ഒക്കെ… അത് റെക്കോർഡ് ചെയ്തോ ആവശ്യം വരും…അമലേ… നീ ഈ സ്ഥലങ്ങൾ എത്രയും പെട്ടന്ന് കഴിയുമെങ്കിൽ നാളേക്ക് തന്നെ എല്ലാ ലീഗൽ പേപ്പറും ക്ലിയർ ചെയ്ത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള പേപ്പേഴ്സ് ക്ലിയറാക്കണം അവരുടെയും എന്റെയും ആധാർകാർഡും എല്ലാ പേപ്പേഴ്സും അതിലുണ്ട് ഈ പൈസ കൈയിൽ വെച്ചോ രണ്ട് ലക്ഷം രൂപ കൈയിലേക്ക് വെച്ചുകൊടുത്തു
ആദ്യം വീട്ടിൽ പോയി പാസ്പോർട്ട് എടുക്കണം പുതിയ എൻ ആർ ഐ അക്കൗണ്ട് കൂടെ എടുക്കണം ഫെഡറലിൽ ആണ് ഉള്ളത് വേറെ ഏതാ പെട്ടന്ന് ശെരിയാവുക
സുഹൈൽ : കനറയോ സൌത്ത് ഇന്ത്യനോ എടുത്തോ
ബിച്ചു : സൌത്ത് ഇന്ത്യൻ എടുക്കാം നല്ല സർവീസ് ആണ്
മ്മ്…
വീട്ടിൽ പോയി പാസ്പോർട്ട് എടുത്ത് സൌത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ പാർക്കിംഗ് ഇല്ലാത്തതിനാൽ ഞാൻ പെട്ടന്ന് വരാമെന്നു പറഞ്ഞു പാസ്പോർട്ടുമായി ബാങ്കിലേക്ക് കയറി പണം പിൻവലിക്കുന്നതും ഡെപ്പോസിറ്റ് ചെയ്യുന്നതുമായ കൗണ്ടറുകളിൽ അത്യാവശ്യം വലിയ തിരക്കുണ്ട് മറ്റൊരു കൗണ്ടറിൽ ചെന്ന്
ഒരു അക്കൗണ്ട് തുടങ്ങണം
( കമ്പ്യൂട്ടറിൽ കുത്തികൊണ്ടിരുന്ന പെണ്ണ് തലയുയർത്തി ഒന്ന് നോക്കി വീണ്ടും കമ്പ്യൂട്ടറിലേക്ക് തലകുമ്പിട്ടുകൊണ്ട്) വൈറ്റ് ചെയ്യ്
അവിടെയുള്ള കസേരകളിലൊന്നിൽ ചെന്നിരുന്നതിന് പുറകെ മുഖത്തിന് മുന്നിൽ കൈ ആട്ടി കൊണ്ട് വിളിച്ച ആളിന്റെ മുഖത്തേക്ക് നോക്കി കാലത്ത് കണ്ട പെണ്ണ് പുഞ്ചിരിയോടെ അവൾ എന്നെ നോക്കി കൈകൊണ്ട് എന്തേ എന്ന് ചോദിച്ചു
അക്കൗണ്ട് തുടങ്ങാൻ വന്നതാ
വാ എന്ന് കൈകൊണ്ട് കാണിച്ച് അവൾ മേനേജർ എന്നെഴുതിയ ഗ്ലാസിട്ട കേബിനിലേക്ക് കയറി ചെയറിൽ ഇരുന്ന് ഒരു പേപ്പറിൽ സോറി കാലത്ത് പെട്ടന്ന് ആ ടെൻഷനിൽ നന്ദി പോലും പറയാൻ പറ്റിയില്ല താങ്ക് യൂ എന്നെഴുതി മനോഹരമായ പുഞ്ചിരിയോടെ പേപ്പർ അവൾ എനിക്ക് നേരെ നീട്ടി