അയ്യോ എന്നിട്ടിപ്പഴാണോടാ പറയണത്.
അത് മാധവേട്ട സ്ഥിരം പിറന്നാൾ പോലെ അല്ലല്ലോ ഇത് അവൾക്ക് 18 വയസ്സായത് അല്ലേ. എന്തെങ്കിലും കാര്യായിട്ട് ഗിഫ്റ്റ് കൊടുക്കണ്ടേ അതാ ലേറ്റ് ആയത്.
അതിന്.
അല്ല പൈസ റെഡി ആക്കാൻ കുറച്ച് ടൈം എടുത്തു അതാ സോറി മാധവേട്ട.
എടാ എന്നാ നിനക്ക് എന്നോട് ചോദിക്കായിരുന്നില്ലേ. എന്നാ മോൾക്ക് ബർത്തഡേയ്യ്ക്ക് തന്നെ കൊടുക്കായിരുന്നല്ലോ ഗിഫ്റ്റ്.
സോറി മാധവേട്ട ഇപ്പോ തന്നെ കുറേ പൈസ ഞാൻ തരാൻ ഇല്ലേ. നിങ്ങള് ഈ വിഷയം വിട് പ്ലീസ്.
മ്മ്മ് ഞാൻ ഒന്നും പറയണില്ല.
എന്താ മാധവേട്ട, സോറി.
മ്മ്മ് ശെരി നീ അത് വിട് ഞാൻ ഇപ്പോ എന്താ വേണ്ടത്.
അത് അവൾക്കൊരു സ്വർണത്തിന്റെ കമ്മല് വാങ്ങി കൊടുക്കാം വിചാരിച്ചിട്ടാണ്.
ആഹാ നല്ലത്.
ഞാൻ പൈസ അയക്കാം മാധവേട്ടൻ വാങ്ങിയിട്ട് അവൾക്കൊന്ന് കൊടുക്കുമോ.
മ്മ്മ് ശെരി ഞാൻ വാങ്ങാം മോനെ. എടാ നീയെന്താ അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുക്കാത്തത്.
അത് മാധവേട്ട നിങ്ങൾക്ക് അറിയണത് അല്ലേ എന്റെ അവസ്ഥ വീടിന്റെ അടവും ബാക്കി അടവും കഴിഞ്ഞ് കിട്ടുന്ന പൈസ എത്രയാണെന്ന്.
മ്മ്മ് എടാ എന്നാലും അവള് ദൂരത്ത് ഒറ്റയ്ക്ക് വന്ന് പഠിക്കല്ലേ. എന്തേലും അത്യാവശ്യം വന്നാൽ എന്ത് ചെയ്യും.
മ്മ്മ് ശെരിയാ.
മ്മ്മ് ഞാൻ നോക്കട്ടെ.
അയ്യോ വേണ്ട മാധവേട്ട.
അത് കുഴപ്പമില്ലടാ. പെൺകുട്ടികൾക്ക് ഒരു ഫോൺ അത്യാവശ്യമാ. ഇത് എന്റെ വക കാശ്മീര മോൾക്കുള്ള ബർത്തഡേ ഗിഫ്റ്റ്.
മാധവേട്ട എന്നാലും.
എടാ എനിക്ക് എന്തിനാടാ ഇത്രേം പൈസയും സ്വത്തും ദേവി പോയിട്ട് ആകെ ഞാൻ ഒന്ന് തുറന്ന് സംസാരിക്കുന്നത് നിന്റെ എടുത്തും സേവിയറിന്റെ എടുത്തും ആണ് പിന്നേ ഇപ്പോ കാശ്മീരമോൾടെ എടുത്തും. ആകെ ഉള്ള മോള് ഓസ്ട്രേലിയലിൽ കല്യാണവും കഴിഞ്ഞ് സെറ്റിൽ ആയി എപ്പഴേലും വിളിച്ചാൽ ആയി.