ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

അതേ സമയം രാത്രിയിലെ ഇരുട്ടിന്റെ തീവ്രത വർദ്ധിക്കുമ്പോൾ മദ്യത്തിന്റെ മൂന്നാമത്തെ പെഗ്ഗ് ഗ്ലാസ്സിലേക്ക് പകരുകയാണ് റിതിൻ. ഒരു പുകയെടുത്തിരിക്കുന്ന അവന്റെ ചിന്തകൾ ആമിയെന്ന സൗന്ദര്യദാമത്തിൽ തന്നെ അത്യാസക്തമായി നങ്കൂരം ഇട്ടിരിക്കുകയാണ്. അവളുമായി കടന്നു പോയ സ്വകാര്യ നിമിഷങ്ങൾ അയവിറക്കി വരാനിരിക്കുന്ന നിമിഷങ്ങളും കണക്കു കൂട്ടി.

എങ്ങനെയെങ്കിലും അവളെ പുറത്തു ചാടിക്കാൻ അവൻ തകൃതിയായി ചിന്തിച്ചു. വരാനിരിക്കുന്ന ഓഫീസ് ഇവന്റുകൾ ആലോചിച്ചപ്പോൾ ഇനി വരാനിരിക്കുന്നത് ഓണാഘോഷം, കമ്പനിയുടെ വാർഷികാഘോഷം ഒക്കെയാണ്. പക്ഷെ അതിന് ഇനിയും മാസങ്ങൾ ഉണ്ട്. അതിനിടയിൽ ഒരുഅവസരം നേടണം. ആമിയെ തളക്കാൻ വേണ്ടി. അതിന് തന്റെ അരയിലെ ലഗാന്റെ സാമർഥ്യം തന്നെ മതി. പക്ഷെ സാഹചര്യം.! അതാണ് ഉണ്ടാക്കേണ്ടത്. ശ്രീയുടെ ലൈംഗീകത അവളിൽ കൂടുതൽ ഓടുന്നതിന് മുൻപ് എല്ലാ തരത്തിലും അവളെ നേടണമെന്നവൻ ഉറപ്പിച്ചു.

പക്ഷെ റിതിന്റെ നിർഭാഗ്യ വശാൽ അടുത്ത ദിവസം അവന് ബോസ്സിന്റെ കൂടെ ബോംബയിൽ പോകേണ്ടി വന്നു. അതിനിടയിൽ ടീമിന്റെ സഹായത്തോടെ പ്രോജെക്ടിന്റെ 100% ഔട്ട്പുട്ടും അവൻ നേടിയെടുത്തിരിന്നു. വലിയ വലിയ പ്രൊജക്റ്റുകൾ വിജയത്തിലേക്കെത്തിക്കാൻ വേണ്ട മാറ്റങ്ങളും രീതികളും അവലംബ ചർച്ചകളുമായി ഒരാഴ്ചയിൽ കൂടുതൽ ദിവസങ്ങൾ ബോസ്സിന്റെ കൂടെ ബോംബയിൽ തന്നെ അവന് ചിലവഴിക്കേണ്ടി വന്നു.

പ്രൊജക്റ്റ്‌ ടീമിന്റെയും റിതിന്റെയും മികവിൽ അവസാന രണ്ടു പ്രൊജക്റ്റുകൾ വൻ വിജയം ആയത് അവർക്ക് പുതിയ ക്ലയന്റുകളെയും കൂടുതൽ വർക്കുകളും നേടിക്കൊടുത്തു. പ്രൊജക്റ്റ്‌ മാനേജറിൽ ഒതുങ്ങാതെ ഓഫീസ് മാനേജറിലേക്ക് അവന് പ്രൊമോഷൻ ലഭിച്ചു. കൂടുതൽ സാധ്യതകൾ തുറന്നു കിട്ടുന്ന ഈ അവസരം അവന് വളരെ ഇഷ്ടമായി. കേരളത്തിന്‌ പുറത്തേക്ക് കൂടുതൽ മീറ്റിംഗുകൾക്കും ചർച്ചകൾക്കും അത് വഴിയൊരുക്കുമെന്ന് അവന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *