മാപ്പ് ലിങ്ക് ഉണ്ടായിരുന്നു..
ഇത് ഞാൻ സഫ്നിക്കു അയച്ചു കൊടുത്തു…
കുറച്ചു സമയത്തിന് ശേഷം ബ്ലൂ ടിക്ക് ഞാൻ കണ്ടു…
പക്ഷെ റിപ്ലൈ ഒന്നും തന്നില്ല…
അതിനുശേഷം ഞാൻ ഉറങ്ങാൻ കിടന്നു..
അങ്ങനെ ടൂറിന്റെ ദിവസം അടുത്തെത്തി.
നേരത്തെ സ്കൂളിലെ സ്കൂളിലെത്തിയപ്പോൾ ഞാൻ കണ്ടത് കാത്തിരിക്കുന്ന സഫ്നയെയാണ്..
ആരെയാണോ കാത്തിരിക്കുന്നത് അയാൾ വന്നു എന്ന രീതിയിൽ അവൾ എഴുന്നേറ്റു നിന്നു…
ഞാൻ അവളുടെ അടുത്ത് എത്തി..
എന്നിട്ട് കുറച്ചു ദൂരെയായ നിന്നു…
സഫ്ന :എന്താണ് അങ്ങനെ ഒരു മെസ്സേജ് അയച്ചത്…
ഞാൻ : നിനക്ക് എന്നോട് ഏതെങ്കിലും രീതിയിലുള്ള ദേഷ്യമുണ്ടോ…
എന്താ അങ്ങനെ ഒരു ചോദ്യം?
എനിക്കെപ്പോഴും നീ എന്നെ മാറ്റിനിർത്തുന്ന ഒരു തോന്നൽ…
ഒരുമിച്ച് പഠിക്കാതിരിക്കുന്നത് പിന്നെ എന്താ അങ്ങനെ ഒരു..
ബസ്സിൽ വെച്ച് സംഭവം ആണോ നീ എന്നോട്?…
ഏയ്..അതൊന്നും..
അവൾ ഒരു ദീർഘനിശ്വാസം വിട്ടു…
വീട്ടിൽ എന്റെ അച്ഛന് എന്നെ ഇഷ്ടമല്ല… കൂട്ടുകാരൊക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു വരാൻ ആരുമുണ്ടായിരുന്നില്ല… ഒറ്റപെട്ട അവസ്ഥയായിരുന്നു…അങ്ങനെ ഒരു ആളെ എനിക്കിഷ്ടമായി… ഓൺലൈൻ വഴി പരിചയപ്പെട്ടതായിരുന്നു അയാളെ..അയാളുമായി സംസാരിച്ചപ്പോൾ സമയം പോയി എന്ന് അറിഞ്ഞില്ല…
പിന്നീട് മനസിലായി അയാൾ എന്നെ ചതിക്കുകയാണ്…അയാൾക്ക് ഭാര്യയും കുട്ടികളും അടങ്ങുന്ന ഒരു കുറവും ഉണ്ടായിരുന്നു എന്നൊക്കെ വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്…
ആരുടെ സംസാരിക്കാൻ പറ്റാതെ അവസ്ഥയായിരുന്നു എനിക്ക് എന്റെ മനസ്സിന് വന്ന മാറ്റം ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല…ഒരാൾക്കോഴിച്ചു….
നീയുമായി സംസാരിച്ചപ്പോൾ പഴയ ഞാനാകാൻ വേണ്ടി വെമ്പൽ ഉണ്ടായി… എനിക്ക് ഇനിയും മുന്നോട്ട് പോകണം എന്ന് തോന്നി…
എനിക്ക് ഡോക്ടർ അവനാണ് ആഗ്രഹം..