അയാൾ തുടർന്നു… ഞാൻ നോക്കിട്ട് അതെ ഉള്ള് വഴി അതാകുമ്പോ ശോഭക്കും മോഹനും വേറെ ആലോചിക്കണ്ട… ഇനി കൂടുതൽ എവിടുന്നേൽ കിട്ടുമെങ്കിൽ അതും നോക്കാം..
ആളുകൾ സ്ഥലം അന്വേഷിച്ചു വരുന്നുണ്ടെന്നു പറയാൻ തോന്നി . അത്രേ ഉള്ള്..
എന്ന ഞാൻ ഇറങ്ങട്ടെ…
ജയേട്ടാ ഞാൻ കുടിക്കാൻ എന്തേലും എടുക്കാം എന്നും പറഞ്ഞു ശോഭ പുറത്തേക് ഇറങ്ങി. തിരക്കിൽ അവൾ മിഥുനെ കണ്ടില്ല.
ജയേട്ടൻ: മോഹനാ നി ഗൾഫിൽ ഉള്ളതൊക്കെ അവിടെ തന്നെ കൊടുക്കരുതായിരുന്നു.. നാട്ടിലേക് എന്തേലും കരുതണ്ടേ…
മിഥുൻ പതിയെ വരാന്തയിലേക്കു ഇറങ്ങി നിന്നു. ശോഭ ചേച്ചി ഇപ്പോൾ തിരിച്ചു വരും..
ശോഭ ചേച്ചി അകത്തെ സംസാരം കേട്ടിട്ട് ആണോ എന്തോ അങ്കിൾ ന്റെ മുറിയിലേക്കു കയറാതെ ചായയും കൊണ്ട് ചുമര് ചാരി നിന്നു എന്തോ കേൾക്കാൻ ശ്രമിക്കുന്നു..
ജയേട്ടൻ: നിന്റെ അവിടുത്തെ കളിയൊക്കെ ഞങ്ങൾ അറിയുന്നില്ല എന്ന നി വിചാരിച്ചേ…
കിട്ടുന്നതൊക്കെ രണ്ടിസം കൂടുമ്പോൾ ഓരോ ഫിലിപ്പ്പിനി കൾക് കൊടുക്കുമ്പോൾ വരുമാനം എത്ര എന്നു ആലോചിക്കണം.. പെണ്ണുങ്ങൾ എല്ലാ നാട്ടിലും ഉണ്ടാകും..
ഇ കണക്കിന് മോഹനാ നി ഗള്ഫലേക്ക് പോകേണ്ടായിരുന്നു.
ഇതൊക്കെ കേട്ട ശോഭെച്ചി ഒന്നും കേൾക്കാത്ത പോലെ അകത്തേക്കു കയറി.
അയാൾ ആ ചായയും കുടിച്ചു ഇറങ്ങുമ്പോൾ
മിഥുൻ ഒന്നും അറിയാത്ത പോലെ അകത്തേക്കു കയറി.
ഇതാരാ… അയാൾ ചേച്ചിയോട് ചോദിച്ചു..
ശോഭ: ഇത് അപ്പുറത്തെ മിഥുനാ താക്കോൽ അവന്റെ അമ്മ കല്യണത്തിനുപോയതുകൊണ്ട് എന്റെ അടുത്ത് തന്നു പോയതാ…
ജയൻ: എന്ന വരട്ടെ.. അയാൾ കാലൻ കുടയും മുറ്റത്തു കുത്തി പിടിച്ചു നടന്നു.
മിഥുൻ ശോഭേയായിരുന്നു നോക്കുന്നത്..
അവരുടെ മുഖം വാടിപോയിരിക്കുന്നു..
കണ്ണിൽ വെള്ളവും ഉണ്ട്..
മിഥുനു എന്തോ പോലെ ആയി…
ചേച്ചി താക്കോൽ!!
ആ…. ഇതാടാ … അവൾ സുബോധത്തിൽ വന്നു…
അമ്മ ലേറ്റ് ആകുല്ലേ… ഒറ്റയക് വീട്ടിൽ ഇരിക്കേണ്ട , ഇവിടെ നിന്നോ.. ചോറു ഇവിടെ ഉണ്ട്..
ഞാൻ പോയി കുളിച്ചിട്ട് വരാം. മിഥുൻ അതും പറഞ്ഞു വീട്ടിലേക് ഓടി…
അങ്ങനെ പലപ്പോഴായി മിഥുൻ അവിടെ പോകും.. ശോഭ യോടു സംസാരിക്കും..
ശോഭ അവന്റെ വർത്തമാനം കേട്ടു പൊട്ടി ചിരിക്കും..
മിത്തൂ…. കാർഷിക ഓഫീസിൽ വളം ഉണ്ട്..ഇന്നലെ വന്നതാ.. നി ഇ റേഷൻ കാർഡ് കാണിച്ചാൽ മതി അവര് ചോദിച്ചാൽ..