അവർ പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി,ശബ്ദമുണ്ടാക്കാതെ സൂക്ഷ്മതയോടെ വാതിൽ ചാരി. ഒരു നീല കളർ നൈറ്റി ആയിരുന്നു അവളുടെ വേഷം. ചന്തിയോളം വരുന്ന അവളുടെ മുടി ഒക്കെ അഴിഞ്ഞ് പറന്നു കിടക്കുന്നു.ഒരു യക്ഷിയെ പോലെ
‘“ എന്താ? എന്താ നിനക്ക് പറയാനുള്ളത് വേഗം പറഞ്ഞിട്ട് പോകാൻ നോക്ക്” മായ ദൃതി കൂട്ടി കൊണ്ട് ചോദിച്ചു. ആ കണ്ണുകൾ ചുവന്നിട്ടുണ്ട്.
‘“ പറയാം വാ” എന്ന് പറഞ്ഞ് കൊണ്ട് അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഞാൻ നടന്നു.
‘“ എങ്ങോട്ട്, നീ കൈവിട്, ആരേലും എഴുന്നേൽക്കും മുന്നെ എനിക്ക് തിരികെ എത്തണം” ഞാൻ ബലം പിടിച്ച് നടക്കുന്നതിനൊപ്പം എന്നോടൊത്ത് കൂടെ വരുന്നതിനിടയിൽ അവൾ പറഞ്ഞു.
‘“ എനിക്ക് സമാധനമായിട്ട് സംസാരിക്കണം. ഇവിടെ അതിന് പറ്റില്ല, നമുക്ക് അങ്ങോട്ട് മാറി നിൽക്കാം” ഞാൻ ബാലമായ് അവളെ നടത്തിച്ചു. അവൾ കുറെ പറഞ്ഞെങ്കിലും ഞാൻ ഒന്നും ചെവി കൊണ്ടില്ല.
വീടിൻ്റെ മുൻ വശത്തെത്തിയപ്പോൾ ഞാൻ കാണുന്നത് ഒരു വെള്ള മുണ്ടും മൂടിപ്പുതച്ച് കസേരയിൽ ഇരുന്ന് ഉറങ്ങുന്ന ലല്ലുവിനെയാണ്. എൻ്റെ ശ്രദ്ധ അവനിലേക്ക് പോയപ്പോൾ മായയും അവനെ നോക്കി. പെട്ടെന്ന് അമ്പരപ്പോടെ അവൾ ചോദിച്ചു “ഇവനെന്താ ഇവിടെ? നീ എന്നെ കൊലക്ക് കൊടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുവാണല്ലെ,ഇവനോട് നീ എല്ലാം പറഞ്ഞോ?”
‘“ എല്ലാം പറയാം നീ വന്നെ” അങ്ങനെ അവളെയും കൊണ്ട് ഞാൻ,അവളുടെ പണിനടക്കുന്ന സ്വന്തം വീട്ടിലെത്തി. അവിടെ വിശ്വനാഥൻ്റെ അസ്ഥിത്തറയുടെ മുന്നിൽ അവളെ കൊണ്ട് എനിക്ക് അഭിമുഖമായ് നിർത്തി. അസ്ഥിതറയിൽ കൊളുത്തിവച്ച തീ നാളത്തിൻ്റെ മുന്നിൽ ഞങ്ങൾ നിന്നു.
‘“ നീ എന്താ ഇവിടെ വന്നെ, ഈശ്വരാ എൻ്റെ തല കറങ്ങുന്ന പോലെ, ഇവിടെ നിന്നോടൊത്ത് എനിക്ക് നിൽക്കാൻ പറ്റില്ല, അങ്ങോട്ട് മാറി നിൽക്കാം”മായ അവിടുന്ന് പോകാൻ ഒരുങ്ങി.