സമർപ്പണം 4 [Shafi]

Posted by

ഒന്നും  ഓർമ്മയില്ലെങ്കിലും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് പ്രതീധിയിൽ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. റൂമിൽ പോയി ഓർമ്മയുള്ളൂ കള്ളിന്റെയും കൂത്താടിയതിന്റെയും ക്ഷീണം കാരണം ഉറക്കത്തിലേക്ക് തെന്നി വീണു

പിന്നീടുള്ള ഒരു 15 ദിവസത്തേക്ക് ഷെഫീഖ്  മറ്റൊരു ലോകത്ത് ആയിരുന്നു പ്രണയം എന്ന വസന്തത്തിന്റെ പൂമൊട്ടു വിരിഞ്ഞതും തളിർത്തതും സുഗന്ധം പരത്തിയും അവൻറെ ദിവസങ്ങൾ കൊഴിഞ്ഞുവീണു ഒരു മായികലോകത്ത് അകപ്പെട്ട പോലെ സൂര്യനെ പ്രതിക്ഷണം ചെയ്യുന്ന ഗ്രഹങ്ങളെ പോലെ അവളിൽ തട്ടിത്തടഞ്ഞ് ജീവിതത്തിൽ ഇതുവരെ കിട്ടാത്ത ആ സുഖമുള്ള ഇണക്കത്തിന്റെയും പിണക്കത്തിന്റെയും മധുര ആസ്വദിച്ച് ഒരു യവനികയിൽ എന്ന പോലെ സാഗരത്തിന്റെ താളത്തിനൊത്ത് തെന്നി നീങ്ങുന്ന ഒരു കൊച്ചു വള്ളത്തെപ്പോലെ കുറച്ചു മനോഹരമായ ദിനങ്ങൾ,

പിന്നെയെല്ലാം യാന്ത്രികമായിരുന്നു. അവൾക്ക് വേണ്ടിയാണ് ,അവളുടെ കൂടെ ജീവിക്കാൻ വേണ്ടിയാണ് വീട്ടുകാരെ പിണക്കിയതും ,സുൽഫിയുമായി ഇല്ലാത്ത കാരണം പറഞ്ഞ് വഴക്കിട്ടത് .
കഴിഞ്ഞ ഒരു വർഷക്കാലമായി അവളോട് ഒത്തുള്ള സുന്ദരമായ ജീവിതം സ്വപ്നം കണ്ട് കഴിയുകയായിരുന്നു.
അതിനുശേഷം ഒരിക്കൽ മാത്രമാണ് തമ്മിൽ കണ്ടത് .പക്ഷേ ഒന്ന് അടുത്ത് ഇടപഴകാനോ സംസാരിക്കാനോ പറ്റിയില്ല. നമുക്ക് നാട്ടിലേക്ക് പോകാമെന്നും കല്യാണം കഴിക്കാമെന്നും അവൾ വാക്ക് കൊടുത്തിരുന്നു .

അങ്ങനെയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് വന്നത് .അവൾ എന്നെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞയച്ച കാറിലാണ് കയറിയത് .പക്ഷേ പിന്നെ ഒന്നും ഓർമ്മയില്ല .

ഷെഫീഖ് ഓരോന്നോർത്തിരിക്കുമ്പോൾ അവൻറെ തലക്ക് മുകളിലായി ഒരു ബൾബ് പതുക്കെ ഒന്ന് കത്തി അണഞ്ഞു .പെട്ടെന്ന് വെളിച്ചം വന്നത്കൊണ്ട് കണ്ണിൽ ഇരുട്ട് കയറി. അവൻ തല ഉയർത്തി മുകളിലോട്ട് നോക്കി ലൂസ് കണക്ഷൻ ഉള്ള ബൾബ് കത്തുന്നത് പോലെ പതിയെ പതിയെ മിന്നി മിന്നി ആ 60 വോൾട്ടിന്റെ ബൾബ് ആ റൂമിൽ പ്രകാശം പരത്തി.
ആ ഇരുട്ടിൻറെ മണിയറയിൽ പെട്ടെന്ന് വന്ന പ്രകാശരശ്മികൾ അവൻറെ കണ്ണുകളെ ഒന്നു മൂടിക്കെട്ടിയെങ്കിലും പതിയെ കാഴ്ചയുടെ സിഗ്നലുകൾ അവൻറെ തലച്ചോറിലേക്ക് ഇരമ്പി കയറി. കണ്ണുകൾ ഭയം കൊണ്ട് വിറച്ചു വെള്ള ടൈൽസ് പാകിയ ചുമരുകളിൽ ചോരക്കറ കൊണ്ട് ആലേഖനം ചെയ്ത ചിത്രപാടുകൾ.
ഒരു ഓപ്പറേഷൻ തിയേറ്ററിന് അനുസ്മരിപ്പിക്കും വിധം സാമഗ്രികൾ, തറയിൽ അവിടെവിടങ്ങളിലായി കട്ടച്ചോര തളംകെട്ടി നിൽക്കുന്നു . ബൾബ് ഒന്നുകൂടെ മിന്നി, ഇരുട്ടിനെ പുൽകും മുമ്പേ വീണ്ടും പ്രകാശിച്ചു . ബന്ധനാവസ്ഥയിലാന്നെങ്കിലും അവൻറെ കൈകാലുകൾ വിറക്കാൻ തുടങ്ങി. അവൻ ഇതുവരെ അനുഭവിച്ച രൂക്ഷഗന്ധം ചോരയുടേതാണെന്ന് അവൻ തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *