മ്മ്മ് ഞാൻ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല മാധവേട്ട.
പോട്ടെടാ. അല്ല അവൾക്ക് എങ്ങനത്തെ കമ്മലാ ഇഷ്ട്ടം.
അവൾക്ക് ഏത് ടൈപ്പ് ആയാലും ഇടും. ഒരുങ്ങാൻ ഇത്രേം ഇഷ്ട്ടമുള്ള പെണ്ണിനെ ഞാൻ കണ്ടില്ല. (ചിരിച്ചിട്ട് ) ഓർണമെൻറ്റ്സ് വച്ചാ അവൾക്ക് അത്രയ്യ്ക്ക് ഇഷ്ട്ടമാ.
ആണോ. എന്നാ ഞാൻ നല്ലതൊരെണ്ണം നോക്കാം.
ശെരി മാധവേട്ട എന്നാൽ ഞാൻ പൈസ അയക്കാം.
ഓക്കെ മോനെ. ശെരി.
പൈസ അനൂപ് അയച്ചോ എന്നൊന്നും മാധവൻ അങ്കിൾ നോക്കിയില്ല, പെട്ടെന്ന് തന്നെ തന്റെ സുഹൃത്തിന്റെ ജ്വല്ലറി ഷോപ്പിലേക്ക് പോയി. പക്ഷേ പുതിയ രീതിയിൽ ഉള്ള ഫാഷൻ ഒന്നും വല്യേ അറിവില്ലായിരുന്നു. അയാളുടെ മനസിൽ ഇന്നും തന്റെ ഭാര്യ ഉപയോഗിച്ചിരുന്ന പോലത്തെ വിൻറ്റേജ് ഫാഷൻ ആണ് , അത്രയേറെ ദേവിയെ സ്നേഹിച്ചിരുന്നു അയാൾ. തന്റെ ദേവി അണിയാറുള്ള പോലെ കുറച്ച് ഓവർ സൈസ്ഡ് വിൻറ്റേജ് ജിമിക്കി കമ്മൽ ആണ് കാശ്മീര മോൾക്ക് വേണ്ടി വാങ്ങിയത്. പിന്നേ ഫോൺ വേറെ ഒന്നും നോക്കിയിക്കില്ല ലേറ്റസ്റ്റ് ആയി ഇറങ്ങിയ ഐ ഫോൺ 15 പ്രൊ മാക്സ് തന്നെ വാങ്ങി. ഇടയ്ക്കൊക്കെ ഉള്ള ഫോൺ വിളികളും സംഭാഷണങ്ങളും അത്രയേറെ കാശ്മീര മോളെ അയാളിലേക്ക് അടുപ്പിച്ചിരുന്നു. എല്ലാം വാങ്ങി വീട്ടിൽ വന്ന് ഒരു കുളി കഴിഞ്ഞപ്പോഴേക്കും കശ്മീരമോളുടെ കാൾ വന്നു.
ഹലോ അങ്കിൾ
ഹലോ മോളേ. ഇന്ന് വിളിച്ചില്ലല്ലോ എന്ന് ഓർത്തേ ഒള്ളു.
അതല്ലേ മോള് അങ്കിളിനെ നേരിട്ട് വിളിച്ചത്😊. എന്താണ് പരുപാടി അങ്കിളേ.
ഒന്നൂല്യ മോളെ ഇന്ന് കുറച്ച് ഷോപ്പിംഗ് ഇണ്ടായിരുന്നു.
ആഹാ എന്തൊക്കെയാ വാങ്ങിയേ.
അത് ചുമ്മാ അല്ലറചില്ലറ സാധനങ്ങൾ.
മോള് എവിടെയാ.
ഞാൻ ഇവടെ ഹോസ്റ്റലിൽ ആണ്.
ആ ഇനി എന്നേലും ഒഴിവുണ്ടോ മോളെ ക്ലാസ്സ് ഈ ആഴ്ച്ച.