആ നാടൻ ലുക്കൊക്കെ ഇപ്പൊ മാറിയില്ലേ
ഞാൻ : ആ മാറി വരുന്നു
മായ : മം കുറച്ചു കൂടി റെഡിയാക്കാനുണ്ട്
ഞാൻ : ആ…പിന്നെ ചോദിക്കാൻ വിട്ടു, എന്നാണ് ചേച്ചി ഓപ്പണിംഗ്
മായ : ക്രിസ്തുമസ്സിന് തലേ ദിവസം
ഞാൻ : അപ്പൊ അടുത്ത ബുധനാഴ്ച്ച
മായ : മം…
ഞാൻ : അതെന്താ അന്ന് വെച്ചേ
മായ : എന്താ അജു?
ഞാൻ : അല്ല ആ ദിവസമൊക്കെ ആരെങ്കിലും കാണോ?
മായ : ആള് കുറവായിരിക്കും എന്നാലും രണ്ടു മൂന്നു ഫങ്ഷന്റെ ഓർഡർ കിട്ടിയിട്ടുണ്ട് അജു
ഞാൻ : ഓ…
മായ : അജു പോവുമ്പോ ഇൻവിറ്റേഷൻ ലെറ്റർ കുറച്ച് എടുത്തോട്ട, എല്ലാർക്കും കൊടുക്കണം
ഞാൻ : ആ എടുക്കാം ചേച്ചി
മായ : ബാക്കി കുറച്ച് ന്യൂസ് പേപ്പറിന്റെ കൂടെ കൊടുക്കാൻ ഏൽപ്പിക്കാം
ഞാൻ : അല്ല അപ്പൊ ആഡൊന്നും കൊടുക്കുന്നില്ലേ ചേച്ചി
മായ : ആ കൊടുക്കണം അജു, ആ ദിവസം കൊടുത്താൽ പോരേ
ഞാൻ : ആ അത് മതി, അല്ല ആരെയാ ഉത്ഘാടനത്തിന് വിളിച്ചിരിക്കുന്നത് ?
മായ : ഇവിടത്തെ കൗൺസിലറെയാണ്
ഞാൻ : അയ്യേ… വല്ല സിനിമാ നടിമാരെയും വിളിച്ചാൽ പോരായിരുന്നോ, നല്ല ആള് കൂടുമായിരുന്നു
പുഞ്ചിരിച്ചു കൊണ്ട്
മായ : ഒന്ന് രണ്ടു പേരെ ട്രൈ ചെയ്തു നോക്കിയതാ അജു, നമ്മുടെ ബഡ്ജറ്റിൽ ആരും ഒതുങ്ങുന്നില്ല, ഇതാവുമ്പോ ഫ്രീയായിട്ട് ഒരു ഫേഷ്യൽ ചെയ്തു വിട്ടാൽ പോരെ