വധു is a ദേവത 43 [Doli]

Posted by

പപ്പ : ഹാ പോടോ താൻ ഇയാള് England പോയിട്ട് Mancity ല് ചേരാൻ പോവല്ലേ അവടെ ആര് നിന്റെ തന്ത ഇരിപ്പിണ്ടാ തെമ്മാടി…

പപ്പ എന്നെ അടിക്കാൻ വരുന്ന കൈ ആക്കി തിരിഞ്ഞ് നടന്നു…

പപ്പ ഡോർ അടച്ചിട്ട് വെളിയിലേക്ക് പോയി…

.
.
.

ഇഷ്ട്ടം ഇല്ലാതെ ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് അടുത്ത ദിവസം പോവാൻ റെഡി ആയി…

അമ്മ : പൊന്നൂ സൂക്ഷിച്ച് പോണം കളിക്കാൻ നിക്കല്ലേ കേട്ടല്ലോ

ഞാൻ : ആഹ്

അമ്മു കതകിൻ്റെ പിന്നിൽ നോക്കി നിന്നു…

മഹി ആന്റി : സൂക്ഷിച്ച് പോണം ഹോട്ടൽ എത്തിയാ ഒടനെ വിളിക്കണം ചൂട് വെള്ളം മാത്രെ കുടിക്കാൻ പാടു….

ഞാൻ തല ആട്ടി…

കുട്ടു : ഓ തൊടങ്ങി അമ്മ…

ഞാൻ : പപ്പ വന്നാ പറയണേ

അമ്മ : ഉം…

ഞാൻ അമ്മൂനെ ഒന്ന് നോക്കി

അവൾ അപ്പൊ തന്നെ എന്നെ നോക്കി നിന്ന ആ നോട്ടം മാറ്റി

മഹി ആന്റി : മഞ്ഞത്ത് എറങ്ങി നടക്കല്ലേ കണ്ണാ…

ഞാൻ : ഇല്ല മഞ്ഞിന്റെ കൈ പിടിച്ച് നടക്കാ

അമർ : എന്ത് ചളി ആണ് അയ്യേ 😭

കുട്ടു പോയി അമറിന്റെ വണ്ടിയിൽ ഇരിക്കുന്ന ശിവടെ പിന്നില് കേറി

അമ്മ : നന്ദു ഒക്കെ എവടെ

ഞാൻ : നന്ദു ബൈക്ക് സർവീസ് കൊടുത്തത് എടുക്കാൻ പോയി അവന്മാര് പിന്നാലെ വരും

അമ്മ : സൂക്ഷിച്ച് പോണേ….

ഞാൻ : ശെരി മ്മാ ബൈ

അമർ : ടാ രാമാ ഇതിന് ബ്രെക്ക് ഒക്കെ ഇണ്ടാ

അമ്മ : അയ്യോ ബ്രേക്ക് ഒന്നും ഇല്ലേ… 😨

ഞാൻ : അവൻ കളിയാക്കിയത്…

അമ്മ : നോക്ക് നോക്ക് എല്ലാം… എത്തീട്ട് വിളിക്കണം…
.
.
.
വൈകുന്നേരം ആറേമുക്കാൽ

നന്ദൻ : സൂര്യ…

നന്ദൻ മോങ്ങിക്കൊണ്ട് ഓടി സൂര്യടെ വീട്ടിലേക്ക് കേറി….

സൂര്യ : എന്താടാ…. കാര്യം പറ

നന്ദൻ ഒന്നും പറയാതെ കരഞ്ഞോണ്ട് നിന്നു…

സൂര്യ : നന്ദ എന്താ … പറ ടാ ….

നന്ദൻ : ഇന്ദ്രൻ….

സൂര്യ : ഇന്ദ്രൻ പറയാൻ … എന്താടാ

നന്ദൻ : ടാ അതേ അവന്മാര് പോയില്ലേ

സൂര്യ : ആഹ് . ഹ് ഹ്… പെട്ടെന്ന് പറ എന്തോ

Leave a Reply

Your email address will not be published. Required fields are marked *