വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

Posted by

ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല…

എന്ത്

എന്നെ ഇഷ്ടമായോ എന്ന്

(പുഞ്ചിരിയോടെ നോക്കി കളിയായി) ഇല്ലാ

ഓഹ്… കാപ്പി കുടിക്ക് കണ്ണിൽ പൊടിപോയ ക്ഷീണം മാറട്ടെ (കാപ്പി എടുത്തവൾക്ക് നേരെ നീട്ടി)

നാണത്തോടെ കാപ്പി വാങ്ങി കുടിക്കുന്ന അവളെ നോക്കികൊണ്ട് ചായ കുടിക്കുമ്പോ

എന്നെ ശെരിക്കും വേണ്ടേ…ഇഷ്ടമല്ലേ…എങ്കിൽ വിട്ടേക്കട്ടെ…

(കണ്ണ് തുറിപ്പിച്ചുകൊണ്ട്)കൊല്ലും ഞാൻ (വിരിഞ്ഞ നാണത്തോടെ)എനിക്കിഷ്ടമാണ്

ഫോണടിഞ്ഞത് എടുത്തു

ഇവിടെ തിരക്കായത് കൊണ്ടാണ് ഇപ്പൊ കഴിയും വെയിറ്റ് ചെയ്യ്

റിയാ എന്റെ അക്കൗണ്ടിന്റെ കാര്യം…

(വിടർന്ന കണ്ണുകളോടെ എന്നെ നോക്കി) പേരെങ്ങനെ അറിയാം…

അവളുടെ നെയിം ബോർഡ് തിരിച്ചുകാണിച്ചു

(ചോദിച്ചത് പൊട്ടത്തരം ആണെന്ന പോലെ സ്വയം തലക്കിട്ടു കൊട്ടികൊണ്ട് എന്നെ നോക്കി ചമ്മിയ ചിരിച്ചിരിച്ചു) ഏത് അകൗണ്ട് ആണ് വേണ്ടത് കുറേ സ്കീം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് സ്കീമുകളുടെ പ്രിന്റ് എടുത്ത ഒരു പേപ്പർ ഒരു ഫയലിൽ നിന്നും എടുത്ത് എനിക്ക് നീട്ടി

അത് വാങ്ങി എങ്കിലും അതിൽ നോക്കും മുൻപ് പാസ്പോർട്ട്‌ എടുത്തു അവൾക് കൊടുത്തു കൊണ്ട്

എൻ ആർ ഐ ആണ് വേണ്ടത്

പുഞ്ചിരിയോടെ അവൾ കമ്പ്യൂട്ടറിൽ കുത്താൻ തുടങ്ങിയതും അവളുടെ മുന്നിൽ വെച്ച വെള്ളപേപ്പറുകളിൽ ഒന്ന് വലിച്ചു പെൻ ഹോൾഡറിൽ നിന്നുമൊരു പെനെടുത്തുകൊണ്ട് പേപ്പറിൽ കുത്തിവരയുന്ന എന്നെ ഇടയ്ക്കിടെ നോക്കി ചിരിച്ചുകൊണ്ട് അവൾ തന്റെ ജോലി തുടർന്നു അല്പം കഴിഞ്ഞു പുറത്തുപോയി തിരികെ വന്നുകൊണ്ട് ഫോം ഫിൽ ചെയ്യാൻ തുടങ്ങി

ഫോം എനിക്കുനേരെ നീട്ടി നോമിനി എന്ന കോളം കാണിച്ചു

അഹമദ് ഫാദർ

ഫോൺ നമ്പർ

ഒരു ഖത്തർ നമ്പറും നാട്ടിലെ ഒരു നമ്പറും കൊടുത്തു

ചെറു ചിരിയോടെ അതും എഴുതിച്ചേർത്തു ഫോം എനിക്ക് നേരെ നീട്ടി

എവിടെയാ ഒപ്പിടേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *