ലക്ഷ്യത്തിൽ നിന്ന് വഴുതി മാറുന്നുന്ന് മനസ്സിലാക്കിയ ഞാൻ വേഗം അവരുടെ വാട്സ്ആപ്പ് എടുത്ത് ആ ഫോട്ടോസെല്ലാം എന്റെ നമ്പറിലേക്ക് അയച്ചതിനു ശേഷം ഡിലീറ്റ് ഫോർ മി കൊടുത്തു…! കക്കാൻ കേറിയ കള്ളന്റെ കൈയിൽ പൂജാരി സ്വമേതയാ ഭണ്ഡാരമെടുത്തു കൊടുത്ത പോലെയായി ഇത്…!
“” ലക്ഷ്മിയമ്മേ ഫോണിവടെ വച്ചിട്ടുണ്ട്…! ഞാനൊന്ന് പുറത്തോട്ട് പോവ്വാ…!!”” ന്നും അകത്തേക്ക് വിളിച്ച് കൂവി ഞാനവിടെ നിന്നും ഇറങ്ങി നടന്നു…! നടന്ന് ഗേറ്റിന്റെ പുറത്തെത്തിയതും ഇടത്തെ ഭാഗത്ത് ദൂരേന്നിന്ന് ഒരു ഓടി Q7 വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…! ആരതിയുടെ അച്ഛനാവണം…! അത് കണ്ട ഞാൻ എന്തോ ഒരു ഉൾപ്രേരണയിൽ റോഡിന്റെ ഓപ്പോസിറ്റായിയുള്ള പലചരക്കു കടയിലേക്ക് കേറി നിന്നു…! ഗേറ്റിന്റെ മുന്നിലെത്തിയ കാർ തിരിയാൻ വേണ്ടി നിന്നതും അവിടെ തന്നെയായി റിയൽ എസ്റ്റേറ്റ് നടത്തുന്ന ബാബു ചേട്ടൻ ബൈക്കുമായി വന്നു നിർത്തി…! അവരുടെ ഗേറ്റിന്റെ മുന്നിലെ ഇന്റർലോക്കിലായിട്ടാണ് ബൈക്ക് നിർത്തിയത്…! ഇതൊരു ചെറിയ പഞ്ചായത്ത് റോടാണ്…! പൊട്ടൻ സൈഡ് കൊടുക്കാൻ നിർത്തിയതാന്ന് തോന്നണു…!
ബാബു ഏട്ടനെ കണ്ട ആരതിയുടെ അച്ഛൻ അവിടെ കാർ നിർത്തി എന്തൊക്കയോ സംസാരിക്കുന്നത് കേൾക്കാം…! ഡ്രൈവിംഗ് സീറ്റ് അപ്പുറത്തെ സൈഡിലായത് കൊണ്ട് എനിക്കങ്ങേരെ കാണാൻ പറ്റുന്നില്ല…! പെട്ടന്നാണ് കോ ഡ്രൈവിങ് സീറ്റിന്റെ വിന്ഡോ താഴ്ന്ന് വരുന്നത് കണ്ടത്…! ആരാ ഈശ്വര അത് ന്നും മനസ്സിൽ വിചാരിച്ച് നോക്കുമ്പോ ധോണ്ടടാ രണ്ടുണ്ട കണ്ണുകൾ…! പൂച്ചക്കണ്ണിനോട് സാമ്യം തോന്നിക്കുന്ന മനോഹരമായ കണ്ണ്…! കൂടെ നെറ്റിയിലൊരു കുഞ്ഞു പൊട്ടും…! അതാരുടേതാണെന്ന് എനിക്കതികം ചിന്തിക്കേണ്ടി വന്നില്ല…! ആരതി…!!! ഇവളെന്താ ഇപ്പൊ ഇവടെ…? നാളെ ശനി ആയതോണ്ട് കെട്ടിയെടുത്തതാവും…!! വിൻഡോ പിന്നേം താഴ്ന്ന് വന്നു…! കണ്ണിന്റെ സൗന്ദര്യത്തോട് കിടപിടിക്കുന്ന തരത്തിലുള്ള നീണ്ട മൂക്ക്…! അതിന് താഴെയായി ചുവന്ന റോസ്സാപ്പു ചുണ്ടുകളും…! വൗ…!!