സമർപ്പണം 4 [Shafi]

Posted by

“കുര്യൻ മാപ്പിള”!!!!!????

” എ .എസ്. ഐ .കുര്യൻ മാപ്പിള.”!!!!!

പുറകിൽ നിന്നിരുന്ന ഉയരം കുറഞ്ഞ ആൾ മുൻപോട്ട് വന്നു കയ്യിൽ സിസേറിയൻ ഉപയോഗിക്കുന്ന ഒരു നൈഫ് ഉണ്ട് .
ആ കണ്ണുകളും അവനു നല്ല പരിചയമുണ്ട് .ഷെഫീക്കിന്റെ മുഖത്തേക്ക് നോക്കി ആ നൈഫ് കൊണ്ട് അബ്ദുവിന്റെ നെഞ്ചിൽ തുരുതുരാ കുത്തി .  കട്ടപിടിക്കാത്ത  അബ്ദുവിന്റെ ശരീരത്തിലെ രക്തം ഒരു പമ്പ് പോലെ പുറത്തേക്ക് ചീറ്റി .
മുഖത്ത് പറ്റിയ രക്തത്തോടൊപ്പം ആ രൂപം തൻറെ മാസ്കും എടുത്തുമാറ്റി. സുന്ദരിയായ ഒരു യുവതി, പക്ഷെ  നെറ്റിയിലും മറ്റും രക്ത തുള്ളികൾ ,ഭദ്രകാളി കണക്കെ ഷെഫീക്കിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അബ്ദുവിന്റെ  കണ്ണിലേക്കും കത്തി കുത്തിയിറക്കി എന്നിട്ട് ചൂയിന്ന് എടുത്തു ,

അവൻറെ മുഖത്ത് നോക്കി പുഞ്ചിരിച്ചു,
ആ ചിരി അവൻറെ മനസ്സിൽ എവിടെയോ ഉടക്കി നിന്നു,  കൊന്ത്രമ്പല്ലുള്ള ഒരുപാട് കാലം എവിടെയോ കണ്ടു മറന്ന ആ ചിരി അവൻറെ മനസ്സിൽ തളംകെട്ടി നിന്നു.
ഒരിക്കൽ കൂടി അവളെ സൂക്ഷിച്ചു നോക്കിയ അവൻറെ കണ്ണുകൾ ഭയം കൊണ്ടും ആശങ്ക കൊണ്ടും വിടർന്നു. അതുകണ്ട് സുന്ദരിയായ ഒരു യക്ഷി പെണ്ണ് കണക്കെ ക്രൂരമായി അവനെ നോക്കി.

” തൻറെ കൈകൾ പിടിച്ച് സന്തോഷത്തോടുകൂടി തുള്ളിച്ചാടി നടന്നിരുന്ന ഒരു പാവാടക്കാരിയുടെ മുഖം അവൻറെ മനസ്സിൽ തെളിഞ്ഞു വന്നു”

അതേ അവൾ തന്നെ

” എൻറെ അനിയത്തി കുട്ടി”!!!!

#######################

സിസ്റ്റർ റോസി ഒന്ന് കണ്ണുമാളി പോയി പേഷ്യന്റിന് മെഡിസിൻ കൊടുക്കേണ്ട ടൈം ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ മെഡിസിൻ പ്രിപ്പയർ ചെയ്തു ഐസിയുവിലേക്ക് നടന്നു. ഐസിയുവിന് അടുത്ത് എത്തിയതും
ഡോക്ടർ.എഡ്വാർഡ്       ഐ.സി.യു. വാതിൽ തുറന്ന് പുറത്തേക്ക് വരുന്നതാണ് കണ്ടത്,

” സിസ്റ്റർ ടൈം എത്രയാണെന്ന് അറിയാമോ?!!!!

Leave a Reply

Your email address will not be published. Required fields are marked *