ഞാനവളോടൊന്നും ചിരിക്ക മാത്രം ചെയ്തു . ഞങ്ങളെല്ലാരും നടന്നു അടുത്ത് കണ്ട കഫെറ്റീരിലേക്ക് കയറി . ഓരോ ചായയും ഓർഡർ ചെയ്ത് പിന്നെയും സംസാരിച്ചു . കുറച്ച് നേരം കൂടെ കഴിഞ്ഞപ്പോൾ അവിടന്ന് പോകാൻ പ്ലാൻ ചെയ്തു തുടങ്ങി
” അഫ്സലെ നമ്മക് ഒരുമിച്ച് പോകല്ലേ ” അനസ് കാറിന്റ താക്കോൽ എടുത്തു കൊണ്ട് പറഞ്ഞു
” അത് നല്ലതാ നടത്തം അത്രയും കുറയും . ജസീൽക്കാ കാറിലാണോ വന്നേ ” ഞാൻ ജസീൽക്കാനേ നോക്കി
” അല്ലടാ നടന്ന വന്നേ ”
” നിങ്ങടെ റൂം എവിടെയായിരുന്നു ” അനസ് ചോദിച്ചു
“ഹംദാൻ ” ജസീലിക്ക മറുപടി പറഞ്ഞു
” അപ്പൊ എല്ലാവരും ഒരേ സ്ഥലത്താണല്ലോ ” കുട്ടൻ പറഞ്ഞു
“എന്നിട്ടിപ്പഴാണ് കാണുന്നെ അല്ലെ ” ജസീലിക്ക പറഞ്ഞു
” ചില ആളുകളെ കാണുന്നത് അത്ര നല്ലതല്ല” അയിഷ കുട്ടനെ നോക്കി പറഞ്ഞു
” ഓ വല്യ പത്രാസുകാരി ‘ കുട്ടൻ അവളെ കളിയാക്കി
” ഇവര് രണ്ടാൾക്കും എന്താ പ്രശ്നം ” അനസ് ചോദിച്ചു
” അതൊരു ചായ പ്രശനം ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞാൻ ചായേടെ പൈസ കൊടുത്തു ജസീലിക്ക കൊടുക്കാന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. എല്ലാവരും എന്നിട്ട് അനസിന്റെ കാർ ലക്ഷ്യമാക്കി നടന്നു . ഇത്തവണ നടക്കുമ്പോൾ ഞാനും കുട്ടനും ബാക്കിലേക്ക് മാറി നടന്നു ഞങ്ങളുടെ മുമ്പിൽ ഹമീദയും ജസീലും അവര്ക് മുമ്പിലായി അനസും അയിഷയും
” അച്ചു ഇവക്ക് നിന്നെ ഒരു നോട്ടം ഉണ്ടേ കേട്ട ” കുട്ടൻ പറഞ്ഞു എന്നെ വളരെ അടുത്ത് അറിയുന്നവർ മാത്രമേ അങ്ങനെ വിളിക്കാറുള്ളു
” നിനക്കു എങ്ങനെ അറിയാം”
” നീ കണ്ടോ ”
അവനത് പറഞ്ഞു രണ്ട് ചുവട് വെച്ചപ്പോഴേക്കും എന്നെ അവൾ തിരിഞ്ഞു നോക്കി ഞാൻ അവളെയും നോക്കി മനോഹരമായ ഒരു പുഞ്ചിരി ഞാൻ കൊടുത്തു അവളും ചിരിച്ചു കൊണ്ട് മുന്നിലേക്കു നടന്നു നടപ്പ് തുടർന്നു
” കണ്ട അളിയാ അവൾ നിനക്കു വീണു ” കുട്ടൻ പറഞ്ഞു