” ഡാ നീ ആ കാണുന്ന റൂം ഉപയോഗിച്ചോ, ”
” എനിക്ക് വേണ്ടി പ്രേത്യേക റൂമൊന്നും വേണ്ടായിരുന്നു, ഞാൻ അടുക്കളയിലെങ്ങാനും കിടന്നോളാം ”
” ഓഹോ, അങ്ങനെയാണല്ലേ, അതൊന്നും ഇവിടെ പറ്റില്ല, തല്ക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി ”
അവൻ കൂടുതലൊന്നും പറഞ്ഞില്ല, അവൾ പറഞ്ഞതുപോലെ തന്നെ അത് ചെയ്തു. അവൻ അവന്റെ ബാഗുമായി അവനു നൽകിയ റൂമിലേക്ക് നടന്നു, അവൻ റൂമിന്റെ ഡോർ തുറന്നു, അവനൊന്നു ഞെട്ടി, ജീവിതത്തിൽ ഇങ്ങനെയൊരു റൂം അവനു ലഭിച്ചതിനു അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ബെഡിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജ്യോതി അവന്റെ റൂമിലേക്ക് വന്നു.
” ഡാ നീയെന്ത കരഞ്ഞോ, ”
” ഇല്ല ചേച്ചി, ”
” ഉം, വൈകുന്നേരം പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം, ”
” ശെരി ചേച്ചി “.
” നീ തല്ക്കാലം ഒന്ന് റസ്റ്റ് എടുത്തോ, അല്ല നീയെന്ധെഗിലും കഴിച്ചോ ”
” വരുന്ന വഴിക്ക് കഴിച്ചായിരുന്നു ”
” എന്നാൽ ശെരിടാ ”
അതും പറഞ്ഞു അവൾ ഡോർ ക്ലോസ് ചെയ്തിട്ട് അവൾ അവിടെ നിന്നും അവളുടെ റൂമിലേക്ക് പോയി, അവൻ ബാഗിൽ നിന്നും ഒരു കൈലിയും t ഷർട്ടും എടുത്തു ഇട്ടു . ആ റൂമിലുള്ള ബെഡിൽ കിടന്നു, ബെഡിൽ ഉള്ള സ്മൂത്ത് surface അവനെ ഉറക്കത്തിലേക്ക് പതിയെ കൊണ്ടുപോയി.
വൈകുന്നേരം 5 മണിയായപ്പോൾ അവൻ എണിറ്റു ഹാളിലേക്ക് വന്നു, അവൾ ലാപ്ടോപ്പിൽ എന്താക്കെയോ ചെയ്തോണ്ടിരിക്കുകയായിരുന്നു. അവനെ അവൾ കണ്ടപ്പോൾ
” നീ എണീറ്റോ, നീ ഇരിക്ക് ഞാൻ പോയി ചായ എടുത്തോണ്ട് വരാം ”
അവൻ ഹാളിലെ സോഫ സെറ്റിൽ ഇരുന്നു, അവൾ കിച്ചണിൽ നിന്നും ചായയും കൊണ്ടു അവനു കൊടുത്തു. പിന്നീട് അവൾ ലാപ്ടോപ്പിൽ ജോലിയിൽ ഏർപ്പെട്ടു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ
” ഡാ നമുക്ക് പുറത്തൊന്നു പോയിട്ട് വരാം, നീയൊന്ന് റെഡിയാകു. പിന്നെ കുളിക്കാനും മാറ്റവശ്യങ്ങൾക്കും ആ റൂമിൽ തന്നെ അറ്റാച്ഡ് ബാത്രൂം ഉണ്ട് ”
അവൻ സോഫയിൽ നിന്നും എണീറ്റു അവന്റെ റൂമിൽ ഉള്ള ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു. ഡ്രെസ്സൊക്കെ മാറീട്ട് തിരികെ വന്നു, അവളും റെഡിയായി വന്നു. അവൾ ഫ്ലാറ്റ് ലോക് ചെയ്തിട്ട് 2 പേരും കൂടി ലിഫ്റ്റ് വഴി താഴെ വന്നു. അവളുടെ വണ്ടിയിൽ ഒരു മാളിൽ എത്തി, മാളിലേക്ക് കയറി ആദ്യം അവൾ അവനെയും കൂട്ടി ജന്റ്സ്സിന്റെ ഡ്രസ്സ് കളഷനിൽ കയറി
” ഡാ നിനക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് എടുക്ക് ”
” അയ്യോ ചേച്ചി എനിക്ക് ഒന്നും വേണ്ട, എനിക്ക് ആവശ്യത്തിലധികം ഉണ്ട് ”
” എന്താടാ എത്ര ജാഡ ”
” ചേച്ചി വെറുതെ പൈസയൊന്നും കളയേണ്ട, എനിക്കിപ്പോൾ ഡ്രെസ്സൊക്കെ ഉണ്ട്, ”
” ശെരിയ, നിനക്ക് ഡ്രസ്സൊക്കെയുണ്ട്, പക്ഷെ മൊത്തവും അമ്മാവൻ കോളേഷൻ ആണെന്ന് മാത്രം “