ദേ ഈ കാക്കാപുള്ളിയുടെ സൗന്ദര്യം പറയുന്നുണ്ട് മോൾ എന്തോരം നാണിച്ചാണ് ഇരിക്കുന്നത് എന്ന്. (ചിരിച്ചിട്ട്)
ശ്യോ ഒന്ന് പോ അങ്കിളേ. (അവൾക്ക് നല്ലം നാണമായി)
എന്താ മോളെ അപ്പോ ഇന്നത്തെ പ്ലാൻ?
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോവാം എന്നല്ലേ അങ്കിൾ പറഞ്ഞത്.
ആ മോളെ എന്നാൽ നമ്മക്ക് വിട്ടാലോ.
ആ ശെരി അങ്കിൾ.
(മാധവൻ അങ്കിൾ കാർ എടുത്ത് അവർ യാത്ര തുടങ്ങി )
മോള് നോൺ വെജ് അല്ലേ?
ആണ് അതെ അങ്കിൾ. അങ്കിളോ?
പിന്നെ നോൺ വെജ് തന്നെ.
ഓക്കെ. അങ്കിൾ കൂട്ടുക്കാരിയുടെ ഫോൺ ആയത് കൊണ്ടാണ്‌ട്ടോ വിളിക്കുമ്പോ അധികം നേരം സംസാരിക്കാൻ പറ്റാത്തത്.
ഓ അതിനെന്താ മോളെ. കുറച്ച് നേരമെങ്കിലും nനിങ്ങളോടൊക്കെ സംസാരിച്ചിരിക്കുമ്പഴാ എന്റെ ഒറ്റപെടൽ ഒന്ന് മാറുന്നത്.
അങ്കിൾ അപ്പോ ഫാമിലി ഒക്കെ?
അയ്യോ സോറി (എന്തോ തെറ്റ് ചെയ്ത ഭാവത്തിൽ )
എന്ത് പറ്റി മോളെ.
അത്…
പറ കുഴപ്പമില്ലന്നെ.
ഫാമിലിയെ പറ്റി ചോദിക്കരുത് എന്ന് ഏട്ടൻ പറഞ്ഞായിരുന്നു ഞാൻ മറന്നു.
ഓ അതായിരുന്നോ. അതിനെന്താ ഞാൻ പറയാലോ.
മ്മ്മ്.
എന്റെ വൈഫ് ദേവി മക്കളായിട്ട് ഒരാള് ദിവ്യ. പക്ഷേ ഇപ്പോ എന്റെ ജീവിതം അനാഥന് തുല്യമാണ്.
അങ്കിൾ?
അതേമോളെ ദേവി എന്നെ വിട്ടു പിരിഞ്ഞിട്ട് മൂന്ന് കൊല്ലം ആവാറാവുന്നു. കാൻസർ ആയിരുന്നു അവൾക്ക് ഡയഗനോസ് ചെയ്യാൻ വൈകിപ്പോയി. പിന്നേ ഉള്ള ഒരേഒരു മോള് കല്യാണം കഴിഞ്ഞ് ഓസ്ട്രേലിയയിൽ സെറ്റിൽട് ആണ്. ലാസ്റ്റ് എന്തോ 3 മാസം മുന്നെയാ വിളിച്ചേ. ആ എപ്പഴേലും വിളിച്ചാൽ ആയി. (എന്തോ മാധവൻ അങ്കിളിന്റെ കണ്ണ് നിറയുന്നത് കാശ്മീര മോള് ശ്രദ്ധിച്ചു. അവൾക്ക് അപ്പോ മനസിലായി എന്തുകൊണ്ടാണ് ഏട്ടൻ ഇത് വിലക്കിയത് എന്ന്. )