” ഇത് ഇട്ടു നോക്ക്, അല്ലെങ്കിൽ പോയി കുളിച്ചിട്ട് ഇട്ടു നോക്ക്, ദേ അവിടെയാണ് കുളിമുറി ”
അവൾ പുറത്തുള്ള മാത്റൂം കാണിച്ചു കൊടുത്തു. അവൻ കുളിച്ചു കഴിഞ്ഞു, അവൾ കൊടുത്ത അവളുടെ പപ്പയുടെ മുണ്ടും ഷർട്ടും ഇട്ടോണ്ട് പോകാനായി ഒരുങ്ങിയപ്പോൾ
” ട തല്ക്കാലം നീ ഇവിടുത്തെ ചെറിയ പണികൾ ചെയ്യാൻ പറ്റുമോ ”
” അയ്യോ ചേച്ചി, സന്തോഷമെ ഒള്ളൂ ചേച്ചി.. എന്തു ജോലിയായാലും പറഞ്ഞോളൂ ”
” നീ പോയി അവിടെ വീടിന്റെ സൈഡിൽ കാട് ചെത്താൻ ഉണ്ട്, അതുപോയി ചെത്തിക്കോ,പണിസാധങ്ങൾ അവിടെ സൈഡിൽ ഉണ്ട് ”
” ശെരിച്ചേച്ചി ”
അവൻ പോയി വീടിന്റെ സൈഡിൽ ഉള്ള പുല്ലുകൾ ചെത്താൻ തുടങ്ങി. ഉച്ചക്ക് ആഹാരം അവനുംകൊടുത്തു. വൈകുന്നേരം 6 മണി ആയപ്പോൾ അവൾക്കു വീട്ടിലിരുന്നു വല്ലാതെ ബോറടിച്ച അവൾ പുറത്തേക്കിറങ്ങി. അവൻ അപ്പോഴും ജോലിയിൽ ആയിരുന്നു.
” ടാ, മതി, സമയം ഇത്രയും ആയില്ലേ. നിർത്തു ”
ആ
” ആ,, കഴിഞ്ഞു ചേച്ചി ഇതും കൂടിയേ ഒള്ളൂ ”
അങ്ങനെ അവൻ അവിടെ പുറത്തുള്ള ഒരു റബ്ബർ വെട്ടാനുള്ള സാധനങ്ങൾ വെക്കുന്ന സ്ഥലത്തു അതൊന്നു ഒതുക്കി വച്ചിട്ട് കിടന്നോളൻ പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ മമ്മി വിളിച്ചു.
” ടി, എന്തുണ്ട് ”
” ഓ, എന്ത്, വല്ലാതെ ബോറടിച്ചിരിക്കുവാ, ഓ, മമ്മിയോട് ഒരു കാര്യം പറയാൻ മറന്നു, എന്നാലേ ആ പയ്യൻ പോയില്ലായിരുന്നു. അവനു ആഹാരമൊക്കെ കൊടുത്തിട്ടു ഇവിടെ പുല്ലൊക്കെ ചെത്തി വൃത്തിയാക്കിച്ചു, പിന്നെ അവനോടു നമ്മുടെ ഷെഡ്‌ഡിൽ കിടന്നോളാൻ പറഞ്ഞു.”
“മോളെ അത് നന്നായി, അവനിപ്പോൾ വേറെ ആരുമില്ല, തല്ക്കാലം അവിടെ എന്ധെങ്കിലും ചെറിയ ജോലിയൊക്കെ കൊടുക്ക് ”
” ഓക്കേ മമ്മി ”
മമ്മിടെ കാൾ cut ചെയ്ത ശേഷം അവൾ കിച്ചനിലേക്ക് കയറി. അവിടെ അപ്പാപ്പനെ നോക്കാൻ വന്ന ചേച്ചി ആഹാരം ഉണ്ടക്കുകയാണ്. അപ്പോൾ അവൻ എണിറ്റു വന്നു. ചേച്ചി അവനു ചായ കൊടുത്തു.