മായ താൻ ടെൻഷൻ കൊണ്ട് ചെയ്ത് പോയതാണ് ഇത്രയും വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി. കണ്ണന്റെ തലയിൽ കൈ കൊണ്ട് തലോടിയ ശേഷം അവൾ അവനോട് വളരെ നേർത്ത ശബ്ദത്തിൽ ശാന്തമായ് പറഞ്ഞു, “മോൻ അമ്മുമ്മയുടെ റൂമിലേതിൽ പൊക്കൊ ”
എന്നിട്ട് അമ്മയുടെയും സഹോദരപുത്രനോടും മാറി മാറി കണ്ണോടിച്ചു കൊണ്ട് മായ പറഞ്ഞു ” ഈ ബാത്ത്റൂമിൽ ഫ്ലഷ് കേടായി കിടക്കുവാ… അതാ.” മായ പറഞ്ഞൊപ്പിച്ചു.
” അതിനാണോടീ നീ കുഞ്ഞിനോടിത്രേം ദേഷ്യപ്പെട്ടെ… ഒരു മയത്തിൽ പറഞ്ഞാൽ നിനക്ക് എന്താ….” മായയുടെ അമ്മ ആരാഞ്ഞു.
മായ : പോട്ടെ, സാരമില്ലെ മോൻ ചെല്ല് (മായ കണ്ണന്റെ തലയിൽ വീണ്ടും തലാേടി )
അപ്പോഴേക്കും കണ്ണന്റെ കണ്ണു നീർ മുഖത്ത് പടർന്നിരുന്നു.കണ്ണൻ മായയുടെ കൈ തട്ടി മാറ്റിക്കൊണ്ട് തന്റെ റൂമിലേക്ക് പാഞ്ഞു.
“കണ്ണാ …..” മായയുടെ സഹോദര പുത്രൻ നീട്ടി വിളിച്ചു. ആരെയും മൈൻഡ് ചെയ്യാതെ കണ്ണൻ റൂമിലെ വാതിൽ വലിച്ചടച്ച് കൊണ്ട് കട്ടിലിലേക്ക് കമഴ്ന്ന് കിടന്നു.
“ഇനി കുറച്ച് നേരത്തേക്ക് അവനെ നോക്കണ്ട” തന്റെ തെറ്റ് ഒരു ചെറിയ ചിരിയിലൊതുക്കി മായ അവരോടായ് പറഞ്ഞു
“നിനക്ക് കുഞ്ഞിനെ കരയിച്ചപ്പോൾ സമാധാനമായില്ലെ” മായയുടെ അമ്മ പറഞ്ഞു നിർത്തി.
” അപ്പോൾ ശരി…. ഞാനെന്നാ ഇറങ്ങുവാണ്, പോയിട്ട് കുറച്ച് പരുപാടി ഉണ്ട്, പോട്ടേ ആന്റീ അമ്മൂമ്മേ ഞാൻ പോയിട്ടു വരാം ”
“നിക്കടാ ചായ കുടിച്ചിട്ടു പോകാം”മനസ്സില്ലാ മനസ്സോടെ മായ പറഞ്ഞു. പക്ഷെ വാക്കിലും പ്രവർത്തിയിലും അത് അവൾ പുറത്ത് കാണിച്ചില്ല.
ഇല്ലെന്ന് പറഞ്ഞു വരുത്തി മായയുടെ സഹോദരപുത്രൻ കാറെടുത്ത് പോയി. “ഞാനൊന്ന് കുളിക്കട്ടെ ” എന്ന് പറഞ്ഞ് മായയുടെ അമ്മയും റൂമിലേക്ക് പോയി. 5 മിനുട്ട് ചുറ്റുപാട് നിരീക്ഷിച്ച ശേഷം സേഫ് ആണെന്ന് ഉറപ്പിച്ച മായ അതി വേഗത്തിൽ തന്റെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു. നേരെ ബാത്ത്റൂം ഡോർ തുറന്നു. അവിടെ ആരും ഇല്ലാത്ത് മായയെ അത്ഭുതപ്പെടുത്തി. അവൾ ഒരു സെക്കൻഡ് ആലോചിച്ച ശേഷം കട്ടിലിനരികിലെത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “എടാ പുറത്ത് വായോ ഇത് ഞാനാ”