🐚ശ്രീനന്ദനം 3🐚
Shreenandanam Part 3 | Author : Nilamizhi
[ Previous Part ] [ www.kkstories.com]
🔹….ഗ്രാമ വിശുദ്ധിയിൽ ഒരു പ്രണയ കാവ്യം….🔹
🫧നിലാമിഴി എഴുതുന്നു….🖋️
🥀 ദളം : മൂന്ന് … 🥀
സമയം ഉച്ച കഴിഞ്ഞിരുന്നു….
ഏതാണ്ട് മണി പന്ത്രണ്ടിനോടടുത്തിരുന്നു എന്ന് തന്നെ പറയാം..
ഉച്ച വെയിലിന്റെ ചൂടുള്ള.. മനോഹരമായ ദിനന്തരീക്ഷം…
വാക മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മരത്തണലിൽ ഏറെ നേരത്തെ കാത്തിരിപ്പ്…
‘ ഇവൻ ഇതെവിടെ പോയി… ‘
ആരെയോ കാത്തിരിക്കും മട്ടിൽ അവൾ ഇടയ്ക്കിടെ .. കയ്യിൽ ചുറ്റി പിണഞ്ഞു കിടന്നിരുന്ന വാച്ചിൽ നോക്കി സമയം ഉറപ്പിച്ചു….
പിന്നെയും കാത്തിരിപ്പ്…
കാത്തിരിപ്പിനൊടുവിൽ അതാ ദൂരെ നിന്നും ഒരു ബുള്ളറ്റ് ശബ്ദം..
അതെ
അവൻ തന്നെ.. രഞ്ജിത്ത്..
ശ്രീനന്ദനത്തിലെ കറുമ്പൻ കാള…
കാവി മുണ്ടും കറുപ്പ് നിറത്തിലുള്ള ഷർട്ടുമണിഞ്ഞു.. എന്തിനും പോന്ന ആണൊരുത്തൻ..
ഷർട്ടിന്റെ മുകൾ ബട്ടണുകളിൽ രണ്ടെണ്ണം അടർന്നു മാറിയിരിക്കുന്നു.. നെഞ്ചിൽ തിങ്ങി നിന്ന രോമ രാജികളും.. അതിൽ മുങ്ങി നിന്ന മൂന്നര പവന്റെ സ്വർണ്ണ മാലയും വ്യക്തമായി കാണാം…
അമ്പലത്തിലെ അത്യാവശ്യം പണികൾ തീർത്തുകൊണ്ട് ഉച്ച ആയപ്പോഴേക്കും കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചു ഇറങ്ങിയതായിരുന്നു അവൻ…
അതും സ്വന്തം പെണ്ണിനെ പോലെ മനസ്സിൽ പ്രതിഷ്ഠിച്ച ഹേമേടത്തിയെ ഒന്ന് കാണാൻ.. അവരുമൊത്ത് ഉലകം ചുറ്റാൻ..
നട്ടുച്ച വെയിലിൻ്റെ ചൂടിൽ മെല്ലെ ബുള്ളറ്റുമായാണ് അവന്റെ വരവ്…
വെയിലിൽ വിയർത്ത ശരീരം… അതെ.. ആ വരവ് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്… ഏത് പെണ്ണും നോക്കി നിന്നു പോകുന്ന ചന്തം….
കുടു.. കുടു.. ശബ്ദത്തോടെ മുന്നോട്ട് പായുന്ന ബുള്ളറ്റ്..
അങ്ങ് ദൂരേ കാണാം… സൂര്യോദയ ക്ലബിന് മുൻപിലെ പൂമര ചുവട്ടിൽ തന്നെയും കാത്ത് നിൽക്കുന്ന ഹേമേടത്തിയെ…