” അതെന്താ നിന്റെ വീട്ടിൽ അമ്മയില്ലേ ”
” ഇല്ല, എനിക്ക് അച്ഛൻ മാത്രമേ ഒള്ളൂ, താമസിച്ചത് ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അച്ഛൻ മരിച്ചിട്ട് 2 മാസവും കൂടി കഴിഞ്ഞതേ ഒള്ളൂ വീടിന്റെ ഉടമസ്ഥർ എന്നെ പുറത്താക്കി. വേറെ ജോലി നോക്കിയിരുന്നു, രഘുവിന്റെ മോനായതുകൊണ്ടുതന്നെ എന്നെ ആർക്കും പണിക്കു നിർത്താൻ താല്പര്യമില്ലെന്നു പറഞ്ഞു.ആരും ആഹാരവും തരുന്നതും ഇല്ല ”
അത് കേട്ടപ്പോൾ അവൾക്കു വല്ലാതെ വിഷമം തോന്നി
” നീ വിഷമിക്കേണ്ട തല്ക്കാലം വാ എന്ധെലും കഴിക്കാം.”
അവനെയും കൂട്ടി അകത്തേക്ക് കയറി ഡൈനിങ് ടേബിളിൽ ഇരിക്കാൻ പറഞ്ഞു. കിച്ചണിൽ നിന്നും അവൾ മാമി ഉണ്ടാക്കി വച്ചിട്ട് പോയ ദോശയും ചമ്മന്തിയും എടുത്തോണ്ട് വന്നിട്ട് അവനു കൊടുത്തു. അവൻ അത് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അതും നോക്കി അവൾ കിച്ചൻ വാതിലിൽ നിന്നു. അപ്പോഴാണ് അവൾ അവന്റെ ഡ്രെസ്സ് ശ്രദ്ധിക്കുന്നത്. മുഷിഞ്ഞ ഷർട്ടാണ് അവൻ ഇട്ടിരുന്നത്. പാന്റ്സിൽ അവിടെയും ഇവിടെയും തുളകൾ ഉണ്ട്. ഇരുനിറം ദേഹം മുഴുവനും അഴുക്കാണ്. കുളിച്ചിട്ടു കുറച്ചു ദിവസം ആയെന്നു തോന്നുന്നു. അവന്റെ അച്ഛൻ ചെയ്ത പ്രവർത്തിക്കു അവനാണ് ബലിയാടായതു അവൾക്കു അവനോടു വല്ലാതെ സഹതാപം തോന്നി. അവനു കൊടുത്ത ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ
” ട ഇനിയും വേണോ ”
” വേണ്ട കൊച്ചമ്മേ വയറു നിറഞ്ഞു ”
” നീ കുളിച്ചിട്ട് കുറച്ചു ദിവസം ആയെന്നു തോന്നുന്നല്ലോ ”
” മെനഞ്ഞാന്ന് പുഴയിൽ നിന്നു കുളിച്ചു ”
” നിനക്ക് വേറെ ഡ്രെസ്സ് ഇല്ലല്ലേ ”
” ഇല്ല കൊച്ചമ്മേ ”
” ട എന്നെ നീ കൊച്ചമ്മേ എന്ന് എങ്ങനെ വിളിക്കേണ്ട, ചേച്ചിന്നു വിളിച്ചാൽ മതി ”
” ഉം, ശെരി ചേച്ചി ”
” നീ എന്തായാലും നിൽക്ക് ഞാൻ പോയി ഇവിടെ പഴയ ഡ്രെസ്സ് ഉണ്ടോന്നു നോക്കട്ടെ ”
അവൾ അവളുടെ പപ്പയുടെ പഴയ ഡ്രെസ്സൊക്കെ തപ്പിയെടുത്തു. അവനു കൊണ്ടുപോയി കൊടുത്തു.