എല്ലാം വിഭലമായി….. ശേഷം ഞാൻ വേറെ ഫോണിൽ നിന്ന് വിളിച്ചു അവൾ ആയിരുന്നു ഫോൺ എടുത്തത് അവളോട് കാര്യം ചോദിച്ചപ്പോൾ വീട്ടുകാർക്ക് താല്പര്യം ഇല്ല ഒരു ചായ കടയിൽ ജോലി ചെയ്യുന്ന ആളെ കല്യാണം കഴിക്കാൻ എന്ന്…. അപ്പോ നിനക്കോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാടെ ഫോൺ കട്ടാക്കി…. കുറച്ച് ദിവസ്സം കഴിഞ്ഞപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞത് അവളുടെ engegment കഴിഞ്ഞു എന്നാണ് എല്ലാം കൂടി ആയപ്പോൾ ഞാൻ ആകെ ഇല്ലാതായി…
പിടിത്തം വിട്ട് പോകുന്ന പോലെ തോന്നി… പിന്നീട് അങ്ങോട്ട് ആ പഴയ ഞാൻ ആയിരുന്നില്ല… എല്ലാം ഒരുപാട് ആഗ്രഹിച്ച ഒരു സ്വപ്നം, ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം, ദിനവും മനോഹരമായ സ്വപ്നം കണ്ടിരുന്ന ഒരു കാര്യം നടക്കാൻ പോകുമ്പോൾ കയ്യിൽ നിന്ന് നഷ്ടപ്പെട്ട ഒരു അവസ്ഥ… എല്ലാം നഷ്ട്ടപ്പെട്ടവന്റെ അവസ്ഥ യായിരുന്നു….. 4 കൊല്ലം ഞാൻ ലീവിന് നാട്ടിൽ പോയില്ല……
വേറെ ആരും നമ്മുടെ അവസ്ഥ മനസിലാക്കിയില്ലേലും ഇൻസ്റ്റാഗ്രാം മനസിലാക്കും നമ്മുടെ അവസ്ഥ. കാരണം നമ്മുടെ സിറ്റുവേഷൻ പറ്റിയ റീൽസ് നമുക്ക് അതിൽ കാണാൻ കഴിയും….. അങ്ങനെ യിരിക്കുമ്പോൾ ആണ് എന്റെ ഒരു പോസ്റ്റിന് ഫോട്ടോ ഒന്നും ഇല്ലാത്ത ഒരു അക്കൗണ്ടിൽ നിന്ന് കമന്റ് ഇടുന്നത്…. ഇതെ അവസ്ഥയാണ് എന്റേതും എന്ന്….
ഞാൻ അതിന് ലൈക് അടിച്ചു … പിന്നെ ഒരു ദിവസ്സം ഒരു നോട്ടിഫിക്കേഷൻ വന്നും ********* following you എന്ന്… ഞാൻ തിരിച്ചു follow back കൊടുത്തു…. അന്ന് രാത്രി എനിക്ക് ഒരു മെസ്സേജ് വന്നു hai എന്ന്.. ഞാൻ തിരിച്ചും മെസ്സേജ് അയച്ചു…
ഞാൻ salmath ഞാൻ ഇയാളുടെ റീൽസ് കാണാറുണ്ട് എല്ലാം നല്ല ഫീലിംഗ്സ് ഉള്ള റീൽസ് ആണ് ഓരോരുത്തർ അനുഭവിക്കുന്ന അവസ്ഥ അത് അത്പോലെ തന്നെ യുണ്ട്. എന്ന്….