റോഷൻ: എന്നും അമ്പലത്തിൽ പോകാൻ പറ്റാത്തതിന്റെ വിഷമം ഐശ്വര്യ ചേച്ചിക്ക് ഉണ്ടല്ലേ?
ഐശ്വര്യ:മം, ചെറുതായിട്ട് ഒക്കെ ഉണ്ട്
റോഷൻ: ഐശ്വര്യ ചേച്ചിക്ക് ശരത്തിന്റെ കൂടെ ബൈക്കിൽ പോയിട്ട് വന്നുകൂടെ
ഐശ്വര്യ : നിന്റെ കൂട്ടുകാരൻ എഴുന്നേൽക്കുന്ന സമയം ഞാൻ പറഞ്ഞു തന്നില്ലേ ഇനി ഞാൻ പോയി വിളിക്കാം എന്ന് വെച്ചാൽ അവനെ വിളിച്ചുണർത്തി ബെഡിൽ ഇരുത്തി ഞാൻ മുറിയുടെ പുറത്തിറങ്ങുമ്പോഴേക്കും അവൻ വീണ്ടും കിടന്നുറങ്ങും അങ്ങനെയുള്ള അവനെ കൊണ്ട് ഞാൻ എങ്ങനെ പോകാനാ.
റോഷൻ: ശരത്ത് അത്ര വലിയ കുഴിമടിയൻ ഒന്നുമല്ല പറഞ്ഞാൽ അവനു മനസ്സിലാകും ഐശ്വര്യ ചേച്ചിയുടെ കൂടെ എന്നും അവൻ അമ്പലത്തിൽ വരുകയും ചെയ്യും
ഐശ്വര്യ: അയ്യോ, കൂട്ടുകാരനെ കുറിച്ച് പറഞ്ഞപ്പോൾ ഇഷ്ടമായില്ല അല്ലേ മതി ശരത്തിനെ പിന്താങ്ങിയത്.
( ഐശ്വര്യ ചെറിയൊരു പ്ലസൻമൂടിൽ ആയിട്ടുണ്ട് ഇതുതന്നെയാണ് പറ്റിയ സമയം എന്ന് മനസ്സിലാക്കിയ റോഷൻ)
റോഷൻ: എങ്കിൽ ഐശ്വര്യ ചേച്ചി എന്നോടൊപ്പം അമ്പലത്തിൽ വരണോ? ഞാൻ ഐശ്വര്യ ചേച്ചിയെ കൊണ്ടുപോകാം തിരികെ വീട്ടിൽ കൊടു നാക്കുകയും ചെയ്യാം എന്റെ ബൈക്കിൽ.
ഐശ്വര്യ: വേണ്ട റോഷൻ, നീ കുറച്ചു ദൂരെയല്ലേ അമ്പലത്തിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ഞാൻ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് ആണ് ദിവസം തുടങ്ങാറ്. വിശേഷദിവസങ്ങളിലോ,ഒഴിവാക്കാൻ പറ്റാത്ത ദിവസങ്ങളിലോ മാത്രമാണ് ഞാനിപ്പോൾ അമ്പലത്തിൽ പോകാറ്. അത് ഞാൻ ഓട്ടോ പിടിച്ച് പോകും
റോഷൻ: ഐശ്വര്യ ചേച്ചിയുടെ മൊബൈൽ നമ്പർ എനിക്കൊന്നു തരുമോ? എങ്കിൽ ഇവിടത്തെ അമ്പലത്തിലെ വിശേഷപ്പെട്ട ദിവസങ്ങളിലെ പൂജകളും എല്ലാം ഞാൻ ഐശ്വര്യ ചേച്ചിക്ക് വാട്സ്ആപ്പ് ചെയ്തു തരാം. ഞാൻ ഈ നേരത്ത് വിളിച്ചത് ശരത്തിനോട് നാളെ ഇവിടത്തെ അമ്പലത്തിൽ എന്റെ കൂടെ വരുന്നുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ അവനെ വിളിച്ചിരുന്നു പക്ഷേ അമ്പലത്തിലെ കാര്യം ചോദിക്കുന്നതിനു മുമ്പ് റേഞ്ച് തകരാറുമൂലം കാളുകട്ടായി അതാ ലാൻഡ്‌ലൈനിൽ വിളിച്ചത്.