ഓഫീസിൽ എത്തിയ ജ്യോതി വർക്കുകളിൽ മുഴുകി. വൈകുന്നേരം അവൾ അവളുടെ ടീം ഹെഡിനോട് ലീവിനെ കുറിച്ച് ചോദിച്ചു.
” ജ്യോതി, ലീവോക്കെ തരം ഇപ്പോൾ തന്ന ഈ പ്രൊജക്റ്റ് 4 ദിവസം കൊണ്ട് തീർത്താൽ സാലറിയോട് കൂടിയ ലീവ് തരം ”
ജ്യോതി അതിശയത്തോടെ അയാളെ നോക്കി
” സത്യമാണോ സർ ”
” ഉം, ഞാൻ ഉറപ്പ് തരുന്നു ”
” എന്നാൽ ഞാൻ ഈ ചാലെൻജ് ഏറ്റെടുക്കുന്നു ”
അവൾ സന്തോഷത്തോടെ അയാൾ കൊടുത്ത job ചെയ്യാൻ തുടങ്ങി. അവൾ കൂടുതൽ സമയം ഓഫീസിൽ ചിലവൊഴിച്ചു പ്രൊജക്റ്റ് പറഞ്ഞസമയം കൊണ്ടുതന്നെ തീർത്തു. അതിൽ സംതൃപ്തനായ അവളുടെ ഹെഡ്
” വെൽഡൺ മൈഡിയർ girl, ഞാനൊരിക്കലും വിചാരിച്ചില്ല നീ ഇത്രക്കും എഫ്ഫർട് എടുക്കുമെന്ന്, സൂപ്പർ ”
” thanks സർ ”
” നീ പറഞ്ഞ വാക്ക് പാലിച്ചു, ഇനി ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നിനക്ക് എത്ര ദിവസത്തേക്കാണ് ലീവ് വേണ്ടത്, എന്നാണ് നാട്ടിലേക്ക് പോകുന്നത് ”
” ഒരാഴചയാണ്. എനിക്ക് സാറ്റർഡേ അവിടെ എത്തണം ”
” അപ്പോൾ നാളെ ആണ്. ഡോൺ 👍”
അവൾ ഭയങ്കര ഹാപ്പിയായി. അവൾ അവളുടെ ഫ്ലാറ്റിലേക്ക് പോയി. മമ്മിയോട് വരും നാളെ വരുമെന്ന് പറഞ്ഞു.അവൾ അവളിടെ ഡ്രെസ്സെല്ലാം പാക്ക് ചെയ്തു വച്ചിട്ട്. ഫുഡ്‌ക്കെ ഉണ്ടാക്കി കഴിച്ചിട്ട് കിടന്നുറങ്ങി. രാവിലെ തന്നെ അവൾ കൊച്ചിയിൽ നിന്നും അവളുടെ വീട്ടിലേക്ക് പോകാൻ വേണ്ടി ബസിൽ കയറി യാത്രയായി. വൈകുന്നേരം 4 മണിയായപ്പോൾ അവളുടെ മലമൂട്ടിലുള്ള വീട്ടിലേക്കെത്തി.
” മമ്മി എന്താ കഴിക്കാനുള്ളത് ”
” ടി പെണ്ണെ പോയി ഒന്ന് കുളിച്ചിട്ടു വാ, ”
” കുളിയൊക്കെ പിന്നെ ആദ്യം എന്ധെങ്കിലും കഴിക്കട്ടെ ”
അവൾ ഒരു പ്ലേറ്റ് എടുത്തു ആഹാരം വിളമ്പിട്ട് കിച്ചനിലെ സ്ലാവിന്റെ മുകളിലിരുന്നു കഴിക്കാൻ തുടങ്ങി. മമ്മി അവൾക്ക് വെള്ളം കൊടുത്തു.. ആഹാരം കഴിച്ചിട്ട് അവൾ ഒന്ന് കുളിച്ചു. ഒരു നൈറ്റ് വെയർ ടോപ്പും ഷോർട്സുംഇട്ടോണ്ട് അപ്പാപ്പനെ കണ്ടു. അപ്പാപ്പന് ഓർമ്മയൊന്നും ഇല്ല. അപ്പോഴാണ് അപ്പപ്നെ നോക്കാൻ വന്നിട്ടുള്ള സ്ത്രീ അങ്ങോട്ടേക്ക് വന്നത്.