സമർപ്പണം 4 [Shafi]

Posted by

പതിയെ തലതിരിച്ച് എതിർവശത്തേക്ക് നോക്കിയതും അവൻ ഒന്ന് പിടഞ്ഞു പോയി. അവനെ കിടത്തിയിരിക്കുന്ന ഇരുമ്പ് കട്ടിൽ അടക്കം ഒന്നു നിരങ്ങി നീങ്ങി.  അവൻ കണ്ണുകൾ മുറുക്കി അടിച്ചു ഒരുവട്ടം നോക്കാനെ കഴിഞ്ഞുള്ളൂ , ഒരിക്കൽ കൂടി അങ്ങോട്ട് നോക്കാൻ ശ്രമിക്കാതിരുന്ന അവസ്ഥയിലും നല്ല പരിചിതമായ ഒരു മുഖം അവന്റെ ഓർമ്മയിൽ തെളിഞ്ഞു. ഒരിക്കൽ കൂടി കണ്ണുകൾ വലിച്ചു തുറന്നു സൂക്ഷിച്ചു നോക്കി . അവൻറെ നാവുകൾ അറിയാതെ പുലമ്പി ……..

“അബ്ദുല്ല!!!”……

“അബ്ദു” തൻറെ കളിക്കൂട്ടുകാരൻ, എന്തിനും ഏതിനും തൻറെ കൂടെയുണ്ടായിരുന്ന അമ്മായിടെ മകൻ.

ഇവൻ എങ്ങനെ ഇവിടെ, ?!!!!

അതും ഈ കോലത്തിൽ ,?!!!

താൻ കിടക്കുന്നതുപോലെ ഒരു ഉൾക്കുഴിഞ്ഞ ഇരുമ്പ് കട്ടിലിലാണ് അവനെയും കിടത്തിയത് .ശരീരത്തിന്റെ പകുതിയോളം രക്തം കൊണ്ട് നിറഞ്ഞിരുന്നു, മുഖത്ത് ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിട്ടുണ്ട്. കൈകളിൽ ബ്ലഡ് പമ്പ് കണക്ട് ചെയ്തിട്ടുണ്ട്.
കൈകളും കാലുകളും തന്നെപ്പോലെ തന്നെ ബന്ധിപ്പിച്ചിരിക്കുന്നു .

ശരീരത്തിൽ ആകമാനം വരിഞ്ഞുകീറിയത് പോലെ മുറിവുകൾ ,!!!

കുറേ മുറിവുകൾ എല്ലാം തുന്നി ചേർത്തത് പോലെയുണ്ട്,

” മരിച്ചിട്ടില്ല “!!!!          എന്ന് തോന്നുന്നു.

നെഞ്ചകം പതിയെ ഉയർന്നതാവുന്നുണ്ട്,

“അബ്ദു …!!!!        എന്ന് ഉറക്കെ വിളിക്കണം എന്നുണ്ട് ,പക്ഷേ തൊണ്ടയിൽ നിന്നും ശബ്ദം ഉയരുന്നില്ല  .

വെളിച്ചത്തെ ബൾബ് ഒരിക്കൽ കൂടെ പതിയെ അവസാനിപ്പിച്ചിട്ട് പൂർവാധികം ശക്തിയോടെ ഒന്നുകൂടെ പ്രകാശിച്ചു.

അബ്ദുനെ തന്നെ നോക്കി നിന്നിരുന്ന ഷെഫീഖ് പെട്ടെന്നാണ് അതിന് പിന്നിൽ നിൽക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്, ഓപ്പറേഷൻ തീയേറ്ററിൽ  ഉപയോഗിക്കുന്ന കണക്കെ വസ്ത്രങ്ങൾ ധരിച്ച് മാസ്ക് ധരിച്ച നാലു “മനുഷ്യരൂപങ്ങൾ”!!!!

ബൾബ് ഒന്നൂടെ കത്തിയഞ്ഞു രണ്ടുപേർ നല്ല ഉയരമുള്ള ആളുകളാണ്, രണ്ടുപേർ സാധാരണ ഉയരമുള്ള വരും ,ഒന്ന് കത്തി അണഞ്ഞ ആ വെളിച്ചത്തിൽ ഷെഫീക്കിന് അത് മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ,
അല്പസമയത്ത് നിശബ്ദതക്കു ശേഷം ഇരമ്പിയാർക്കുന്ന ഡ്രില്ലിങ് മെഷീന്റെ ശബ്ദം അവന്റെ കാതുകളിൽ ഇരമ്പിയാർത്തു ,             അബ്ദുവിന്റെ അസാധാരണമായ ആർത്തുവിളിയും അതോടൊപ്പം അവൻറെ മുഖത്തേക്കും ശരീരത്തിലേക്കും സമ്മിശ്രമായ പലതും തെറിച്ചു വീണു .

Leave a Reply

Your email address will not be published. Required fields are marked *