ഒരിക്കൽ കൂടെ ബോണറ്റിൽ തടവി തിരികെ നടന്നു
മോനേ…ഉപ്പ വീട്ടിൽ നിന്നും പള്ളിയിലേക്കും പള്ളിയിൽ നിന്നും വീട്ടിലേക്കും പോവാനല്ലാതെ ഇത് ഓടിയിട്ടില്ല ഒരു പൊടി യില്ലാതെ തുടച്ചും കഴുകിയും എപ്പോഴും വൃത്തിയാക്കി വെക്കും ഇതുവരെ ഒരു മൈനർ ആക്‌സിഡന്റോ പെയിന്റ് ടചിങ്ങോപോലുമില്ല, അറുപത്തിരണ്ടായിരം കിലോമീറ്ററാ ആകെ ഓടിയത് മാത്രമല്ല സീറ്റ്എല്ലാം മാറ്റി മുൻസീറ്റിനു പുറകിലും ഡാഷ്ബോർഡിലും ഡിസ്‌പ്ലെയും റിയർ ക്യാമറയും മ്യൂസിക് സിസ്റ്റവും സൺ റൂഫും ടയറും ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ ഹൈഡ്രോളിക് എന്തിന് നമ്പർ കണ്ടില്ലേ എല്ലാം നല്ല പൈസ കൊടുത്തുവാങ്ങിയതാ നല്ലൊരു വിലയുടെ എക്സ്ട്രാ ഫിറ്റിംഗ്സ് തന്നെ ഉണ്ട് ഇതിനൊരു വില പറയാൻ ബുദ്ധിമുട്ടാണ് എന്നാലും നീ ഇത്രയും ആഗ്രഹിച്ചു ചോദിക്കുന്നതല്ലേ എനിക്കും എന്നും ഇവിടെ വരുമ്പോ ഇത് കാണുമ്പോ ഉള്ള സങ്കടവും മാറും നീ എന്ത് വില പറയുന്നു
മൊതല് നിങ്ങളുടെ അല്ലേ വില നിങ്ങൾ പറഞ്ഞോളൂ ഞാൻ പറഞ്ഞിട്ട് കുറഞ്ഞു പോയി എന്ന് നിങ്ങൾക്ക് തോന്നരുത്
അടവൊന്നും ഇടണ്ട റൊക്കം ക്യാഷ് ആയി കൈയിൽ എന്തുണ്ട്
കൈയിൽ ഒരു ആറേ കാൽ ഒക്കെയേ കാണുകയുള്ളൂ നിങ്ങളെ അകൗണ്ട് നമ്പർ തന്നാൽ നിങ്ങൾ പറയുന്ന ക്യാഷ് ഇപ്പൊ ട്രാൻസ്ഫർ ചെയ്തുതരാം അല്ലെങ്കിൽ ബാങ്കിൽ പോയി എടുത്തുകൊണ്ടുത്തരാം
അക്കൗണ്ട് നമ്പർ തരാം ഈ മോഡലിന്റെ മാർക്കറ്റ് റേറ്റ് ചുരുങ്ങിയത് പതിനാല് രൂപയാണ് അത്രയും ഉണ്ടോ
ഉണ്ട് അക്കൗണ്ട് നമ്പർ തന്നാൽ രണ്ടിന്റെയും പൈസ ഇപ്പൊ അയച്ചുതരാം
അക്കൗണ്ട് നമ്പർ വാങ്ങി പൈസ അയച്ചുകൊടുത്തു രെജിസ്ട്രേഷൻ അപ്പൊ തന്നെ ചെയ്തുതരാം എന്ന് പറഞ്ഞു ഐഡി ചോദിച്ചതിന് ആധാർ കാർഡ് ഫോട്ടോയും ഡ്രൈവിംഗ് ലൈസൻസും കൊടുത്തു സുഹൈൽ പറഞ്ഞ ലാൻസർ പോയിനോക്കി മുന്തിരി കളറിൽ ഉള്ള ചെറിയ കുറച്ച്