സമയം അധികം നീണ്ടുന്നിന്നില്ല, അതിന് മുന്പേ തന്നെ റെഫെറീ വിസിൽ മുഴുക്കിയിരുന്നു… ഇനി പെനാൽറ്റിയാവും അതിൽ പിടിക്കാം എന്ന് വിചാരിക്കുമ്പോഴാണ് അവന്മാരുടെ ആഘോഷം കാണുന്നത്…! ഇതെന്ത് പറി…? കളി കഴിഞ്ഞിട്ടില്ല, ഇനിമുണ്ടെന്ന് വിചാരിച്ച ഞങ്ങള്ക്ക് തെറ്റി… അവർ ഗോൾ ഡിഫറെൻസിൽ വിജയിച്ചുപോലും… അതെന്ത് ഏർപ്പാടാ…?? ആദ്യത്തെ കളി ഞങ്ങൾ 4:0 എന്ന രീതിയിൽ ജയിച്ചപ്പോ അവർ 6:1 എന്ന നിലയിൽ ജയിച്ചിരുന്നു… അതോടെ പോയ്ന്റ്സ് ടേബിൾ എടുത്താൽ അവർക്ക് ഒരു ഗോളിന്റെ മുൻതൂക്കമുണ്ട്…!! ശെരിയാണ്… ഞങ്ങൾ തോറ്റിരിക്കുന്നു…! ഈ കളി സമനിലക്ക് പകരം ഒരു ഗോൾകൂടി അടിക്കുകയായിരുന്നെങ്കിൽ ഞങ്ങൾ ജയിച്ചേനെ…! ഇങ്ങനെയൊരു കാര്യമുള്ളത് ഞാൻ ഓർത്തുകൂടിയില്ല…!
തോറ്റതിലും വിഷമം അവരുടെ ആഹ്ലാതെ പ്രകടനങ്ങൾ കാണുമ്പോഴാണ്… എന്തൊരു പ്രഹസനം…!! ആരതിയാണെങ്കിൽ എരട്ട പെറ്റപോലെ തുള്ളിച്ചാടുന്നുണ്ട്… പിന്നെയും അവിടെത്തന്നെ നിക്കാൻ തോന്നിയില്ല… അവിടന്നിറങ്ങി ഞങ്ങളുനേരെ കോളേജിന്റെ ഫ്രണ്ടിലുള്ള വാകെടെ ചുവട്ടിലേക്ക് നടന്നു…!
“” അളിയാ….!! എന്നാലും ഇന്ന് ഗ്രൗണ്ടിൽ നമ്മടെ പിള്ളാരെയൊന്നും കണ്ടില്ലാലോ…!!”” ബൂട്ടഴിച്ചു സ്വന്തം കാല് പരിശോധിച്ചോണ്ടിരുന്ന യദുവിനെ തോണ്ടി ഞാൻ ചോദിച്ചു…
“”അത് ഞാനും ശ്രേദ്ധിച്ചതാ…! അതുമാത്രല്ല, ഇന്ന് നമ്മടെ കളി മാത്രം ആ നായിന്റെ മക്കളെന്ത് കൂവലായിരുന്നു…! “” അവൻ പറഞ്ഞത് ശരിവച്ച് ഞാനും എന്റെ ബൂട്ടഴിക്കാൻ തുടങ്ങി… എന്റെ അടുത്ത് തന്നെയായി ഹരിയും വിച്ചൂവും അജയ്യുമൊക്കെ ഉണ്ടായിരുന്നു… അവരും ആകെ ശോകമടിച്ചിരിപ്പാണ്… ഒരു പെനാൽറ്റി മൂഞ്ചിച്ചതോണ്ട് എനിക്കവന്മാരെ മോട്ടിവേറ്റ് ചെയ്യാനുള്ള വോയ്‌സില്ല…! ചെലപ്പോ എന്നെ പിടിച്ച് തല്ലിയാലോ…!!