“പ്രഭൂ ഇത്രയും സുഖം ഞാനിതുവരെ അനുഭവിച്ചിട്ടില്ല. എന്താണ് ഞാൻ തരേണ്ടത്?”
“നിന്നെത്തന്നെ. ഞാനിനിയും വരും. ഞാൻ വരുന്ന ദിവസം നിന്റെ കിടക്കയിൽ ഒരു ചെമ്പകപ്പൂ കാണപ്പെടും.” അതുപറഞ്ഞു കൊണ്ട് നെക്കാർഡോ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു. ഒരു ചുംബനമായിട്ടാണ് പ്രഭാവതിക്ക് തോന്നിയത്. അയാളുടെ നീണ്ട കോമ്പല്ലുകൾ കഴുത്തിൽ ആഴ്ന്നിറങ്ങിയതും രക്തം കുടിക്കുന്നതും അവളറിഞ്ഞില്ല.
“ഒരു കാര്യം കൂടി.” നമ്മുടെ ഈ സമാസമം ആരും അറിയാൻ പാടില്ല. വലിയ അനർത്ഥങ്ങൾ സംഭവിക്കും. ഞാനല്ലാതെ മറ്റൊരാൾ നിന്റെ ശരീരത്തിൽ സ്പർശിക്കുവാൻ പോലും പാടില്ല. അങ്ങനെ സംഭവിച്ചാൽ രണ്ടു പേരുടേയും മരണമായിരിക്കും ഫലം. ഓർമ്മയിരിക്കട്ടെ.”
ഒരു മൂടൽമഞ്ഞ് ജനാലയുടെ വിടവിലൂടെ പുറത്തേക്കു പോകുന്നത് പ്രഭാവതി അത്ഭുതത്തോടെ കണ്ടു. പിന്നെയവൾ മയക്കത്തിലേക്ക് വഴുതി വീണു.
ഇഷ്ടമായാൽ രണ്ടു വാക്ക് കുറിക്കാൻ മറക്കരുതേ..