ഞാൻ വരാൻ നോക്കിയതാ… അപ്പൊ അവര് പറഞ്ഞു ഒരു വീട്ടിൽ വന്നാൽ അടുക്കളവരെ കയറലല്ല മര്യാദയെന്ന്
പരട്ട തള്ള… എന്നിട്ട് ചേട്ടനൊന്നും പറഞ്ഞില്ലേ… ചേട്ടനിവിടെ അടുക്കളേലല്ല എവിടെ കേറാൻ ആണേലും ആ തള്ളേടെ സമ്മതമെന്തിനാ…
അതല്ലെടീ അവര് പ്രായമായ സ്ത്രീയല്ലേ അപ്പൊ നമ്മളത് മനസിലാക്കി ഇത്തിരി താണുകൊടുക്കുന്നതല്ലേ ശെരി
കാലത്ത് അടിച്ചുവാരി കുളിച്ചു പൂജാമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷമേ അടുക്കളയിൽ കയറാവൂ എന്നാ തള്ള പറഞ്ഞപ്പോ ഒന്നും എതിര് പറയാതെ ഞാൻ അനുസരിച്ചു, കാലത്ത് ആറുമണിക്ക് തള്ളക്ക് കുളിക്കണം അതിന് പുളിയിലഇട്ട് തിളപ്പിച്ച വെള്ളം കുളിമുറിയിൽ കൊണ്ടുവെക്കാൻ മൂന്നര മണിക്ക് ഞാനെഴുനേറ്റ് യോഗ കഴിഞ്ഞു അടിച്ചുവാരി പശുവിനെ കറന്നു കുളിപ്പിച്ചു കുളിച്ചു പ്രാർത്ഥിച്ചു അഞ്ചരമണിയാവുമ്പോ അടുക്കളയിൽ കയറണം കാലത്ത് വെള്ളം ചേർക്കാത്ത പാലിൽ കാപ്പി വേണം ആകെ അര ക്ലാസ്സ് പാലാ ആ പെണ്ണിവിടുന്നു വാങ്ങാറ് അതറിയാമെങ്കിലും തള്ള പറയും പോലെ ഞാൻ കാപ്പി ഇട്ടുകൊടുക്കും അതിട്ടുകൊടുത്താൽ പാലിന് കട്ടിപോരാ കാപ്പിക്ക് കടുപ്പം പോരാന്നു നൂറ് കുറ്റം പറയുന്നത് കേട്ടില്ലെന്നുവെച്ച് തിന്നാൻ തള്ള പറയുന്നത് ഉണ്ടാക്കിക്കൊടുത്താൽ വയറു നിറച്ചു തിന്നിട്ട് അതിനും കുറ്റം പറയും, ഉച്ചക്ക് ചോറിനു സാമ്പാറും രസവും കാളനും പച്ചടിയും ഉപ്പേരിയും(തോരനും) പപ്പടവും മീൻ വറുത്തതും എല്ലാം കഴിഞ്ഞു പായസവും നിർബന്ധം ഇതെല്ലാം മൂക്ക് മുട്ടെ തിന്നിട്ട് ഏപക്കം വിട്ട് വെറ്റില മുറുക്കാൻ ചുണ്ണാമ്പും അടക്കയും പോകലയും എടുത്ത് വായിലേക്കിടുന്നതിന്റെ കൂടെ തിന്ന ഭക്ഷണത്തിന്റെ നാല് കുറ്റം എന്നെ മുന്നിൽ നിർത്തി പറഞ്ഞില്ലേൽ തള്ളക്ക് തിന്നത് ദഹിക്കില്ല അത് കഴിഞ്ഞ് ഞാൻ പശൂനെ കറന്നു വരുമ്പോയേക്കും കോലായിൽ ഇരുന്നിടത്തുന്നു മുറ്റത്തേക്ക് നീട്ടി തുപ്പി കൊലയും മുറ്റവും നാശമാക്കിവെച്ചിട്ടുണ്ടാവും തള്ളേടെയും കൊച്ചുങ്ങളേതും അടക്കം അലക്കി വിരിച്ചിട്ട് തള്ള തുപ്പി വൃത്തികേടാക്കിയത് മുഴുവൻ വൃത്തിയാക്കി കുളിച്ചു വരുമ്പോയേക്ക് വൈകുന്നേരത്തെ കാപ്പിക്ക് സമയമാവും കാപ്പിയും പലഹാരോം ഉണ്ടാക്കിക്കൊടുത്തു അത് കുടിക്കുന്നതിനിടെ അതിന്റെ കുറ്റോം മക്കളേം മരുമക്കളേം കുറ്റവും കുറവും മുഴുവൻ ഞാൻ കേൾക്കണം അതും കഴിഞ്ഞു നിന്നെ ഒന്ന് വിളിക്കാൻ നോക്കുമ്പോ ഉണ്ടാവും തള്ള രാത്രീത്തേക്ക് ഓർഡർ തരാൻ വന്നിക്ക് പിന്നെ വിളക്ക് വെക്കും വരെ അരികത്തൂന്ന് മാറില്ല വിളക്കും വെച്ച് രാത്രിക്ക് തിന്നാനുള്ളതും ഉണ്ടാക്കി കഴിഞ്ഞാൽ തള്ളക്ക് കാലിനു കുഴമ്പിട്ടു തിരുമി കൊടുക്കണം.