ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

പ്രതികരിക്കാതിരുന്നാൽ അവരധികം കാമകേളികളിലേക്ക് നീങ്ങുമെന്ന് കരുതി സ്വാർത്ഥത പിടി മുറുകിയ ഞാൻ അവളുടെ ഫോണിൽ വിളിച്ചു.

അവന്റെ കഴുത്തിൽ പുണർന്ന് കൊണ്ട് തന്നെ മറുകൈ കൊണ്ട് ബാഗിൽ നിന്നും ശ്രമകരമായി അവൾ ഫോണെടുത്തു. കാമുകൻ കൊടുക്കുന്ന സുഖത്തിൽ നിന്ന് വേർപ്പെടാൻ തന്റെ പ്രിയതമ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് മനസിലായി. അവൾ ഞെരുങ്ങി കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.

“ശ്രീഹ്…”

സ്വരത്തിൽ നിന്ന് അവളുടെ വിറയൽ കേൾക്കാം ശ്രദ്ധിച്ചാൽ.

“നീ വരാറായില്ലേ..?”

ഞാൻ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.

“ഹ്അ… വരുവാ…”

“ഞാൻ അങ്ങോട്ട് വരണോ..?”

“വേണ്ടാ.. ഞാൻ വരുവാ…”

ദേഷ്യത്തോടെ ഞാൻ കോൾ കട്ട് ചെയ്തു. അവളവന്റെ മുഖം പിടിച്ച് ശരീരത്തിൽ നിന്നും അടർത്തി. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വ്യക്തമല്ല. പതുക്കെയാണ് സംസാരിക്കുന്നത്. അവൾ സാരി നേരെയാക്കാൻ മുന്താണി എടുക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റു. പതിയെ ശബ്ദമുണ്ടാകാതെ ഉൾവലിഞ്ഞു. വേഗത്തിൽ പുറത്തിറങ്ങി താഴെയെത്തി. പാർക്കിങ്ങിൽ ചെന്ന് ബൈക്കിന്റെ മുകളിൽ ഇരുന്നു. ആ നിമിഷം തന്നെ അവിടേക്ക് ഓടി വരുന്നുണ്ട് എന്റെ ആമി.

“ഞാൻ വൈകിയോ ഏട്ടാ…”  അവൾ കിതച്ചു കൊണ്ട് ചോദിച്ചു.

“പിന്നെ എത്ര നേരമായി.”

“സോറി.. നമുക്ക് പോകാം…”

“മ്മ്…”

അവനൊരു ഗൗരവത്തോടെ മൂളിയ ശേഷം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവളവന്റെ പുറകിൽ കയറി വശം തിരിഞ്ഞിരുന്നു. വണ്ടി ഓടി തുടങ്ങി. അതോടൊപ്പം കടുത്ത കുറ്റബോധവും അവൾക്ക് തോന്നിത്തുടങ്ങി.

ഉറങ്ങുന്നതിനു മുൻപ് സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഇപ്പോൾ കഴിഞ്ഞ കാര്യങ്ങളടക്കം ശ്രീയോട് തുറന്ന് പറയാൻ അവൾ കണക്കു കൂട്ടിയിരുന്നു. അപ്പോഴാണ് അവന്റെ ചോദ്യം വന്നത്.

“എന്തായിരുന്നു മീറ്റിംഗിൽ പറഞ്ഞത്..?”

Leave a Reply

Your email address will not be published. Required fields are marked *