കളിയുള്ളൊണ്ട് ഞങ്ങൾ അധികം വലിച്ചുവാരി തിന്നാൻ നിന്നിരുന്നില്ല… ക്യാന്റീനിൽ നിന്നിറങ്ങിയ യദു ഇപ്പൊ വരാന്നും പറഞ്ഞ് ബൂട്ടും ജേഴ്സിയും അവന്റെ കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങാൻ വേണ്ടി പുറത്തോട്ട് പോയി… ആ സമയം ഞങ്ങള് നേരെ ഗ്രൗണ്ടിലേക്കും വിട്ടു… ഫസ്റ്റ് ഇയറിലെ പിള്ളാർ സീനിയർസിനെ തോൽപ്പിക്കുന്നത് അത്രവലിയ സംഭവം അല്ലെങ്കിൽ കൂടി ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു, കാരണം ഇത് വരെ ഒരു ടീമായി കളിച്ചിട്ടില്ലാത്ത ഞങ്ങൾ ടീം സ്പിരിറ്റ് കിട്ടാൻ കുറച്ഛ് വിയർക്കും… സീനിയർസിനാവട്ടെ മുൻപേ കളിച്ചിട്ടുള്ളത്കൊണ്ട് ഓരോത്തൊരുമ ഉണ്ടാവേണ്ടതാണ്…! പക്ഷെ ഞാനും വിച്ചൂവും പണ്ടുമുതലേ ഒരുമിച്ച് കളിച്ചു വളർന്നതുകൊണ്ട് ഞങ്ങള് തമ്മിലൊരു സിനർജിയുണ്ട്…
ഗ്രൗണ്ടിലെത്തി കുറച്ചുനേരം യദുവിനെ കാത്തുനിന്നെങ്കിലും അധികം ലാഗ് അടിപ്പിക്കാതെ അവൻ പെട്ടന്നുതന്നെ എത്തി…!! വേഗം ജേഴ്സിയും ബൂട്ടും ഒക്കെ ഇട്ട് ഞങ്ങളെല്ലാവരും സെറ്റ് ആയി… ഞങ്ങൾ അഞ്ച് പേരല്ലാതെ ഫസ്റ്റ് ഇയറിലെ വേറെ ആറുപേരുംകൂടി ഉണ്ടായിരുന്നു… അതിൽ യദു ഡിഫെൻഡർ, ഹരി സെന്റർ ഫോർവേഡ്, വിച്ചു ലെഫ്റ്റ് ഫോർവേഡ്, അജയ് റൈറ്റ് ബാക്ക്, പിന്നെ ഞാൻ അറ്റാക്കിങ് മിഡ് ഫീൽഡ്റും ആയിരുന്നു… പിന്നെയുള്ളവർ ബാക്കിയുള്ള പൊസിഷനിലും സെറ്റ് ആയി… പോസ്സെഷനും അറ്റാക്കിങ്ങിനും ഒരുപോലെ എന്നാൽ അറ്റാക്കിങ്ങിനു ചെറുതായി പ്രധാന്യം കൊടുക്കുന്ന 4-2-3-1 എന്ന ഫോർമേഷനിൽ കളിക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ… വേണ്ടി വന്നാൽ 4-3-3 എന്ന ഫോർമേഷനിലും കളിക്കാൻ ഞങ്ങൾ തയാറായിരുന്നു, പക്ഷെ അങ്ങനെയാവുമ്പോ എനിക്ക് അറ്റാക്കിങ് മിഡ് ഫീൽഡറിൽ നിന്നും സെന്റർ മിഡ് ഫീൽഡ്റായി കളിക്കേണ്ടിവരുമെന്ന് മാത്രം…!! കളിക്കേണ്ട ഫോർമേഷൻ എല്ലാം സെറ്റ് ആക്കിയത് യദുവാണ്… ഈ ചെറിയൊരു ടൂർണമെന്റിന് വരെ എങ്ങനെ കളിക്കണം എന്നുള്ള അവന്റെ വിവരണം ഞങ്ങൾക്കെല്ലാവര്ക്കും നന്നായി ബോധിച്ചു… അതുകൊണ്ട് അവനെ ക്യാപ്റ്റൻ ആക്കാമെന്നുള്ള എന്റെ അഭിപ്രായത്തെ കൂടെയുള്ളവരെല്ലാം ഏറ്റുപിടിച്ചു…!