ഞാൻ ആകെ ചൂളിപ്പോയി…അത് കണ്ടപ്പോൾ ചേച്ചിയുടെയും മുഖഭാവം ചെറുതായി മാറി…
“എന്റെ പൊന്ന് കുട്ടാ….ഞാൻ വെറുതെ കളിയാക്കിയതാ…നീ അത് വിട്ടേ….ബാ നമുക്ക് രണ്ടെണ്ണം അടിക്കാം” എന്നും പറഞ്ഞു ചേച്ചി എന്റെ കയ്യിൽ പിടിച്ചുവലിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി..”
നാട്ടിൽ നല്ല സൂപ്പർ തണ്ണി ആയിരുന്ന ഞാൻ എന്റെ പതിവ് തന്നെ പറഞ്ഞു…എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചിയും ഒരു കിണ്ണൻ ഡ്രിങ്ക് സൂപ്പർ ആയി ഓർഡർ ചെയ്തു…..
“അല്ല ചേച്ചി…..നിങ്ങൾക്ക് ഇതൊക്കെ ഹറാം അല്ലെ????”
“ആണല്ലോ….ഹറാം ആണ്…കുടിക്കുന്നതും ഹറാം ആണ്..ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരുന്നത് തെറ്റാണ്…ഇപ്പൊ ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സ് ഇല്ലേ??അതുപോലും ഇടുന്നത് തെറ്റ് ആണ്…പിന്നെ ഭർത്താവല്ലാത്ത നിന്റെ കൂടെ ബൈക്കിൽ കറങ്ങിയത്…അതും തെറ്റാണ്….”
മറുപടിയൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല…..
“എടാ..ഒരൊറ്റ ജീവിതമേ ഉള്ളു…ഇതൊക്കെ ഹറാം ആയിട്ടും എനിക്ക് തന്നെ നേരിട്ട് അറിയുന്ന എത്രയോ ആൾക്കാർ…മുസ്ലിംസ് തന്നെ ഇതൊക്കെ ചെയ്യുന്നുണ്ട്…
എന്തിനേറെ പറയുന്നു….എന്റെ വാപ്പ വരെ വേറെ ഒരു പെണ്ണിന്റെ കൂടെ……..” ചേച്ചി മുഴുമിക്കാതെ പറഞ്ഞുനിർത്തി….
“അതുകൊണ്ട് എനിക്ക് ചെയ്യണം എന്ന് തോന്നുന്നതൊക്കെ ഞാൻ ചെയ്യും…ആഗ്രഹങ്ങൾ ഉണ്ടായിട്ട് അതൊക്കെ എന്തിനാ ഞാൻ തടഞ്ഞുവക്കുന്നത്….”
അപ്പോഴേക്കും വന്ന ഡ്രിങ്ക് ചേച്ചി ഒറ്റയടിക്ക് കുടിച്ചു…
അപ്പോൾ ഇത് ആദ്യത്തെ അടി അല്ല….
വേറെയൊരു ഡ്രിങ്ക് ചേച്ചി ഓർഡർ ചെയ്തു…
എന്റെ ഡ്രിങ്ക് ഞാൻ മെല്ലെ കുടിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു….
ചേച്ചി പിന്നെയും ഒരുപാട് സംസാരിച്ചു….ഒരുപാട് ഡ്രിങ്ക്സ് പറഞ്ഞു……
തിരിച്ചു പോകുമ്പോൾ വണ്ടി ഓടിക്കാൻ ഉള്ളതുകൊണ്ട് ഞാൻ അധികമൊന്നും അടിച്ചില്ല..എന്തായാലും ഫ്രീ ആയതുകൊണ്ട് ബോധം ഒന്നും പോവാത്ത രീതിയിൽ ഞാനും അത്യാവശ്യം അടിച്ചു…
പക്ഷെ ചേച്ചി അപ്പോഴേക്കും നല്ല ഫിറ്റ് ആയി…