“അപ്പൊ പിന്നെ ഒറ്റക്ക് പോ ചേച്ചി..അതാവുമ്പോ ആരുടേയും കാര്യവും നോക്കണ്ട.ഇഷ്ടമുള്ള എന്ത് വേണമെങ്കിലും ചെയ്യാം..”
‘പോടാ.ഈ പാർട്ടി എന്നൊക്കെ പറയുന്നത് ഒറ്റക്ക് ചെയ്യണ്ടതല്ല…
ഞാൻ ഇവിടെ വന്ന സമയത്തൊക്കെ പോയിട്ടുണ്ട്..അന്നൊക്കെ ഇരുപത്തിയൊന്ന് വയസ്സാകണം ഒരു പാർട്ടി-ക്ക് കേറണമെങ്കിൽ..ഇപ്പൊ എല്ലാവരുടെയും കയ്യിൽ ഫേക്ക് ഐ-ഡി ഉള്ളതുകൊണ്ട് എല്ലാവരും ഈസി ആയിട്ട് കേറും…”
അപ്പോഴാണ് എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നിയത്.
“ചേച്ചി…ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്..”
“നീ പറയടാ.”
“എന്തായാലും ഒരു ടിക്കറ്റ് ഫ്രീ ആണ്….ചേച്ചിക്കാണെങ്കിൽ ഒറ്റക്ക് പോകാൻ ഇഷ്ടവുമല്ല…ഭക്ഷണത്തിനൊക്കെ നല്ല പൈസ ആവും അവിടെ..അങ്ങനെയാണെങ്കിൽ ഞാൻ കൂടെ വന്നോട്ടെ? ഞാൻ ഇതുവരെ പാർട്ടി ഒന്നും കണ്ടിട്ടില്ല..ഭക്ഷണത്തിന്റെ പൈസ ഞാൻ കൊടുക്കാം..പിന്നെ ചേച്ചിക്ക് ഒരു കമ്പനി-ഉം ആവുമല്ലോ…”
തിരിച്ച് കുറച്ച് തെറി പ്രതീക്ഷിച്ച ഞാൻ പക്ഷെ ഞെട്ടി..
“എടാ…….അത് സൂപ്പർ ഐഡിയ ആണ്….അയ്യോ ഞാൻ ആലോചിച്ചില്ലടാ..
നീ ആവുമ്പൊ ഓക്കേ ആണ്…..അപ്പൊ സെറ്റ്..നീ ഒരു കാര്യം ചെയ്യ്..നിന്റെ ഏതെങ്കിലും ഒരു ഐ ഡി അയച്ചതാ..
അതിലെ തീയതി ഒക്കെ ഞാൻ മാറ്റിയിട്ട് അയച്ചുതരാം…..
പിന്നെ..ഇന്ന് രാത്രി പത്ത് മണിക്കാണ് പാർട്ടി..
ഇവിടെ നിന്ന് ഒരു ഒമ്പതുമണിക്ക് എങ്കിലും ഇറങ്ങണം…
ആണുങ്ങളുടെ കളർ കോഡ് ബ്ലാക്ക് ആണ്…അപ്പൊ നമുക്ക് രാത്രി കാണാം..”
അതും പറഞ്ഞു ചേച്ചി കാൾ വച്ചു.ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസ് അയച്ചുകൊടുത്തു..
കുറച്ചുകഴിഞ്ഞപ്പോൾ ചേച്ചി അതെനിക്ക് തിരിച്ചയച്ചു.
അപ്പോൾ അതിലെ എന്റെ ജന്മ തിയതിയും,വർഷവും ഒക്കെ മാറിയിരുന്നു…
അടുത്തത് ഒരു കറുത്ത ഡ്രസ്സ് വേണം.കയ്യിലുള്ള ഒരു കറുത്ത ഹാഫ് കൈ ഷർട്ട് ഞാൻ എടുത്ത് ഇസ്തിരിയിട്ടു.ഒരു കടുംനീല ജീൻസും ഒരുക്കി വച്ചു..