ഇതെല്ലാം കേട്ടപ്പോൾ എനിക്ക് അവളെ കുറിച്ചുള്ള മതിപ്പ് കൂടി..
പക്ഷേ ഈയടുത്ത് എന്തോ ഒരു പ്രശ്നമുള്ളതായി അറിയാൻ കഴിഞ്ഞു..
ക്ലാസിലെ ഗ്ഗ്രൂപ്പു ക്ലാസിലെ ഗ്രൂപ്പുമായി കൂടുതൽ സൗഹൃദം ഉണ്ടാകുവാൻ വേണ്ടി അവരുടെ നമ്പർ സംഘടിപ്പിച്ച വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി…
എന്നിരുന്നാലും അവർ അങ്ങനെയൊന്നും എന്റെ മെസ്സേജ് റിപ്ലൈ തന്നില്ല…
മെല്ലെ മെല്ലെ ആൺകുട്ടികളുമായി നല്ല സൗഹൃദം കൂടി കൂടി വന്നു..
പെട്ടെന്നൊരു ദിവസം ക്ലാസ്സിൽ ഒരു സർപ്രൈസ് ടെസ്റ്റ് വെക്കാൻ പുഷ്പ ടീച്ചർ തീരുമാനിച്ചു…
എന്റെ ക്ലാസിലെ കുട്ടികളെല്ലാം മുറവിളി കൂട്ടുവാൻ തുടങ്ങി. ഞാൻ ചുമ്മാ സഫ്നയുടെ മുഖത്തേക്ക് നോക്കി..
അവൾ ആകെ വിളറി വെളുത്തിരിക്കുന്ന അവസ്ഥയായിരുന്നു….
അങ്ങനെ ടീച്ചർ ഓരോരുത്തർക്കായി ക്വസ്റ്റ്യൻ പേപ്പർ തന്നു…
ക്വസ്റ്റ്യൻ എല്ലാം വായിച്ചു നോക്കിയതിനുശേഷം ഞാൻ ആലോചിച്ചു. ഇത് ഇത്രയ്ക്കും ടഫ് ആയിരുന്നോ…
ഞാൻ എക്സാം അറ്റൻഡ് ചെയ്തു തുടങ്ങി…
ക്വസ്റ്റ്യൻ ആൻസർ കീ പൂർത്തിയാക്കിയതിനു ശേഷം ടീച്ചറുടെ ചെയ്തു..
സീറ്റിൽ വന്നിരുന്നതിനു ശേഷം രാഹുലിന്റെ അടുത്ത് വന്ന് ചോദിച്ചു
നിനക്ക് എങ്ങനെയായിരുന്നു
ഞാൻ : കുഴപ്പമൊന്നുമില്ലായിരുന്നു..
അടുത്ത ദിവസം തന്നെ ക്ലാസിൽ
എല്ലാവർക്കും എക്സാം ടഫ് ആയിരുന്നു എന്ന് അറിയാം.. എന്നാലും അത്യാവശ്യം നന്നായിട്ട് എല്ലാവരും പെർഫോം ചെയ്തിട്ടുണ്ട് ക്ലാസ്സിൽ ഒരാൾക്ക് മാത്രമേ ഫുൾ മാർക്ക് കിട്ടിയിട്ടുള്ളൂ…
കേട്ടപ്പോൾ ക്ലാസിൽ അത്ഭുതത്തോടുള്ള മുറുമുറുപ്പുകൾ ഞാൻ കേട്ടു തുടങ്ങി…
ഞാൻ വളരെ ശാന്തനായിരുന്നു…
ഓരോ ആൾക്കാരുടെയും മാർക്കുകൾ പറഞ്ഞു തുടങ്ങി
രാഹുൽ 10/25
പേപ്പർ വാങ്ങിയതിനു ശേഷം രാഹുൽ പറഞ്ഞു
ഹോ കഷ്ടിച്ച് പാസായി…
സഫ്ന :17/25
ആൻഡ് ഫൈനലി വിശാഖ്…
ഞാൻ എഴുന്നേറ്റ് നിന്നു…