നീലക്കൊടുവേലി 5 [Fire blade]

Posted by

” ഹെയ്..സിദ്ധുവേട്ടൻ വിഷമിക്കണ്ട, ഞാൻ ഒന്നും മനസിലാക്കാതെ ഓരോന്നിനു വരുന്നതാണ്… പെട്ടെന്ന് കേട്ടപ്പോ….. ന്തോ ഒരു വല്ലായ്മ തോന്നിയതാ… അതൊന്നും കാര്യാക്കണ്ട… ”

അവൾ ചുണ്ടിൽ ഭംഗിയുള്ള ചിരിയോടെ പറഞ്ഞു… പക്ഷെ കൺകോണിലെ നീർതിളക്കം ഉള്ളിലെ ആഴിയെ തുറന്നുകാട്ടി…

” സോറി മോളെ… ”

സിദ്ധു അവളെ വാരിപ്പുണർന്നുകൊണ്ട് നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി… പിന്നെ അവളിൽ നിന്നും അടർന്നുമാറി തിരിഞ്ഞു നടന്നു…

നീതു കുറെ സമയത്തിന് ശേഷം സമാധാനത്തോടെ പുഞ്ചിരിച്ചു.. നടന്ന കാര്യങ്ങളുടെ സമ്മർദ്ദം പല രീതിയിൽ അവളെ ബുദ്ധിമുട്ടിച്ചിരുന്നു..

സിദ്ധുവിന്റെ ഈയൊരു സമീപനം അവളിൽ വല്ലാത്തൊരു സുരക്ഷിതത്വ ബോധം ഉണ്ടാക്കി.. മുൻപത്തെ പോലെ അല്ല, ഇത് അവൻ മനഃപൂർവം ചെയ്ത ഒന്നായി കാണാൻ അവൾക് തോന്നിയില്ല…ഒന്നുമില്ലെങ്കിലും ആ സമയം താനും ആസ്വദിച്ചതാണ്, തെറ്റുകൾ മാനുഷികമാണല്ലോ.. ക്ഷമ ചോദിച്ചതുകൊണ്ട് ക്ഷമിക്കാം…. പക്ഷെ താര അറിയുന്നുണ്ടോ ഇങ്ങേരുടെ സ്നേഹം..??

നീതു മുടി ചുറ്റിക്കെട്ടി, മുഖം നന്നായി കഴുകി ഉമ്മറഭാഗത്തു ബാക്കിയുള്ളവരോടൊപ്പം കൂടി, അവൾക്ക് ഹൃദയത്തിൽ ഒരു ശാന്തത അനുഭവപ്പെട്ടു,പെയ്തൊഴിഞ്ഞ മാനം പോലെ…

” നിന്റെ തലവേദന മാറിയോ..?? ”

ചെന്നപാടെ സിതാര അവളോട് ചോദിച്ചു..

” ഓ..അത് അങ്ങനെ ഒന്നും മാറൂല… കൂടപ്പിറപ്പായി പോയില്ലേ… എന്നേം കൊണ്ടേ പോവൂ.. ”

നീതു സിതാരയുടെ പുറത്ത് ചാഞ്ഞിരുന്നുകൊണ്ട് അർത്ഥം വെച്ച് പറഞ്ഞു…
ആ പറഞ്ഞതിലെ മുള്ള് ചെറുതായി കൊണ്ടെങ്കിലും കാര്യം അറിയാത്തത് കൊണ്ട് കളിയാക്കിയതാണെന്നു കരുതി സിതാര വിട്ടുകളഞ്ഞു…

റൂമിൽ പോയ സിദ്ധു കുറച്ചു ദിവസങ്ങൾക്കു മുൻപ് സൂക്ഷിച്ചുവെച്ച അവന്റെ പൊതി തപ്പിയെങ്കിലും കിട്ടിയില്ല..പോയതിനു മുൻപത്തെ പോലെ അല്ല റൂമിന്റെ അവസ്ഥ, ഒന്നും അലങ്കോലമായി കിടക്കാതെ വൃത്തിയായി വെച്ചിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *