എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Posted by

ഞാൻ : ആ ചേച്ചി

മായ : അജു അച്ഛന് എങ്ങനുണ്ട്

ഞാൻ : കുഴപ്പമൊന്നുമില്ല ചേച്ചി, ഇന്ന് ഡിസ്ചാർജ് ചെയ്യും

മായ : ആണോ.. എപ്പഴാ?

ഞാൻ : കുറച്ചു കഴിയുമ്പോ

മായ : എന്നാ ഫ്രീയാകുമ്പോൾ അജു നമ്മുടെ ബിൽഡിംഗിലേക്ക് വരോ

ഞാൻ : ആ വരാം ചേച്ചി

മായ : ഓക്കേ ബൈ

ഞാൻ : ആ ശരി

എന്ന് പറഞ്ഞു കൊണ്ട് കോള് കട്ടാക്കി ഭാഗ്യലക്ഷ്മിയെ ഞാൻ വിളിച്ചു നോക്കി, ഒരു ബെൽ അടിച്ചതും കോള് കട്ടായത് കണ്ട് ” അടുത്ത് ആരെങ്കിലും കാണുമായിരിക്കും ” എന്ന് സ്വയം ആശ്വസിച്ചു കൊണ്ട് ഞാൻ വാർഡിലേക്ക് പോയ്‌, പന്ത്രണ്ട് മണിയോടെ അച്ഛനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി ഞാൻ നേരെ മായയുടെ ബിൽഡിംഗിലേക്ക് പോയി, അവിടെ എത്തിയതും വർക്കൊക്കെ കഴിഞ്ഞ് ഉത്ഘാടനത്തിനായി കാത്തിരിക്കുന്ന ബ്യൂട്ടിപാർലർ പുറത്ത് നിന്നും നോക്കി ഉള്ളിലേക്ക് കയറിയതും പതിനെട്ടിനും മുപ്പത്തഞ്ചിനുമിടക്ക് പ്രായമുള്ള പലതരത്തിലുള്ള തരുണീ മണികൾ റിസപ്ഷനിൽ നിരന്നു നിൽക്കുന്നത് നോക്കി വാ പൊളിച്ചു അകത്തേക്ക് നടക്കും നേരം എന്റെ അടുത്തേക്ക് വന്ന

ശാന്ത : ആ എത്തിയോ, മായമോള് ഓഫീസിൽ ഉണ്ട്

സ്വബോധം വന്ന

ഞാൻ : ഇവിടെ എന്താ പരിപാടി?

ശാന്ത : ആഹാ ഇന്ന് ഇന്റർവ്യൂ അല്ലേ, പറഞ്ഞില്ലേ

ഞാൻ : ഇല്ല

ശാന്ത : എന്നാ അങ്ങോട്ട്‌ ചെല്ല്

റിസപ്ഷൻ കഴിഞ്ഞുള്ള മായയുടെ ക്ലിനിക്കിലേക്ക് ചെന്ന് ഡോറിൽ മുട്ടിയതും, അകത്തു നിന്നും

മായ : കമിങ്..

ബ്ലാക്ക് ഗ്ലാസ്‌ ഡോർ പതിയെ തുറന്ന് വൈറ്റ് ഷർട്ടും സ്പെക്‌സുമൊക്കെ വെച്ച് ഡോക്ടർ ലുക്കിൽ ഇരിക്കുന്ന മായയെ നോക്കി

ഞാൻ : ചേച്ചി…

എന്നെക്കണ്ടതും, പുഞ്ചിരിച്ചു കൊണ്ട്

മായ : ആ അജുവാണോ, വാ ഇരിക്ക്

മായയുടെ മുന്നിൽ റെഡ് സാരിയുടുത്ത് ഇരിക്കുന്ന സ്ത്രീയുടെ ബാക്ക് കണ്ട് എവിടെയോ കണ്ടപോലെ തോന്നി അകത്തുള്ള സോഫാചെയറിൽ ഇരുന്നതും

മായ : അച്ഛനെ ഡിസ്ചാർജ് ചെയ്തോ അജു

തിരിഞ്ഞിരിക്കുന്ന സ്ത്രീയെ ശ്രെദ്ധിച്ച് നോക്കി

ഞാൻ : ആ ചേച്ചി, വീട്ടിലാക്കി വരുന്ന വഴിയാ

മായ : മം അജു ഇത് മയൂഷ നമ്മുടെ സൂപ്പർമാർക്കറ്റിൽ വർക്ക്‌ ചെയ്തിരുന്നത്, അജുന് അറിയില്ലേ?

എന്ന് മായ ചോദിച്ചതും എന്നെ തിരിഞ്ഞു നോക്കിയ മയൂഷയെ കണ്ട് ” വിചാരിച്ചത് തെറ്റിയില്ല ” എന്ന് മനസ്സിൽ പറഞ്ഞ്, കുറച്ചു ഗൗരവത്തിൽ

ഞാൻ : ആ കണ്ടിട്ടുണ്ട്

എന്റെ മറുപടി കേട്ട് സങ്കടത്തിലായ മയൂനെ നോക്കി

മായ : ഓക്കേ മയൂഷ അപ്പൊ മോർണിംഗ് സെവനോ ക്ലോക്കിന് എത്തണം

മയൂഷ : ശരി മേഡം

എന്ന് പറഞ്ഞു കൊണ്ട് മയൂഷ എഴുന്നേറ്റതും

മായ : പിന്നെ വരുമ്പോ പട്ടുസാരിയോ സെറ്റ്സാരിയെക്കയോ ഉടുത്ത് മുല്ലപ്പൂവോക്കെ വെച്ച് വേണം വരാൻ, ഇനോഗ്രേഷനല്ലേ

Leave a Reply

Your email address will not be published. Required fields are marked *