മ്മ്…ഞാനിപ്പോ വിളിക്കാം
ചേച്ചിക്ക് ഈ പേഴ്‌സ് എവിടുന്ന് കിട്ടിയതാ സത്യം പറയണം
നിങ്ങളൊന്നും കരുതുംപോലെ ഉണ്ണി മരിച്ചത് ആക്സിഡന്റിലല്ല കൊന്നതാ…
ആര്…
അതൊന്നുമറിയില്ല…
ഒരുദിവസം രാത്രി ഞങ്ങൾ താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ട് കേട്ട് ചേട്ടൻ പോയി തുറന്നു മുന്നിൽ നിൽക്കുന്നവരെ തള്ളി ചേട്ടൻ എന്റെ കൈപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഓടി കുറച്ച് ദൂരം കഴിയുമ്പോയേക്കും ചേട്ടന്റെ പുറത് വെട്ടുകൊണ്ടു എന്നോട് ഓടാൻ പറഞ്ഞു വയറ്റിലെ കുഞ്ഞിനെ രക്ഷിക്കാൻ ഞാൻ ഓടി ഒളിച്ചു ദൂരെനിന്നു ഞാൻ കണ്ടു അവർ ചേട്ടനെ വെട്ടി കൊല്ലുന്നത് അവർ ഞാൻ ഓടിയ വഴിയേ ഓടി പോയ ശേഷം ഞാൻ ചേട്ടനരികിൽ ചെന്നുനോക്കി അപ്പോയെക്കും ചേട്ടൻ മരിച്ചിട്ടുണ്ടായിരുന്നു അവർ തിരികെ വരുന്ന ശബ്ദം കേട്ട് എഴുനേറ്റ് ഓടാൻ നോക്കുമ്പോഴാണ് ഈ പേഴ്‌സ് കണ്ടത് ഞാനതുമെടുത്തു ഒളിച്ചുനിന്നു അവർ വന്ന് ഏട്ടനെ എടുത്തുകൊണ്ടു പോയി അപ്പൊ തന്നെ ഞാൻ താമസിച്ചിരുന്ന മുറിയിൽ ചെന്ന് എടുക്കാൻ പറ്റുന്നതെല്ലാമെടുത്തു രക്ഷപെട്ടു…
ഓഹ്… അപ്പൊ ഇവനെ കൊല്ലാൻ കോട്ടേഷൻ കൊടുക്കാനായിരുന്നോ അഞ്ചുലക്ഷം
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി
ദേ പെണ്ണുമ്പിള്ളേ കൊന്നാൽ ആളെ കണ്ടുപിടിക്കാതിരിക്കാൻ ഇത് യുപി അല്ല കേരളമാണ് കണ്ടു പിടിച്ചാൽ അവനെക്കൊണ്ട് തത്ത പറയുംപോലെ കാര്യകാരണങ്ങൾ അടക്കം പറയിക്കും പിന്നെ ജീവിതകാലം ജയിലിൽ തീരും അതോടെ കൊലപാതകിയുടെ മോളുടെ ഭാവിയും തീരുമാനമാവും… ചത്തോന്റെ ആൾക്കാരും നോക്കിയിരിക്കില്ല വന്ന് മോൾക്കിട്ട് കൊടുക്കും…എന്താ… കൊല്ലണോ…
ഒന്നും പറയാതെ അവരെന്നെ നോക്കി…
കൊന്നാലെ കുഴപ്പമുള്ളൂ ചത്താലില്ല…
ഒന്നും മനസിലാവാതെ എന്നെ നോക്കുന്ന അവരെ നോക്കി
അന്ന് വന്നവരെ കണ്ടാൽ തിരിച്ചറിയുമോ…