സമർപ്പണം 4 [Shafi]

Posted by

അകലെ മുസ്ലിം പള്ളികളിൽ നിന്ന് സുബഹ് ബാങ്കിൻറെ അലയൊലികളും ,ക്ഷേത്രങ്ങളിലെ രാമായണ പാട്ടും അവളുടെ കാതുകളിൽ വിരുന്നെത്തി ,  അവൾ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി . ….

അവൾ പതിയെ വാതിൽ തുറന്ന് വീണ്ടും പുറത്തേക്ക് ഇറങ്ങി . പുലർകാല സൂര്യൻ മഞ്ഞു കണങ്ങളെ വകഞ്ഞു മാറ്റി സൂര്യതേജസിന്റെ അത്യുന്നതങ്ങളിൽ നിന്ന് നവകിരണങ്ങൾ അവളിൽ പതിയെ പതിച്ചു തുടങ്ങി. അതും അനുഭവിച്ചു കുറച്ചു സമയം എല്ലാം മറന്ന് അവിടെ നിന്നു,
അകത്തുനിന്നും മൊബൈലിന്റെ അലാറം അവളിൽ ഒരു തിരിച്ചറിവുണ്ടാക്കി, എന്നും എഴുന്നേൽക്കുന്ന സമയമായിരുന്നു. നീലു തൻറെ പ്രഭാത കർമ്മങ്ങളിലേക്ക് കടന്നു,  എന്നത്തെയും പോലെ സ്വയം ശപിച്ചു കൊണ്ടല്ല നിർവൃതിയുടെ ഒരു മനോഹരമായ ഒരു പുഞ്ചിരി അവളുടെ കണ്ണുകളിലും ചുണ്ടുകളിലും തത്തിക്കളിക്കുന്നുണ്ടായിരുന്നു.

###########$

ഇരുണ്ട ഒരു മുറി ശാസഗതികൾ ഉയർന്നു കേൾക്കാം ,     താൻ എത്ര ദിവസമായി ഇതിനുള്ളിൽ എന്നറിയില്ല ഷെഫീഖ് കണ്ണുകൾ പൂർണമായും തുറന്നു ചുറ്റും നോക്കി, കൂരാകൂരിട്ടല്ലാതെ ഒന്നും മനസ്സിലാകുന്നില്ല ,
എയർപോർട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതെ ഓർമ്മയുള്ളൂ. പിന്നെ കുറച്ചു മുൻപാണ് ബോധം വന്നത്. തന്റെ കൈകളും കാലുകളും എല്ലാം ബന്ധിപ്പിച്ചിരിക്കുന്നു .
താൻ എവിടെയോ കിടക്കുകയാണ് എന്ന് ഷെഫീക്കിന് ബോധ്യമായി കൈകൾ ഒന്നും അനക്കാൻ പറ്റുന്നില്ല ആകെ ഒരു വൃത്തികെട്ട മണം. താൻ എവിടെയാണെന്ന് എത്ര ആലോചിച്ചിട്ടും ഷെഫീക്കിന് മനസ്സിലായില്ല.

വീട്ടിൽ  നിന്നും  പോയിട്ട്  ഒരു വർഷത്തോളം ആയി ,.  ഒരു കാരണവുമില്ലാതെ വഴക്കിട്ട് ഇറങ്ങിയതാണ് ,.  എല്ലാം അവൾ പറഞ്ഞിട്ടാണ്, അവൾക്ക് വേണ്ടിയായിരുന്നു,
ആ 15 ദിവസങ്ങൾ കൊണ്ട് ഞാനെൻറെ സുൽഫിയെ മറന്നു പോയിരുന്നു ,  നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തതിന്റെ പിറ്റേന്നാണ് ഞാൻ അവളെ കാണുന്നത് “ഷെറിൻ ,”
“ഷെറിൻ കുര്യൻ”!!               നല്ല ഒരു അസ്സല് അച്ചായത്തി . ഇവിടെ ഒരു ബിസിനസ് ടൂറിൽ ആണ് എന്നാണ് എന്നോട് പറഞ്ഞത്.
സ്വന്തമായി കട ഉണ്ടെങ്കിലും ഇടയ്ക്ക് ഞാൻ ഇതുപോലെ സുന്ദരിമാരെ കണ്ടാൽ എന്റെ കാർ ടാക്സി ആക്കാറുണ്ട്.
നിയമപരമായി ശരിയല്ലെങ്കിലും ആ ഹോട്ടലിലെ സെക്യൂരിറ്റി പയ്യനുമായി നല്ല കോൺടാക്ട് ആണ് ഞാൻ .   അവനാണ് എന്നെ വിളിക്കാറ് അവന് എന്തെങ്കിലും ചില്ലറ കൊടുക്കും.   ക്യാഷും കിട്ടും ഒപ്പം ഒരു എന്റർടൈൻമെന്റ് ആണ് എനിക്ക് ഇത്.
ഒരു വ്യാഴാഴ്ച വൈകുന്നേരം ആണ് അവളെ കാണുന്നത് വീക്കെൻഡ് ആയതിനാൽ കുറച്ച് തിരക്കുണ്ടായിരുന്നു റോഡ് .
അവൾ പറഞ്ഞത് അനുസരിച്ച് ഒന്ന് രണ്ട് ഓഫീസുകൾ കയറി ഇറങ്ങിയപ്പോഴേക്കും സമയം മഗ്രിബിനോട് അടുത്തിരുന്നു. ഖത്തർ ഗോൾഡൻ ലൈറ്റിൽ തിളങ്ങാൻ തുടങ്ങിയ സമയം , ദഫ്ന സിറ്റിയിലെ പടുകൂറ്റൻ അമ്പരചുംബികളായ ബിൽഡിങ്ങുകൾ വർണ്ണശലഭമായ ലൈറ്റുകൾ കൊണ്ട് അലംകൃതമായി, ഇരു സൈഡുകളിലും മനോഹരമായ അലങ്കരിച്ച സ്ട്രീറ്റ് ലൈറ്റിന്റെ അകമ്പടിയുള്ള കോർണേഷ് റോഡിലൂടെ ഞങ്ങളുടെ കാർ പതിയെ നീങ്ങി ,
മൊബൈൽ ക്യാമറയിൽ വീഡിയോ എടുക്കുന്നതിനാൽ വളരെ പതുക്കെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. മലയാളിയായതിനാൽ ഓരോ ബിൽഡിങ്ങിനെ കുറിച്ച് മറ്റും എന്നോട് ചോദിക്കുമ്പോൾ ഞാൻ അറിയുന്നതുപോലെ വെച്ച് കാച്ചി , പെട്ടെന്ന് അവൾ നല്ല കൂട്ടായി.

Leave a Reply

Your email address will not be published. Required fields are marked *