രാജീവ് : 10വർഷത്തോളമായി മഹേഷ് മോന്റെ കല്യാണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്
ദാസൻ : നിങ്ങൾ അന്ന് അഞ്ചുപേരല്ലേ അന്ന് വന്നത് എനിക്ക് ഓർമയുണ്ട്
രാജീവ് : ചേട്ടനു അതൊക്കെ ഓർമയുണ്ടല്ലോ. എന്നാൽ ഞാൻ മോളെ വിളിക്കട്ടെ
ദാസൻ : എന്നാൽ ആയിക്കോട്ടെ വിളിച്ചോളൂ
മിഥുന്റെ നെഞ്ചിൽ ഇലഞ്ഞിത്തറമേളവും ശിക്കാരിയും ഒരുമിച്ചു മുഴങ്ങി ഓരോ നിമിഷവും ഓരോ യുഗങ്ങളയി കാലമാടൻ കൊച്ചിച്ചാ തന്നോട് ഞാൻ എന്ത് ദ്രോഹം ചെയ്തടോ ഓർമവെച്ചകാലം തൊട്ടേ താൻ എനിക്ക് പാരയാ ആകാശത്തുകൂടെ പോയ വെടിയുണ്ട താൻ ഏണിവെച്ച് കയറി പിടിച്ചു എന്റെ മുട്ടിലിട്ട് താൻ പൊട്ടിച്ചില്ലോടാ ദ്രോഹി കൊച്ചിച്ചനെ മനസ്സിൽ പ്രാകി മിഥുൻ അവിടെ തലകുമ്പിട്ട് ഇരിക്കുമ്പോൾ പദസ്വരത്തിന്റെ ശബ്ദം അവന്റെ അടുത്തേക്ക് നടന്നടുത്തു
( തുടരും )