അബ്ദുവിന്റെ ശബ്ദം നിശ്ചലമായി !!!!!
ബൾബ് വീണ്ടും പതുക്കെ പ്രകാശിച്ചു, ഇറുക്കി അടിച്ചിരുന്ന കണ്ണുകൾ ഷഫീഖ് പതുക്കെ തുറന്നു ,ഒന്നു നോക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ ഷെഫീക്കിന്റെ ഹൃദയ താളം ക്രമാതീതമായി ഉയർന്നു ,കാരണം അവന്റെ കാഴ്ച അത്രയും ഭയാനകമായിരുന്നു ,അബ്ദുവിന്റെ നെറ്റിക്ക് മുകളിൽ ഒരു ഡ്രിൽ തുളച്ച് കയറിയിരിക്കുന്നു ,.ബലിഷ്ടമായ ഒരു കൈകളിൽ ആണ് ആ ഡ്രിൽ ഉള്ളത്. തൻറെ മുഖത്തേക്കും ശരീര ഭാഗങ്ങളിലേക്കും തെറിച്ചത് തലയോട്ടിയും മാംസവും കലർന്ന രക്തത്തിൽ കുളിച്ച് തുണ്ടുകളാണ്.
ഷെഫീക്കിനെ തന്നെ മുഖത്തുനിന്നും അത് തുടച്ചുനീക്കണം എന്നുണ്ട് കൈകൾ ബന്ധിതൻ ആയതുകൊണ്ട് അത് പ്രയാസകരമായിരുന്നു .
വിറയാർന്ന കണ്ണുകളോടെ തൻറെ കൂട്ടുകാരൻറെ തലക്കുള്ളിലേക്ക് നിഷ്കരുണം ഡ്രിൽ മിഷൻ തുളച്ചുകയറ്റിയ ആ ബലിഷ്ടമായ കൈകൾക്ക് ഉടമയെ ഷെഫീക്ക് നോക്കി .
മുഖം എല്ലാം രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഒരു മനുഷ്യൻറെ മുഖമാണ് അവൻറെ കണ്ണുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് .
തീഷ്ണമായി അവൻറെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് അയാൾ ഡ്രില്ലിങ് മെഷീന്റെ സ്വിച്ചിൽ ഒന്നു കൂടി അമർത്തി ജീവൻ വിട്ടകന്ന അബ്ദുവിന്റെ ശരീരം അതിനോട് പ്രതികരിച്ചില്ല, പക്ഷെ അവൻറെ തലച്ചോർ ഉൾപ്പെടെ രക്തത്തിൽ കലർന്ന മിശ്രിതം മെഷീൻ ചുറ്റി എറിഞ്ഞു.
ഷെഫീക്കിന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു .
ആമുഖം അവന് നല്ല പരിചയം ഉണ്ട് പക്ഷേ ഇങ്ങനെയൊരു രൗദ്ര ഭാവമുള്ള മുഖമായിരുന്നില്ല അവൻറെ മനസ്സിൽ, പതിയെ അവന്റെ മനസ്സിലേക്ക് ആ രൂപം കടന്നുവന്നു , മനസ്സിലേക്ക് ഭയത്തിനെ ഭീകര ചിന്തകൾ ഒരു മഴ പോലെ പെയ്തിറങ്ങി രക്തച്ചുവപ്പുള്ള കലങ്ങി മറിഞ്ഞ ആ ഭീകരമായ മഴ തുള്ളികൾ. അവനറിയാതെ പേരു ഉച്ചരിച്ചു