വീണ്ടും ഫോൺ അടിക്കുന്നു..ചേച്ചിയുടെ മെസ്സേജ് ആണ്….
“എടാ.നിനക്ക് ബൈക്ക് ഓടിക്കാൻ അറിയുമോ??നമുക്ക് ഇവിടെ നിന്ന് ഓട്ടോ ഒന്നും കിട്ടില്ല..കിട്ടിയാ തന്നെ ഒടുക്കത്തെ റേറ്റ് ആയിരിക്കും..
ഓടിക്കാൻ അറിയുമെങ്കിൽ എന്റെ ക്ലാസ്സിലെ ആഷിക്-നോട് ഞാൻ പറഞ്ഞിട്ടുണ്ട്, നീ ഒരു പെൺകുട്ടിയുടെ കൂടെ ഇന്ന് കറങ്ങാൻ പോകും എന്നും, നിനക്ക് ഒരു ബൈക്ക്-ന്റെ ആവശ്യം ഉണ്ടെന്നും.ഞാൻ ആണ് പെൺകുട്ടി എന്നൊന്നും പറഞ്ഞിട്ടില്ല…അതൊക്കെ പുറത്ത് അറിഞ്ഞാൽ പിന്നെ കൊറേ ചോദ്യങ്ങൾ വരും..നീ ഒന്ന് അവന്റെ ഹോസ്റ്റലിൽ പോയി അത് എടുക്കണേ….”
ഞാൻ അപ്പോൾ തന്നെ ആഷിക് ഏട്ടന്റെ ഹോസ്റ്റലിലേക്ക് പോയി.എന്റെ റൂമിൽ നിന്നും മൂന്ന് കിലോമീറ്റര് ദൂരം ഉണ്ടായിരുന്നു അങ്ങോട്ട്..എത്തിയപ്പോൾ ആണ് മനസ്സിലായത്.അത് ഹോസ്റ്റൽ ഒന്നും ആയിരുന്നില്ല.ഒരു അപാർട്മെന്റ് ആയിരുന്നു..
ആഷിക് ഏട്ടനെ വിളിച്ചപ്പോൾ അങ്ങേര് താഴത്തേക്ക് ഇറങ്ങിവന്നു….
ഒരു ആക്കിയ ചിരിയും അങ്ങേരുടെ മുഖത്ത് ഉണ്ടായിരുന്നു…
“എന്താടാ മോനെ..വന്ന നാലാമത്തെ മാസത്തിൽ തന്നെ പെണ്ണിന്നെ വളച്ചോ നീ?? നീ ഒരു മണ്ടൻ ആണെന്നാ ഞാൻ വിചാരിച്ച..ഇപ്പോഴല്ലേ നിന്റെ തനി കൊണം മനസ്സിലായത്…..”
ചേട്ടൻ എന്റെ കയ്യിൽ ഒരു റോയൽ എൻഫീൽഡ്-ന്റെ താക്കോൽ തന്നു.
“അവിടെ പിന്നിൽ മൂലക്ക് ഇരിക്കുന്ന ഹിമാലയൻ ആണ്..കെ.എൽ.ഏഴ് രെജിസ്ട്രേഷൻ.സൂക്ഷിച്ചൊക്കെ ഓടിക്കണം പ്ളീസ്..പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി ആണ്…..” അതും പറഞ്ഞു ചേട്ടൻ മുകളിലേക്ക് കയറിപ്പോയി…
വണ്ടിയും എടുത്ത് ഞാൻ റൂമിലേക്ക് തിരിച്ചുപോയി…താഴെയുള്ള ഷെഡിൽ വണ്ടി വച്ച് ഞാൻ മുകളിലേക്ക് കയറി കുളിക്കാൻ പോയി….
അത്രയും നേരം എല്ലാം നോർമൽ ആയിരുന്നു..
പക്ഷെ വൈകുന്നേരം കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു ആന്തൽ പോലെ…
ഈശ്വര ആദ്യമായിട്ടാ ഒരു പെണ്ണിന്റെ കൂടെ…ക്ലബ്ബിൽ ഒക്കെ…
അതും ബാംഗ്ലൂരിലെ ക്ലബ്ബ്കളെ കുറിച്ച് ഞാൻ പലതും കൂട്ടുകാരിൽ നിന്ന് കേട്ടിരുന്നു..
മയക്കുമരുന്നും,പെണ്ണും,കള്ളും…
എല്ലാം ഇഷ്ടത്തിന് കിട്ടുന്ന സ്ഥലങ്ങൾ…
ചേച്ചിയുടെ കൂടെയാണ് പോയത് എന്ന് ആരെങ്കിലും അറിഞ്ഞാൽ അവിടെ തീർന്നു…
പിന്നീട് സീനിയർ ചേട്ടന്മാരുമായിട്ടുള്ള ബന്ധം തന്നെ പോയിക്കിട്ടും..
അങ്ങനെയെല്ലാം ഒരുപാട് ടെൻഷനുകൾ ഉണ്ടായിരുന്നെങ്കിലും എന്തായാലും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു…