അത് നമ്മൾ ആ അവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ ആണ് അതിനെ കുറിച്ച് മനസിലാക്കുക.. എന്ന് ഞാൻ മറുപടി കൊടുത്തു…. പിന്നെ പിന്നെ ആ മെസ്സേജ് എന്നും വന്നു കൊണ്ടിരുന്നു…
അങ്ങനെ ഞങ്ങൾ പരിചയത്തിൽ ആയി.. എന്നെക്കുറിച്ച് ഞാൻ എല്ലാം പറഞ്ഞു…. അവൾക്ക് അത് വല്ലാതെ വിഷമം ആയി ആഗ്രഹിച്ച ഒരു ലൈഫ് അതിന്റെ അവസാനത്തിൽ നിന്ന് നഷ്ട്ട പെട്ടവന്റെ വേദന അവൾക് മനസിലായി… അവളെ കുറിച്ച് അതികം ഒന്നും പറഞ്ഞിരുന്നില്ല അവൾ…..
ഞങ്ങളുടെ ചാറ്റിംഗ് അങ്ങനെ തുടർന്ന് കൊണ്ടിരുന്നു.. കൂടുതലും എന്റെ കാര്യങ്ങൾ അറിയാനാണ് അവൾക്ക് താല്പര്യം… അവളെ കുറിച്ച് ചോദിക്കുമ്പോൾ അവിടെയും ഇവിടെയും തൊടാതെ മറുപടി തരും…. അങ്ങനെ ഒരു 2 ദിവസ്സം എനിക്ക് മെസ്സേജ് അയക്കാൻ പറ്റിയില്ല കാരണം എന്റെ ഫോൺ നിലത്തു വീണു ആകെ പോയി…
കടയിൽ പോയി ചോദിച്ചപ്പോൾ ശെരിയാക്കാൻ പറ്റും എന്നാലും എത്ര നാൾ ഇരിക്കും എന്ന് ഒരു ഐഡിയ ഇല്ലാ എന്ന് പറഞ്ഞു…. സത്യത്തിൽ ഫോൺ നിലത്ത് വീണ അവസ്ഥയിൽ അവളുടെ കാര്യം മറന്നു ഞാൻ…. പിന്നെ ഞാൻ ഒരു ഫോൺ പുതിയത് എടുത്തു. എന്നിട്ട് റൂമിൽ എത്തിയിട്ട് എല്ലാം സെറ്റ് ആക്കി.. ഇൻസ്റ്റ നോക്കിയപ്പോൾ അതാ ഒരുപാട് മെസ്സേജുംകോളുകളും വന്നിരിക്കുന്നു.. നോക്കിയപ്പോൾ അവൾ ആയിരുന്നു…
ഞാൻ ആ മെസ്സേജ് ഒക്കെ വായിക്കാൻ തുടങ്ങി.. ഹെലോ, എന്താ റിപ്ലൈ താരത്തെ. എന്നും പെട്ടന്ന് റിപ്ലൈ തരുന്നതല്ലെ. എന്തു പറ്റി എന്നോട് ദേഷ്യം ആണോ. സോറി…. റിപ്ലൈ തായോ… എന്നെ കുറിച്ച് പറയാത്തത് കൊണ്ടാണോ അജു ഒന്ന് മെസ്സേജ് അയക്ക് പ്ലീസ്…. പിന്നെ കുറെ കൊള്സ്…. പിന്നെ കുറെ കരയുന്ന എമോജിസ് വിഷമിക്കുന്ന എമോജിസ്… അങ്ങനെ അങ്ങനെ കുറെ…
ഞാൻ ഒരു hai തിരിച്ച് അയച്ചു.. എന്നിട്ട് ഫ്രഷ് ആവാൻ പോയി.. അതെല്ലാം കഴിഞ്ഞ് ബാക്കി പണികളും ഒക്കെ കഴിഞ്ഞു വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ അതാ കൊടുക്കുന്നു ഒരു 5,6 മെസ്സേജ്… ഓപ്പൺ ആക്കി നോക്കിയപ്പോൾ… എന്താപറ്റിയെ…. എന്താ റിപ്ലേ അയക്കാഞ്ഞേ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ പിന്നെ കുറെ എമോജിസ്…..
അങ്ങനെ ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി