“ആ എന്നാൽ നമ്മുക്ക് ഇറങ്ങാം” രമ്യ പറഞ്ഞു
ഞങ്ങൾ അങ്ങനെ വിട്ടിൽ നിന്ന് ഇറങ്ങി രമ്യ കാർ ഒരു ആഡംബര ഹോട്ടലിലേക്ക് കയറ്റി.vip കൾ മാത്രം വരുന്ന ഹോട്ടൽ ആണെന്ന് എനിക്ക് മനസിലായി കാരണം കോടികൾ വിലവരുന്ന വാഹനങ്ങൾ മാത്രമേ അവിടുത്തെ പാർക്കിങ് ഏരിയയിൽ കാണാൻ സാധിച്ചുള്ളൂ രമ്യ ഞങ്ങളെയും കൊണ്ട് ആ ഹോട്ടലിലെ ബാറിലേക്ക് കയറി.
എനിക്കും രമ്യക്കും ബിയറും സ്റ്റിഫിയക്കു സോഫ്റ്റ് ഡ്രിങ്‌സും പറഞ്ഞു. ഞങ്ങൾ ഭക്ഷണമോക്കെ കഴിച്ചു കുറച്ച് നേരം അവിടെ ചിലവഴിച്ചു. തിരിച്ചു വരുന്ന വഴിയിൽ രമ്യ സ്റ്റിഫിയയോട് മുന്നിലെ സീറ്റിൽ ഇരിക്കാനായി ആവശ്യപ്പെട്ടു. ഞാൻ അതികം കുടിച്ചത് കൊണ്ട് വണ്ടിയുടെ പിന്നിൽ കിടന്നു ഉറങ്ങി പോയി
പിറ്റേന്ന് രാവിലെ എന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണിക്കുന്നത്. ഞാൻ ഫോൺ എടുത്ത് നോക്കി രമ്യയുടെ കാൾ ആണ് ഞാൻ ആ കാൾ എടുത്തു.
“ഹലോ മാഡം…ഗുഡ് മോർണിംഗ്”
“ഗുഡ് മോർണിംഗ് മനു… ഞാൻ ഒരു സന്തോഷ വാർത്ത പറയാൻ വിളിച്ചതാണ് മനുവിനോട് ബോസ്സ് ജോലിക്ക് വരാൻ പറഞ്ഞിട്ടുണ്ട് ഇന്ന്”
(ഞാൻ സമയം നോക്കി ഏകദേശം 7:45 കഴിഞ്ഞു ) ഞാൻ മറുപടി പറഞ്ഞു.
“മാഡം ഞാൻ ഇപ്പോളാണ് എണീറ്റത്”
“അതൊന്നും സാരമില്ല മനു… കുറച്ച് വൈകിയാലും കുഴപ്പമില്ല മനു വേഗം റെഡിയായി ഓഫീസിലേക്ക് വാ” എന്നും പറഞ്ഞു രമ്യ ഫോൺ കട്ട് ആക്കി
ഞാൻ നോക്കുമ്പോൾ സ്റ്റിഫിയ കിച്ചണിൽ നല്ല ജോലി തിരക്കിലാണ്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എടി ബോസ്സ് വിളിച്ചായിരുന്നു എന്നോട് ജോലിക്ക് വരാൻ പറഞ്ഞു.
അത് കേട്ടപ്പോൾ ഒരു വിളറിയ മുഖത്തോട് കൂടി സ്റ്റിഫിയ എന്നെ നോക്കിയിട്ട് പറഞ്ഞു. “ആ.. അപ്പോൾ…ചേട്ടായിയെ ജോലിയിൽ തിരിച്ചെടുത്തോ”
ആ അതേടി എന്നെ തിരിച്ചെടുത്തു ഞാൻ പോയി റെഡിയാകട്ടെ എന്നും പറഞ്ഞു ഞാൻ ഫ്രഷ് ആകാനായി ബാത്രൂമിൽ കയറി. അതികം താമസിക്കാതെ ഞാൻ ഓഫീസിൽ പോകാനായി ഇറങ്ങി. എന്നെ യാത്രയാക്കാൻ സ്റ്റിഫിയ വീടിന്റെ മുൻപിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു ഞാൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി വണ്ടി പുറത്തേക്ക് ഇറക്കിയപോൽ സ്റ്റിഫിയയുടെ കൈയിലെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അവൾ ആ കാൾ കണ്ടു പരുങ്ങുന്നത് ഞാൻ ശ്രെദ്ധിച്ചു എങ്കിലും കാര്യമാക്കാതെ കാറുമായി ഓഫീസിലേക്ക് യാത്ര തിരിച്ചു.