നിത്യ : ചേട്ടൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ
മിഥുൻ : ഉണ്ട് ഞാനും ജെറിനും ഇവിടെ വന്നിട്ടുണ്ട് ഞങ്ങളുടെ ക്ലാസ്സിലെ സതീഷിന്റെ വീട് ഇവിടെ അടുത്താ ഇയാള് ഇവിടെ വന്നിട്ടുണ്ടോ??
നിത്യ : ഇല്ല ചേട്ടാ ചില സൺഡേസ് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി ടൗണിലേക്ക് ഇറങ്ങാറുണ്ട്
മിഥുൻ : 5-6 മാസം ഇവിടെ നിന്നിട്ട് നിങ്ങൾ വേറെ എങ്ങും പോയില്ലേ
നിത്യ : ഇല്ല ചേട്ടാ. ചേട്ടൻ എവിടെയൊക്കെ പോയിട്ടുണ്ട്?
മിഥുൻ : ഇതെന്റെ ലാസ്റ്റ്ഇയർ അല്ലേ ഞാൻ എല്ലായിടത്തും പോയിട്ടുണ്ട്
നിത്യ : ഭാഗ്യവാൻ ഞാൻ ആദ്യമായിട്ടാ നാട്ടിന്നു തന്നെ മാറി നിക്കുന്നേ +2 വരെ എന്നേ ഗേൾസ് സ്കൂളിൽ വിട്ടാ പഠിപ്പിച്ചേ
മിഥുൻ : എടോ ഞാനും ആദ്യായിട്ടാ മാറി നിക്കണേ തനിക്കിനിയും സമയം ഉണ്ടല്ലോ
നിത്യ : ചേട്ടാ… ചേട്ടന് എന്നോട് ദേഷ്യമുണ്ടോ?
മിഥുൻ : എന്തിന്
നിത്യ : എനിക്ക് വേണ്ടി ചേട്ടൻ തല്ലുകൊണ്ടില്ലേ സസ്പെന്ഷൻ വാങ്ങിയില്ലേ
മിഥുൻ : അതൊന്നു സാരമില്ല അയ്യേ അതിനു താനെന്തിനാ കരയുന്നെ
നിത്യ : സോറി ചേട്ടാ
മിഥുൻ : ഇയാളൊന്ന് കരയണ്ടിരിക്ക് ആളുകളൊക്കെ നോക്കുന്നു
നിത്യയെ സമാധാനിപ്പിച്ചു അവിടെ ഒരു ചെയറിൽ ഇരുത്തി മിഥുൻ കൈകൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു പെട്ടന്ന് അവൾ അവന്റെ കൈയിൽ കയറി പിടിച്ചു
മിഥുൻ : സോറി എന്റെ കൈയിൽ കർച്ചീഫ് ഇല്ല അതാ..
പെട്ടന്ന് മിഥുന്റെ കൈയിൽ ചുംബിച്ചുകൊണ്ട് നിത്യ അവനോട് പറഞ്ഞു
I Love You…….. ❤️❤️❤️
നിത്യയിൽ നിന്ന് അങ്ങനൊരു പെരുമാറ്റം മിഥുൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല പെട്ടന്ന് ഞെട്ടിപ്പോയ മിഥുൻ ഒന്നും മിണ്ടാതെ സ്തംഭിച്ചു നിന്നും മിഥുന്റെ മൗനം അവളെ വീണ്ടും കരയിച്ചു പെട്ടന്ന് അവളെ മാറോടണച്ചു അവളുടെ ചെവിയിലായി അവൻ പറഞ്ഞു
I Love You Nithyaaa….❤️❤️❤️
അച്ചു എടാ എനിക്ക് സ്ഥലമെത്തി മഹേഷിന്റെ ശബ്ദം കേട്ടാണ് മിഥുൻ തന്റെ ഓർമകളിൽ നിന്ന് തിരകെ എത്തിയത് മിഥുന്റെ നെഞ്ചിൽ പെരുമ്പറ മേളം മുഴങ്ങി മിഥുൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ ഇത് അവളുടെ വീട് ആവല്ലേ പരിഭ്രമം മുഖത്തു കാണിക്കാതെ വണ്ടിയിൽ നിന്നിറങ്ങി അവൾ പണ്ട് പറഞ്ഞ അടയാളങ്ങളെല്ലാം വെച്ചു നോക്കുമ്പോൾ ഇത് അവളുടെ വീട് തന്നെ ദൈവമേ ഞാൻ ആരെ കാണരുതെന്ന് ആഗ്രഹിച്ചോ വിധി അവളുടെ മുന്നിൽ എന്നേ വീണ്ടും എത്തിച്ചിരിക്കുന്നു മിഥുന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ മഹേഷ് പറഞ്ഞു നിനക്കിത് ആദ്യയത് കൊണ്ടാ വഴിയേ ഇത് ശീലയ്ക്കോളൂ നിങ്ങളുടെ വളിപ്പടി ഒന്ന് നിർത്തുവോ അവൻ ഒന്നാമത് മുള്ളിലാ നിക്കുന്നേ പിന്നെ ലോകത്ത് ആദ്യത്തെ പെണ്ണ് കാണാലാണല്ലോ നീ ഒന്ന് പോടീ ആദി എന്റെ മോളെയിങ്ങ് താ കുഞ്ഞിനെ എടുത്ത് മഹേഷ് മുന്നിൽ നടന്നു പെട്ടന്ന് മിഥുൻ ആതിരയുടെ ചെവിയിലായി പറഞ്ഞു ഏട്ടത്തി ഇത് അവളുടെ വീടാ നിത്യയുടെ പെട്ടന്ന് ആതിര ഒന്ന് ഞെട്ടിയെങ്കിലും അവൾക്ക് ചിരിയാണ് വന്നത് എന്നാൽ അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു എടാ നമുക്ക് കണ്ടിട്ട് പെട്ടന്നിറങ്ങാം വന്നുപോയില്ലേ