തിരിച്ചുവരുന്നത് വളരെ സാവധാനമാണ്
കാഴ്ചയോക്കെ കണ്ട് വഴിയിലൂടെ നടന്നു പോകുന്ന തരുണിമലരുകളെ ഒക്കെ ശെരിക്കും വായിനോക്കി പാട്ടും കേട്ട് ….
ഉഫ് സെമ്മാ ഫീല് ടാ….!!
അങ്ങനെ ഒരു ഇരുപത് മിനുട്ട് കൊണ്ട് ഞാൻ തിരിച്ച് വീട്ടിലെത്തി… ഡോറ ബുജി തീരല്ലെ എന്ന പ്രാർഥനയോടെ ഞാൻ വീടിനുള്ളിലേക്ക് കയറി. ചെന്നപാടെ ടിവിയും ഓണാക്കി അതിൻ്റെ മുമ്പിലിരുന്നു…എന്തായാലും പടച്ചോൻ അൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.. ഡോറയുടെ പ്രയാണം അവസാനിച്ചിട്ടില്ല..
സെറ്റിയിൽ കിടക്കുന്ന എൻ്റെ ഫോണിൽ പതിവില്ലാതെ നോട്ടിഫിക്കേൻ തെളിഞ്ഞ് കിടക്കുന്നത് കണ്ട് ഞാൻ അതെടുത്തു നോക്കി…. സുബാഷ്……!! ലക്ഷ്മിയുടെ അഞ്ച് മിസ്സ് കാൾ….!! ഞാൻ പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല
അപ്പോ തന്നെ തിരിച്ചു വിളിച്ചു….ഒരു നാല് റിംഗ് ആയതും അപ്പറത്ത് കാൾ എടുത്ത്…
“ഹലേ——-”
“എന്താടാ തെണ്ടി നിനക്ക് ഫോൺ എടുത്താൽ….” എൻ്റെയൊരു ഹലോ മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ അവിടുത്തെ വാക്കുകൾ ഒഴുകി ഇറങ്ങി…
“അത് ഞാൻ പുറത്ത് പോയതായിരുന്നു… ഫോണെടുക്കാൻ മറന്നു പോയി…സത്യം” എന്തോ അവളോട് ഞാൻ ലതയുടെ കാര്യം മറച്ചുവെച്ചു…
“ഹും……ശെരി..ഇപ്പൊ എന്നാ പരിപാടി…”
തെളിവുകളുടെ അഭാവത്തിൽ എൻ്റെ കാരണം മുഴുവനായിട്ട് വിശ്വസിച്ച മട്ടില്ല…
“ടിവിയിൽ സഞ്ചാരം കാണുവ….”
“ഓഹോ നീ അതൊക്കെ കാണുവോ…”
സില്ലി ഗേൾ യാ…!! ഞാൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കണുവാന്ന മണ്ടിയുടെ വിചാരം പക്ഷേ എനിക്കല്ലേ അറിയൂ ഡോറയുടെ സഞ്ചാരമാണെന്ന്…
” ഹാ പിന്നില്ലെ… ഒരറിവും ചെറുതല്ല.. ” കിട്ടിയ അവസരത്തിൽ കിടന്നങ് വെരവാൻ തന്നെ ഞാൻ തീരുമാനിച്ചു…..
“നാളെ നീ റെഡിയാണോ…..?? ”
അവളുടെ ആ ചോദ്യം എനിക്ക് വ്യക്തായില്ല.. “എന്തിന് റെഡിയാണോന്ന്..”