ടേബിളിൽ ഇരുന്ന പെർഫ്യൂമുകളിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട ബോംബ് ഷെൽ പെർഫ്യൂം ബ്ലൗസിലും സെറ്റിലും അടിച്ചിട്ട് ഒന്നുകൂടി കണ്ണാടിയിൽ നോക്കിയിട്ട് , ബെഡ്‌റൂമിൽ ആകെ നോക്കി അലങ്കോലമായി ഒന്നുംകിടക്കുന്നില്ലെന്നു ഉറപ്പാക്കിയിട്ട് ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു . ടി വി വച്ചെങ്കിലും അവൾക്ക് ടി വി യിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലായിരുന്നു . ക്ലോക്കിൽ 8 .40 എന്ന് ക്ലോക്കിൽ സമയം കണ്ടപ്പോൾ സമയം അടുക്കുന്നതോർത്തു ഒരു വിറയൽ അവളുടെ ശരീരത്തിന് അനുഭവപെട്ടു .
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ബിൽഡിംഗ് മെയിൻ എൻട്രൻസിൽ നിന്നുള്ള കാളിങ് ബെൽ മുഴങ്ങി , സ്‌ക്രീനിൽ മെയിൻ എൻട്രൻസിൽ നിക്കുന്ന റാഫിയുടെ പുഞ്ചിരിയോടെ ഉള്ള മുഖം തെളിഞ്ഞു , വിറയ്ക്കുന്ന അഞ്ചു വിറയലോടെ എഴുനേറ്റു പോയി വിറയ്ക്കുന്ന കയ്യോടെ ഓപ്പൺ ബട്ടൺ പ്രസ് ചെയ്തു മെയിൻ എൻട്രൻസ് ഓപ്പൺ ആക്കി നൽകി . ലിഫ്റ്റിന്റെ അനക്കം പുറത്തു കേൾക്കുമ്പോൾ അഞ്ജുവിന്റെ നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു.
ഫ്ളാറ്റിലെ കാളിങ് ബെൽ മുഴങ്ങിയതും നാണത്തോടെ മടിച്ചു അഞ്ജു ഡോർ തുറന്നു , നിറഞ്ഞ ചിരിയോടെ റാഫി ഒരു കയ്യിൽ ഒരു റോസാ പൂവും മറുകയ്യിൽ ലുലുവിന്റെ ഒരു ക്യാരിബാഗും കയ്യിൽ വച്ചുകൊണ്ട് നിന്നിരുന്നു. അഞ്ജുവിനു അവന്റെ മുഖത്തു നോക്കാൻ നാണം തോന്നിയെങ്കിലും എങ്ങനെയോ അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു അവൻ കേറിയപ്പോൾ അവൾ വാതിൽ അടച്ചു.നാണത്തോടെ മുഖത്തു നോക്കാതെ നിന്ന അഞ്ജുവിന്റെ മുന്നിൽ ഒരുമുട്ടുകുത്തി നിന്നുകൊണ്ട് അവൻ റോസാപ്പൂവ് നീട്ടി സ്ഥിരം പൂവാലൻ ആയി . പതിവ് സിനിമ സെനുകളിലെ പോലെ അവൾ നാണത്തോടെ ആ പൂവ് മേടിച്ചു .
റാഫി: ” ഡോ തനിക്ക് ഇത്രയും നാണമോ , ഇത്രേം ദിവസം സംസാരിച്ചപ്പോ ഞാൻ കരുതിയില്ല ഇന്ന് തൻ ഇത്രക്ക് നാണിച്ചു നീക്കുമെന്ന്”
” തൻ ഇങ്ങനെ നാണിച്ചു നിക്കല്ലേ , ഇത് ഒരു തുടക്കമല്ലേ നാണിക്കാൻ നിന്നാൽ അതിനെ സമയം കാണൂ ” അവൾ മിണ്ടാതെ നിക്കുന്നത് കണ്ടു റാഫി വീണ്ടും പറഞ്ഞു കൊണ്ട് എഴുനേറ്റു .
” എങ്കിൽ ഇനി ആദ്യം നാണം മാറ്റാം ” കയ്യിലിരുന്ന കവർ ടേബിളിലേക്ക് വച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവളെ ഒന്ന് ഹഗ്ഗ് ചെയ്തു. ഒരു പൂച്ച കുട്ടിയെ പോലെ അവൾ അവന്റെ കരവലയത്തിലേക്ക് പതുങ്ങി.
” ഇങ്ങനെ നാണിച്ചു കുളമാക്കാതെടോ, തനിക്ക് ഇത് ചേരില്ല , തനിക്ക് ആ ചുണക്കുട്ടീ അപ്പിയറൻസ് ആണ് നല്ലത് ” ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു .
” ബ്രെക്ഫാസ്റ് കഴിച്ചോ ” അവന്റെ കരവലയത്തിൽ ചേർന്ന് നിന്നുകൊണ്ട് അവൾ മൗനം വെടിഞ്ഞു ചോദിച്ചു.